ഹോട്ട് ലുക്കിൽ തിളങ്ങി ജാന്‍വി കപൂര്‍; ചിത്രങ്ങള്‍ വൈറല്‍

ഹോട്ട് ലുക്കിൽ  തിളങ്ങി ജാന്‍വി കപൂര്‍; ചിത്രങ്ങള്‍ വൈറല്‍
Sep 22, 2022 11:55 AM | By Susmitha Surendran

നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് ജാന്‍വി കപൂര്‍. അമ്മ ശ്രീദേവിയുടെ പാത പിന്തുടര്‍ന്ന് അഭിനയത്തിലെത്തിയതാണ് ജാന്‍വി കപൂര്‍. ഇന്ന് ബോളിവുഡിൽ മാത്രമല്ല, മലയാളികൾക്കിടയിലും നിരവധി ആരാധകരുള്ള നടിമാരിലൊരാളാണ് ജാന്‍വി.

Advertisement

ഫിറ്റ്നസിന്‍റെ കാര്യത്തിലും ഫാഷന്‍റെ കാര്യത്തിലും വളരെ അധികം ശ്രദ്ധ പുലര്‍ത്തുന്ന ജാന്‍വിയുടെ പോസ്റ്റുകളൊക്കെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടാറുണ്ട്. ജാന്‍വിയുടെ ജിം വസ്ത്രം വരെ ഇന്ന് ഫാഷന്‍ ലോകത്തെ ചര്‍ച്ചാ വിഷയമാണ്. മോഡേണ്‍ ഔട്ട്ഫിറ്റുകളും ട്രഡീഷനല്‍ ഔട്ട്ഫിറ്റുകളും ഒരു പോലെ ചേരുന്ന നടിയാണ് ജാന്‍വി.

അടുത്തിടെ ക്രോപ്പ് ടോപ്പിലും ഷോർട്ട്സിലും തിളങ്ങിയ താരത്തിന്‍റെ ഹോട്ട് ചിത്രങ്ങള്‍ സൈബര്‍ ലോകത്ത് വൈറലായിരുന്നു. ഇപ്പോഴിതാ താരത്തിന്‍റെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇത്തരത്തില്‍ വൈറലാകുന്നത്. ഓറഞ്ച് നിറത്തിലുള്ള ബോഡികോണ്‍ ഡ്രസ്സാണ് താരത്തിന്‍റെ വേഷം. ജാന്‍വി തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

മുംബൈയിലെ ഒരു ഇവന്‍റിന് പോകുന്നതിന് മുമ്പ് നടത്തിയ ഒരു മിനി ഫോട്ടോഷൂട്ടിന്‍റെ ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. കടുത്ത ഓറഞ്ച് നിറത്തിലുള്ള മിനി ബോഡികോണ്‍ ഡ്രസ്സില്‍ മനോഹരിയായിരിക്കുകയാണ് ജാന്‍വി. ലോ വി നെക്ക് ലൈന്‍ തന്നെയാണ് ഡ്രസ്സിന്‍റെ ഹൈലൈറ്റ്. ഫുള്‍ സ്ലീവാണ് മറ്റൊരു പ്രത്യേകത. മിനിമല്‍ മേക്കപ്പ് ആണ് താരം തെരഞ്ഞെടുത്തത്. പോണിടെയില്‍ ആണ് ഹെയര്‍ സ്റ്റൈല്‍.

https://www.instagram.com/janhvikapoor/?utm_source=ig_embed&ig_rid=c1614532-82bb-441b-8458-0d0967cddafb

'വിറ്റാമിന്‍ സി യാ ലേറ്റര്‍' എന്നാണ് ചിത്രങ്ങള്‍ക്ക് താരം നല്‍കിയ ക്യാപ്ഷന്‍. ചിത്രങ്ങള്‍ വൈറലായതോടെ കമന്‍റുകളുമായി ജാന്‍വിയുടെ ആരാധകരും രംഗത്തെത്തി. 'ബ്യൂട്ടിഫുള്‍', 'ഹോട്ട് ലുക്ക്' തുടങ്ങിയ കമന്‍റുകളാണ് ആളുകള്‍ പങ്കുവെച്ചത്. 'ഗുഡ് ലക്ക് ജെറി' എന്ന ചിത്രമാണ് ജാൻവിയുടേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ സിനിമ.

ചിത്രത്തിലെ ജാൻവിയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. തമിഴ് ചിത്രം കൊലമാവ് കോകിലയുടെ ഹിന്ദി റീമേക്കാണ് ചിത്രം.

Janhvi Kapoor shines in a hot look; Pictures go viral

Next TV

Related Stories
 ശാരീരിക അസ്വാസ്ഥ്യം; നടി ദീപിക പദുക്കോൺ ആശുപത്രിയിൽ

Sep 28, 2022 10:34 AM

ശാരീരിക അസ്വാസ്ഥ്യം; നടി ദീപിക പദുക്കോൺ ആശുപത്രിയിൽ

ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ബോളിവുഡ് താരം ദീപിക പദുക്കോണിനെ ആശുപത്രിയിൽ...

Read More >>
'വല്ലാതെ മെലിഞ്ഞിരുന്നു, ദിവസം മുഴുവനും കിടക്കയിൽ'; ​ഗർഭകാലത്തെക്കുറിച്ച് താരം

Sep 28, 2022 08:19 AM

'വല്ലാതെ മെലിഞ്ഞിരുന്നു, ദിവസം മുഴുവനും കിടക്കയിൽ'; ​ഗർഭകാലത്തെക്കുറിച്ച് താരം

'വല്ലാതെ മെലിഞ്ഞിരുന്നു, ദിവസം മുഴുവനും കിടക്കയിൽ'; ​ഗർഭകാലത്തെക്കുറിച്ച് താരം...

Read More >>
ചിമ്പുവിന് വെല്‍ഫയറും ഗൗതം മേനോന്  ബൈക്കും സമ്മാനം, എന്തിനെന്ന് അറിയാമോ

Sep 27, 2022 08:37 PM

ചിമ്പുവിന് വെല്‍ഫയറും ഗൗതം മേനോന് ബൈക്കും സമ്മാനം, എന്തിനെന്ന് അറിയാമോ

ചിമ്പുവിന് വെല്‍ഫയറും ഗൗതം മേനോന് ബൈക്കും സമ്മാനം, എന്തിനെന്ന്...

Read More >>
ആശാ പരേഖിന് ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ്

Sep 27, 2022 01:37 PM

ആശാ പരേഖിന് ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ്

മുതിര്‍ന്ന ബോളിവുഡ് നടിയും സംവിധായികയും നിര്‍മാതാവുമായ ആശ പരേഖിന് ദാദാ സാഹേബ് ഫാല്‍ക്കെ...

Read More >>
അമ്മയാകാൻ പോകുന്ന ആലിയയ്ക്ക് ശില്‍പ ഷെട്ടിയുടെ സമ്മാനം

Sep 27, 2022 11:02 AM

അമ്മയാകാൻ പോകുന്ന ആലിയയ്ക്ക് ശില്‍പ ഷെട്ടിയുടെ സമ്മാനം

തനിക്കായി ശില്‍പ അയച്ച സ്നേഹസമ്മാനത്തെ കുറിച്ച് ആലിയ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്....

Read More >>
'കാര്‍ത്തികേയ 2' ഒടിടിയിലേക്ക്, റിലീസ് പ്രഖ്യാപിച്ചു

Sep 27, 2022 10:29 AM

'കാര്‍ത്തികേയ 2' ഒടിടിയിലേക്ക്, റിലീസ് പ്രഖ്യാപിച്ചു

തിയറ്ററില്‍ വിജയക്കൊടി പാറിച്ച ചിത്രം ഒടിടി റിലീസിന് തയ്യാറെടുക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത....

Read More >>
Top Stories