ഇന്ത്യയുടെ ഓസ്കാര്‍ എന്‍ട്രിയായി ഗുജറാത്തി ചിത്രം ചെല്ലോ ഷോ; നായികയായി കോഴിക്കോടുകാരി

ഇന്ത്യയുടെ ഓസ്കാര്‍ എന്‍ട്രിയായി ഗുജറാത്തി ചിത്രം ചെല്ലോ ഷോ; നായികയായി കോഴിക്കോടുകാരി
Sep 23, 2022 07:32 AM | By Vyshnavy Rajan

ന്ത്യയുടെ ഓസ്കാര്‍ എന്‍ട്രിയായി ഗുജറാത്തി ചിത്രം ചെല്ലോ ഷോ തിരഞ്ഞെടുത്തപ്പോള്‍ ചിത്രത്തില്‍ നായികയായ ടിയ സെബാസ്റ്ര്യന്‍ കോഴിക്കോടുകാരി. വര്‍ഷങ്ങളായി തിയേറ്ററര്‍ രംഗത്തും ചലച്ചിത്ര പരസ്യ മേഖലയിലും ടിയ പ്രവര്‍ത്തിക്കുന്നുണ്ട്.

Advertisement

തല്ലുമാല സിനിമയില്‍ ടൊവിനോ തോമസിന്റെ സഹോദരിയായി അഭിനയിച്ച ടിയ മലയാളം, ഇംഗ്ളീഷ്, ഹിന്ദി, തമിഴ്, ബംഗാളി ഭാഷകളില്‍ നാടകങ്ങള്‍ ചെയ്തിട്ടുണ്ട്. ബോളിവുഡ് സംവിധായകനും ഛായാഗ്രാഹകനുമായ രോഹിന്‍ രവീന്ദ്രന്‍ നായരാണ് ഭര്‍ത്താവ്.

അന്തര്‍ദേശീയ ചിത്രത്തിനുള്ള മത്സരത്തിലാണ് ഇന്ത്യയെ പ്രതിനിധീകരിച്ച്‌ ചെല്ലോ ഷോ മത്സരിക്കുക. കമിംഗ് ഒഫ് ഏജ് ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന് പാന്‍ ഹളില്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്നു.

ആത്മകഥാംശമുള്ള ചിത്രം സമയ് എന്ന ഒന്‍പതു വയസുകാരന്‍ ആണ്‍കുട്ടിയുടെ സിനിമാബന്ധത്തെക്കുറിച്ചാണ്. ഭവിന്‍ രബാരിയാണ് സമയ് എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

'അച്ഛനും അമ്മയും പറയുന്നത് കേട്ട് പ്രണയം അവസാനിപ്പിക്കില്ല'; നടിയുടെ വാക്കുകൾ ഇങ്ങനെ

തെന്നിന്ത്യൻ സിനിമകളിൽ രണ്ട് പതിറ്റാണ്ടോളമായി നായിക നിരയിൽ നിലനിൽക്കുന്ന താരമാണ് തൃഷ കൃഷ്ണൻ. ഇക്കാലയളവിനിടെയിൽ തരം​ഗമായ ഒട്ടനവധി കഥാപാത്രങ്ങളെ തൃഷ ബി​ഗ് സ്ക്രീനിൽ അവതരിപ്പിച്ചു. ഇവയിൽ ചിലത് ഐക്കണിക് കഥാപാത്രങ്ങളായി മാറി. തെന്നിന്ത്യൻ സിനിമകളിലെ നായിക നിരയിൽ ഒരുപാട് നടിമാർ വന്ന് പോയെങ്കിലും തൃഷയുടെ സ്ഥാനം നിലനിന്നു.

കരിയറിൽ താഴ്ചകൾ ഉണ്ടായെങ്കിലും നടിക്ക് അതേപോലെ തിരിച്ചു വരാനുള്ള അവസരവും ഉണ്ടായി. നിരന്തരം സ്ഥിരം കണ്ടു വരുന്ന നായികാ കഥാപാത്രങ്ങൾ ചെയ്യവെയാണ് 2010 ൽ വിണ്ണൈതാണ്ടി വരു‌വായ എന്ന സിനിമയിലൂടെ തൃഷ പ്രേക്ഷകരെ വിസ്മയിപ്പിച്ചത്.


പിന്നീട് പല ഭാഷകളിൽ ഈ സിനിമ റീമേക്ക് ചെയ്തെങ്കിലും തൃഷ ചെയ്ത കഥാപാത്രത്തിന് മേൽ മറ്റാർക്കും ആ റോൾ മികച്ചതാക്കാൻ പറ്റിയില്ല. കരിയറിൽ വീണ്ടും താഴ്ചകൾ വന്നപ്പോഴാണ് 96 എന്ന സിനിമ സൂപ്പർ ഹിറ്റാവുന്നത്.

തൃഷ ചെയ്ത ജാനു എന്ന കഥാപാത്രം പ്രേക്ഷക മനസ്സിൽ ഇടം പിടിച്ചു. 96 ന് ശേഷം ഇപ്പോഴിതാ പൊന്നിയിൻ സെൽവൻ എന്ന ബ്രഹ്മാണ്ഡ സിനിമയിലൂടെ വീണ്ടും ബി​ഗ് സ്ക്രീനിലേക്ക് എത്തുകയാണ് തൃഷ. കുന്ദവി എന്ന രാജകുമാരിയെ ആണ് തൃഷ സിനിമയിൽ അവതരിപ്പിക്കുന്നത്. 

നടിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം ഇതായിരിക്കുമെന്നാണ് പ്രേക്ഷകർ കരുതുന്നത്. മണിരത്നത്തിന്റെ സ്വപ്ന സാക്ഷാത്കാരമാണ് പൊന്നിയിൻ സെൽവൻ എന്ന സിനിമ. രണ്ട് ഭാ​ഗങ്ങളായെത്തുന്ന സിനിമയുടെ ആദ്യ ഭാ​ഗം റിലീസ് ചെയ്യുന്നത് സെപ്റ്റംബർ 30 നാണ്. തൃഷയെക്കൂടാതെ ഐശ്വര്യ റായ്, കാർത്തി, ജയം രവി, പ്രഭു. പ്രകാശ് രാജ്. ഐശ്വര്യ ലക്ഷ്മി, ജയറാം തുടങ്ങി വൻ താരനിര സിനിമയിൽ അണിനിരക്കുന്നുണ്ട്.


സിനിമയുടെ പ്രൊമോഷണൽ പരിപാടികളിൽ പങ്കെടുത്ത് വരികയാണ് താരങ്ങൾ. പൊന്നിയിൻ സെൽവനിലെ കുന്ദവി എന്ന കഥാപാത്രം ജെസി, ജാനു എന്നീ കഥാപാത്രങ്ങളെ പോലെ ഹിറ്റ് ആവുമോ എന്ന് ഇപ്പോൾ പറയാനാവില്ലെന്നാണ് തൃഷ പറയുന്നത്.

പ്രേക്ഷകരാണ് അത് തീരുമാനിക്കേണ്ടത്. താൻ നായകനുമായി ഒരുമിക്കാത്ത മിക്ക സിനിമകളും ഹിറ്റാണെന്നും തൃഷ തമാശയോടെ പറഞ്ഞു. ദ ഹിന്ദുവിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. അതേസമയം വ്യക്തി ജീവിതത്തിൽ താൻ ജെസിയെ പോലെയോ ജാനുവിനെ പോലെയോ അല്ലെന്നും തൃഷ പറയുന്നു.

'ചെയ്യുന്ന ഏത് റോളിലും എന്റെ ഒരു അംശം ഉണ്ടാവും. അത് പറയുമ്പോൾ തന്നെ ജെസിയെയോ ജാനുവിനെ പോലെയോ ഞാൻ ജീവിക്കില്ല. ഞാൻ എന്റെ മാതാപിതാക്കൾ പറയുന്നത് കേട്ട് എന്റെ പ്രണയ ബന്ധം അവസാനിപ്പിക്കില്ല. സ്നേഹത്തിനായി എപ്പോഴും പോരാടും,' തൃഷ പറഞ്ഞു.


പത്താം നൂറ്റാണ്ടിലെ ചോള രാജവംശത്തിനെ പറ്റിയുള്ള കഥയാണ് പൊന്നിയിൻ സെൽവൻ. കൽക്കി കൃഷ്ണ മൂർത്തി എഴുതിയ നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. നേരത്തെ പലരും ഈ നോവൽ സിനിമയാക്കാൻ ശ്രമിച്ചിരുന്നെങ്കിലും ഇത് നടന്നിരുന്നില്ല.

Gujarati film Chello Show as India's Oscar entry; Kozhikode as the heroine

Next TV

Related Stories
 ശാരീരിക അസ്വാസ്ഥ്യം; നടി ദീപിക പദുക്കോൺ ആശുപത്രിയിൽ

Sep 28, 2022 10:34 AM

ശാരീരിക അസ്വാസ്ഥ്യം; നടി ദീപിക പദുക്കോൺ ആശുപത്രിയിൽ

ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ബോളിവുഡ് താരം ദീപിക പദുക്കോണിനെ ആശുപത്രിയിൽ...

Read More >>
'വല്ലാതെ മെലിഞ്ഞിരുന്നു, ദിവസം മുഴുവനും കിടക്കയിൽ'; ​ഗർഭകാലത്തെക്കുറിച്ച് താരം

Sep 28, 2022 08:19 AM

'വല്ലാതെ മെലിഞ്ഞിരുന്നു, ദിവസം മുഴുവനും കിടക്കയിൽ'; ​ഗർഭകാലത്തെക്കുറിച്ച് താരം

'വല്ലാതെ മെലിഞ്ഞിരുന്നു, ദിവസം മുഴുവനും കിടക്കയിൽ'; ​ഗർഭകാലത്തെക്കുറിച്ച് താരം...

Read More >>
ചിമ്പുവിന് വെല്‍ഫയറും ഗൗതം മേനോന്  ബൈക്കും സമ്മാനം, എന്തിനെന്ന് അറിയാമോ

Sep 27, 2022 08:37 PM

ചിമ്പുവിന് വെല്‍ഫയറും ഗൗതം മേനോന് ബൈക്കും സമ്മാനം, എന്തിനെന്ന് അറിയാമോ

ചിമ്പുവിന് വെല്‍ഫയറും ഗൗതം മേനോന് ബൈക്കും സമ്മാനം, എന്തിനെന്ന്...

Read More >>
ആശാ പരേഖിന് ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ്

Sep 27, 2022 01:37 PM

ആശാ പരേഖിന് ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ്

മുതിര്‍ന്ന ബോളിവുഡ് നടിയും സംവിധായികയും നിര്‍മാതാവുമായ ആശ പരേഖിന് ദാദാ സാഹേബ് ഫാല്‍ക്കെ...

Read More >>
അമ്മയാകാൻ പോകുന്ന ആലിയയ്ക്ക് ശില്‍പ ഷെട്ടിയുടെ സമ്മാനം

Sep 27, 2022 11:02 AM

അമ്മയാകാൻ പോകുന്ന ആലിയയ്ക്ക് ശില്‍പ ഷെട്ടിയുടെ സമ്മാനം

തനിക്കായി ശില്‍പ അയച്ച സ്നേഹസമ്മാനത്തെ കുറിച്ച് ആലിയ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്....

Read More >>
'കാര്‍ത്തികേയ 2' ഒടിടിയിലേക്ക്, റിലീസ് പ്രഖ്യാപിച്ചു

Sep 27, 2022 10:29 AM

'കാര്‍ത്തികേയ 2' ഒടിടിയിലേക്ക്, റിലീസ് പ്രഖ്യാപിച്ചു

തിയറ്ററില്‍ വിജയക്കൊടി പാറിച്ച ചിത്രം ഒടിടി റിലീസിന് തയ്യാറെടുക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത....

Read More >>
Top Stories