അർബുദത്തെ തോല്‍പ്പിച്ച യുവതിക്ക് പൈലറ്റിന്‍റെ സർപ്രൈസ്; വൈറലായി വീഡിയോ

അർബുദത്തെ തോല്‍പ്പിച്ച യുവതിക്ക് പൈലറ്റിന്‍റെ സർപ്രൈസ്; വൈറലായി വീഡിയോ
Sep 23, 2022 07:56 AM | By Susmitha Surendran

സ്തനാര്‍ബുദത്തെ തോല്‍പിച്ച വലേറി ജോണ്‍സ് എന്ന യുവതിയുടെ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഹവായിലേയ്ക്ക് പോവാനായി വിമാനത്തില്‍ കയറിയ വലേറിക്ക് പൈലറ്റ് നല്‍കിയ സര്‍പ്രൈസാണ് വീഡിയോയുടെ ഉള്ളടക്കം.

Advertisement

സ്തനാര്‍ബുദത്തെ തോല്‍പിച്ച വലേറിയുടെ മനക്കരുത്തിനെ പരസ്യമായി അഭിനന്ദിക്കുകയായിരുന്നു പൈലറ്റ്. ഇന്‍സ്റ്റഗ്രാമിലെ വര്‍ത്ത്ഫീഡ് എന്ന പേജിലാണ് വലേറി ജോണ്‍സിന്റെ വീഡിയോ പോസ്റ്റു ചെയ്തിരിക്കുന്നത്. വലേറിയും വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.

പശ്ചാത്തലത്തില്‍ പൈലറ്റിന്റെ അനൗണ്‍സ്‌മെന്റോടെയാണ് വീഡിയോ തുടങ്ങുന്നത്. നമ്മുടെ വിമാനത്തിലുള്ള വളരെ സ്‌പെഷ്യലായ അതിഥിക്ക് പ്രത്യേകം സ്വാഗതമെന്ന് പൈലറ്റ് പറയുമ്പോള്‍, അതാരാ... എന്ന ഭാവത്തില്‍ നോക്കുന്ന വലേറിയെയും വീഡിയോയില്‍ കാണാം.

https://www.instagram.com/valeriwinnjones/?utm_source=ig_embed&ig_rid=9bf7ed79-3147-4581-ae17-e53d27f0aab7

ഹവായിലേക്ക് യാത്ര തിരിക്കുന്ന അവര്‍ സ്തനാര്‍ബുദത്തെ തോല്‍പിച്ചിരിക്കുകയാണെന്ന് കേട്ടപ്പോഴാണ് പൈലറ്റ് പറയുന്നത് തന്നെ തന്നെയാണെന്ന് അവര്‍ തിരിച്ചറിയുന്നത്. ഇതോടെ കയ്യടികളുമായി സഹയാത്രികരും വലേറിയ്ക്ക് പിന്തുണ നല്‍കി.

'പോരാടിയ അവര്‍ ഇപ്പോള്‍ അര്‍ബുദത്തിന്‍റെ പിടിയില്‍ നിന്നും പുറത്തുവന്നിരിക്കുന്നു. നമ്മള്‍ ഇവിടെ വലിയൊരു കുടുംബമാണ്. നമുക്ക് പരസ്പരം താങ്ങുകളാവാം. എല്ലാവര്‍ക്കും സ്വാഗതം' എന്നു കൂടി പൈലറ്റ് പറയുമ്പോഴേക്കും വിമാനത്തിന്റെ ഉള്‍ഭാഗം കയ്യടികളാലും ആര്‍പുവിളികളാലും നിറയുകയായിരുന്നു.

ഇതോടെ വലേറി കണ്ണീരടക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. മൂന്ന് പെണ്‍കുഞ്ഞുങ്ങളുടെ അമ്മയാണ് വലേറി. എന്തായാലും വീഡിയോ വൈറലായതോടെ നിരവധി പേരാണ് വലേറിയെ അഭിനന്ദിച്ചുകൊണ്ടു രംഗത്തെത്തിയത്.

Pilot's surprise for young woman who beat cancer; The video went viral

Next TV

Related Stories
'ആരാണ് കുട്ടികളെ ഇങ്ങനത്തെ സ്കൂളില്‍ വിടാനാഗ്രഹിക്കുക'; ശ്രദ്ധേയമായി വീഡിയോ

Sep 28, 2022 08:47 PM

'ആരാണ് കുട്ടികളെ ഇങ്ങനത്തെ സ്കൂളില്‍ വിടാനാഗ്രഹിക്കുക'; ശ്രദ്ധേയമായി വീഡിയോ

'ആരാണ് കുട്ടികളെ ഇങ്ങനത്തെ സ്കൂളില്‍ വിടാനാഗ്രഹിക്കുക'; ശ്രദ്ധേയമായി...

Read More >>
ജീവൻ പണയപ്പെടുത്തി യുവാവിന്‍റെ അഭ്യാസം, വീഡിയോ വൈറല്‍

Sep 28, 2022 07:30 PM

ജീവൻ പണയപ്പെടുത്തി യുവാവിന്‍റെ അഭ്യാസം, വീഡിയോ വൈറല്‍

ഹാ വോള്‍ട്ട് പവര്‍ലൈനില്‍ തൂങ്ങി അഭ്യാസം കാണിക്കുന്ന യുവാവാണ് വൈറലായ...

Read More >>
കുട്ടിയെ കുറിച്ച് മനസിലാക്കാൻ ടീച്ചര്‍ അയച്ച ചോദ്യങ്ങള്‍ക്ക് ഒരമ്മ നല്‍കിയ മറുപടികള്‍ നോക്കൂ...

Sep 28, 2022 06:46 PM

കുട്ടിയെ കുറിച്ച് മനസിലാക്കാൻ ടീച്ചര്‍ അയച്ച ചോദ്യങ്ങള്‍ക്ക് ഒരമ്മ നല്‍കിയ മറുപടികള്‍ നോക്കൂ...

പ്രത്യേകിച്ച് വിദേശരാജ്യങ്ങളില്‍ കുട്ടികളുടെ മാതാപിതാക്കളുമായി അധ്യാപകര്‍ അടുത്ത ബന്ധം തന്നെയാണ് സൂക്ഷിക്കാറ്. ഇതിനായി ഇടയ്ക്കിടെ കുട്ടികളുടെ...

Read More >>
ഇത് 'സ്പെഷ്യല്‍' ചായ; ഇത്രയൊക്കെ വേണോ എന്ന് ചിലര്‍

Sep 28, 2022 05:04 PM

ഇത് 'സ്പെഷ്യല്‍' ചായ; ഇത്രയൊക്കെ വേണോ എന്ന് ചിലര്‍

ഡ്രാഗണ്‍ ഫ്രൂട്ട് എന്ന പഴത്തിന്‍റെ സത്ത് ചേര്‍ത്താണ് ഇതില്‍ ചായ...

Read More >>
ബഹിരാകാശത്ത് യോ​ഗ ചെയ്ത് യുവതി; സത്യമാണ്, വീഡിയോ

Sep 28, 2022 04:57 PM

ബഹിരാകാശത്ത് യോ​ഗ ചെയ്ത് യുവതി; സത്യമാണ്, വീഡിയോ

ബഹിരാകാശത്ത് യോ​ഗ ചെയ്ത് യുവതി; സത്യമാണ്, വീഡിയോ...

Read More >>
സൈക്കിളിൽ കുഞ്ഞിനെ കൊണ്ടുപോകാൻ അമ്മയുടെ കിടിലൻ ഐഡിയ, വൈറലായി വീഡിയോ

Sep 28, 2022 12:49 PM

സൈക്കിളിൽ കുഞ്ഞിനെ കൊണ്ടുപോകാൻ അമ്മയുടെ കിടിലൻ ഐഡിയ, വൈറലായി വീഡിയോ

സൈക്കിളിൽ കുഞ്ഞിനെ കൊണ്ടുപോകാൻ അമ്മയുടെ കിടിലൻ ഐഡിയ, വൈറലായി...

Read More >>
Top Stories