21-ാം വയസില്‍ അഭിനയത്തിലേക്ക്...72കോടിയുടെ ആസ്തി...ദുരൂഹത നിറഞ്ഞ അനന്യ പാണ്ഡെയുടെ ജീവിതം

 21-ാം വയസില്‍ അഭിനയത്തിലേക്ക്...72കോടിയുടെ ആസ്തി...ദുരൂഹത നിറഞ്ഞ അനന്യ പാണ്ഡെയുടെ ജീവിതം
Oct 23, 2021 08:44 AM | By Vyshnavy Rajan

ഡംബര ക്കപ്പലിലെ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് എന്‍സിബി ബോളിവുഡിലെ യുവ നടി അനന്യ പാണ്ഡെയെ വരിഞ്ഞ് മുറുകുകയാണ്. മയക്കുമരുന്ന് കേസിലെ നിര്‍ണായക കണ്ണിയാണ് നടി. ആര്യന്‍ ഖാന്‍ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് താരത്തെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയും വീട്ടില്‍ റെയ്‌ഡ് നടത്തുകയും ചെയ്തിരുന്നു.

ബോളിവുഡിലെ നടിമാരില്‍ അധികം കേള്‍ക്കാത്ത പേരുകളില്‍ ഒന്നായിരുന്നു അനന്യ പാണ്ഡെയുടേത്. സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ 2, പതി പത്‌നി ഔര്‍ വോ, ഖാലി പീലി എന്നീ സിനിമകള്‍ അനന്യ അഭിനയിച്ച ചിത്രങ്ങളില്‍ ഉള്‍പ്പെടുന്നു. ഈ ചിത്രങ്ങള്‍ക്കൊന്നും കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നതാണ് വാസ്തവം.

പക്ഷെ 21-ാം വയസില്‍ അഭിനയത്തിലേയ്ക്ക് ചുവട് വച്ച താരത്തിന് 22-ാം വയസില്‍ ഉണ്ടായത് 72കോടിയുടെ ആസ്തിയാണ്. നടന്‍ ചങ്കി പാണ്ഡെയുടെ മകളായ അനന്യയ്ക്ക് കുട്ടിക്കാലം മുതല്‍ സിനിമയില്‍ അഭിനയിക്കാനുള്ള ആഗ്രഹമുണ്ടായിരുന്നു. അച്ഛനെ പോലെ ബോളിവുഡില്‍ ഒരു ഇടം നേടാന്‍ അനന്യ ആഗ്രഹിച്ചു. 21-ാം വയസ്സില്‍, സ്റ്റുഡന്റ് ഒഫ് ദി ഇയര്‍ 2 എന്ന ചിത്രത്തിലൂടെയാണ് അനന്യ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.

എന്നാല്‍ ഒറ്റ വര്‍ഷം കൊണ്ട് അനന്യ കോടികള്‍ സമ്പാദിച്ചത് എങ്ങനെയെന്നത് സംബന്ധിച്ച്‌ അടിമുടി ദുരൂഹത ഉയരുകയാണ്. ഒരു സിനിമയില്‍ അഭിനയിക്കുന്നതിന് അനന്യ ഏകദേശം രണ്ട് കോടി രൂപ ഈടാക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സിനിമകള്‍ക്ക് പുറമെ, അനന്യ നിരവധി ബ്രാന്‍ഡ് എന്‍ഡോര്‍സ്മന്‍റ്റുകളിലൂടെയും പണം സമ്പാദിക്കുന്നുണ്ട്.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയും താരം വരുമാനം ഉണ്ടാക്കുന്നുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ മാത്രം 20.3 ദശലക്ഷം ഫോളോവേഴ്‌സ് അനന്യയ്ക്ക് ഉണ്ട്. ബ്രാന്‍ഡ് പ്രമോഷന്‍ നടത്തുമ്പോഴും ഇതിലൂടെ അനന്യയ്ക്ക് പ്രയോജനം ലഭിക്കുന്നു. ഫ്ലോപ്പ് സിനിമകളില്‍ മുഖം കാണിച്ച താരത്തിന് പോയ വര്‍ഷം കേള്‍ക്കേണ്ടി വന്നത് സ്ട്രഗ്‌ളിംഗ് കിഡ് വിളികളായിരുന്നു. പുതുമുഖങ്ങളുടെ റൗണ്ട് ടേബിളില്‍ നെപ്പോട്ടിസം വിമര്‍ശനങ്ങളെയും അനന്യയ്ക്ക് നേരിടേണ്ടി വന്നിരുന്നു.

എല്ലാവരും കരുതുന്നത് പോലെ തന്റെ ജീവിതം അത്ര സുഖകരമായിരുന്നില്ലെന്നും താനും അച്ഛനും കഷ്ടപ്പെട്ടാണ് ഇവിടെ വരെ എത്തിയതെന്നും ഒരു അഭിമുഖത്തിനിടെ താരം വ്യക്തമാക്കിരുന്നു. ആര്യന്‍ ഖാനുമായി അനന്യ പാണ്ഡെ നടത്തിയ വാട്‌സ് ആപ്പ് ചാറ്റ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നിരുന്നു. ആര്യന്‍ കഞ്ചാവ് ലഭിക്കുമോ എന്ന് ചോദിക്കുമ്ബോള്‍, ശരിയാക്കാം എന്ന് അനന്യ പറയുന്നത് തെളിയിക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ എന്‍സിബിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

അതേ സമയം അനന്യ ആര്യന് ലഹരിമരുന്ന് എത്തിച്ചതായി അന്വേഷണ സംഘത്തിന് തെളിവുകള്‍ ലഭിച്ചിട്ടില്ല. തുടര്‍ച്ചയായ രണ്ടാം തവണയും എന്‍സിബി അനന്യയെ ചോദ്യം ചെയ്തിരുന്നു. വാട്‌സ് ആപ്പ് തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

എത്ര തവണ ലഹരി വാങ്ങിയിട്ടുണ്ട്?, ചാറ്റ് അനുസരിച്ച്‌ ലഹരി എത്തിച്ചു നല്‍കുന്നത് ആരാണ്?, ലഹരി നേരിട്ടുവാങ്ങുകയാണോ ചെയ്യുക?, ഓരോ തവണയും വാങ്ങിയ ലഹരിയുടെ അളവെത്ര, ആര്യനുമൊന്നിച്ച്‌ എത്ര കാലമായി ലഹരി ഉപയോഗിക്കുന്നു കൂടെ ലഹരി ഉപയോഗിക്കുന്ന മറ്റുള്ളവര്‍ ആരൊക്കെ?, ഇതുസംബന്ധിച്ച പണമിടപാടുകള്‍ എങ്ങനെയാണ്?, എവിടെ വച്ചാണ് ലഹരി തരുന്ന ആളെ കാണുന്നത്?, ഇതുമായി ബന്ധപ്പെട്ട സുഹൃത്തുകള്‍ ആരോക്കെ? തുടങ്ങിയ ചോദ്യങ്ങളാണ് എന്‍സിബി ആരാഞ്ഞത്. പിതാവ് ചങ്കി പാണ്ഡെയ്ക്ക് ഒപ്പമായിരുന്നു അനന്യ ബാന്ദ്രയിലെ എന്‍സിബി ഓഫീസിലെത്തിയത്.

ഇത് വരെ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ച അനന്യ ആര്യനുമായി ഒരു വര്‍ഷം മുന്‍പ് തമാശയ്ക്ക് നടത്തിയ ചാറ്റാണ് ഇതെന്നും വ്യക്തമാക്കി. എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയാണ് നടിയെ ചോദ്യം ചെയ്തത്. അനന്യയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ നിന്നും നടിയുടെ ഫോണും ലാപ്ടോപ്പും പിടിച്ചെടുത്തിരുന്നു.

ആര്യന്‍ ഖാനും അനന്യയും തമ്മില്‍ നടത്തിയ വാട്‌സ്‌ആപ്പ് ചാറ്റില്‍ ലഹരി മരുന്ന് സംബന്ധമായ സന്ദേശങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അനന്യയെ എന്‍സിബി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ എന്‍സിബി കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അനന്യയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.

Going into acting at the age of 21 ... Assets worth Rs 72 crore ... Mysterious life of Ananya Pandey

Next TV

Related Stories
#vidyabalan | 'ദുല്‍ഖറിന് മെസ്സേജയച്ചു, മമ്മൂട്ടിയോട് അത് പറയാൻ', വെളിപ്പെടുത്തി നടി വിദ്യാ ബാലൻ

Apr 26, 2024 09:03 AM

#vidyabalan | 'ദുല്‍ഖറിന് മെസ്സേജയച്ചു, മമ്മൂട്ടിയോട് അത് പറയാൻ', വെളിപ്പെടുത്തി നടി വിദ്യാ ബാലൻ

അടുത്തിടെയായി നിരവധി മലയാളി സിനിമകള്‍ താൻ കാണാറുണ്ടെന്ന് വിദ്യാ ബാലൻ...

Read More >>
#tamannabhatia | ഐപിഎൽ സംപ്രേഷണം; നടി തമന്നയ്ക്ക് നോട്ടിസ്, ചോദ്യം ചെയ്യലിന് ഹാജരാകണം

Apr 25, 2024 10:54 AM

#tamannabhatia | ഐപിഎൽ സംപ്രേഷണം; നടി തമന്നയ്ക്ക് നോട്ടിസ്, ചോദ്യം ചെയ്യലിന് ഹാജരാകണം

കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ പേരും...

Read More >>
#SalmanKhan | സൽമാൻ ഖാന്റെ വീടിന് നേരെയുള്ള വെടിവെയ്പ്; അഞ്ച് പേർ കൂടി കസ്റ്റഡിയിൽ; താപി നദിയിൽ നിന്ന് തോക്ക് കണ്ടെടുത്തു

Apr 25, 2024 07:17 AM

#SalmanKhan | സൽമാൻ ഖാന്റെ വീടിന് നേരെയുള്ള വെടിവെയ്പ്; അഞ്ച് പേർ കൂടി കസ്റ്റഡിയിൽ; താപി നദിയിൽ നിന്ന് തോക്ക് കണ്ടെടുത്തു

ഇതിനിടെ പ്രതികൾ ഉപയോഗിച്ച തോക്ക് ഗുജറാത്തിലെ താപി നദിയിൽ നിന്ന് കണ്ടെടുത്തിരുന്നു. തോക്കും 17 തിരകളുമാണ് കണ്ടെടുത്തത്. എന്നാൽ ഇരുവരുടെയും മൊബൈൽ...

Read More >>
#norafatehi  | മറ്റ് ശരീരഭാഗത്തിലേക്ക് അത് ചെയ്യും!  ഇത്ര നല്ല പിന്‍ഭാഗം അവര്‍ കണ്ടിട്ടുണ്ടാകില്ല! നോറ ഫത്തേഹി

Apr 23, 2024 08:40 PM

#norafatehi | മറ്റ് ശരീരഭാഗത്തിലേക്ക് അത് ചെയ്യും! ഇത്ര നല്ല പിന്‍ഭാഗം അവര്‍ കണ്ടിട്ടുണ്ടാകില്ല! നോറ ഫത്തേഹി

പാപ്പരാസികള്‍ നോറയുടെ പിന്നാലെ തന്നെ എപ്പോഴുമുണ്ട്. ഇപ്പോഴിതാ ബോളിവുഡിലെ പാപ്പരാസി കള്‍ച്ചറിനെക്കുറിച്ച് മനസ് തുറക്കുകയാണ്...

Read More >>
#SalmanKhan | സൽമാൻ ഖാന്റെ വസതിയിലേക്ക് വെടിവയ്ക്കാൻ ഉപയോഗിച്ച തോക്ക് നദിയിലേക്ക് വലിച്ചറിഞ്ഞു; തിരച്ചിൽ

Apr 23, 2024 09:34 AM

#SalmanKhan | സൽമാൻ ഖാന്റെ വസതിയിലേക്ക് വെടിവയ്ക്കാൻ ഉപയോഗിച്ച തോക്ക് നദിയിലേക്ക് വലിച്ചറിഞ്ഞു; തിരച്ചിൽ

ഇവർ നൽകിയ ക്വട്ടേഷനെത്തുടർന്നാണ് പ്രതികൾ ബാന്ദ്രയിലെ സൽമാന്റെ വസതിയായ ഗ്യാലക്സി അപ്പാർട്മെന്റിനു നേരെ വെടിയുതിർത്തതെന്നാണ് പൊലീസിന്റെ...

Read More >>
#ranveersingh |കോൺഗ്രസിന് വേണ്ടി വോട്ടഭ്യർത്ഥനയുമായി 'രൺവീർ സിംഗ്',എഐ ഡീപ് ഫെയ്ക്ക് തരംഗം ഇനിയും അവസാനിച്ചിട്ടില്ല

Apr 18, 2024 04:59 PM

#ranveersingh |കോൺഗ്രസിന് വേണ്ടി വോട്ടഭ്യർത്ഥനയുമായി 'രൺവീർ സിംഗ്',എഐ ഡീപ് ഫെയ്ക്ക് തരംഗം ഇനിയും അവസാനിച്ചിട്ടില്ല

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന് വോട്ടു ചെയ്യണമെന്ന് രൺവീർ അഭ്യർത്ഥിക്കുന്നതായാണ്...

Read More >>
Top Stories