മോഹലാലിന് ഒരു പണികൊടുത്തു, തിരിച്ച് അത് എനിക്കും പാരയായി

മോഹലാലിന് ഒരു  പണികൊടുത്തു, തിരിച്ച് അത് എനിക്കും പാരയായി
Oct 22, 2021 07:05 PM | By Susmitha Surendran

മുകേഷുമായി ഏറെ അടുത്ത സൗഹൃദമുണ്ട് മോഹന്‍ലാലിന്. സ്‌ക്രീനിലും ജീവിതത്തിലുമുള്ള കെമിസ്ട്രിയെക്കുറിച്ച് പറഞ്ഞുള്ള മുകേഷിന്റെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. യൂട്യൂബ് ചാനലിലൂടെയാണ് മുകേഷ് മോഹന്‍ലാലിനൊപ്പമുള്ള അമേരിക്കന്‍ ട്രിപ്പിനിടയിലെ രസകരമായ സംഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.

മുന്‍നിര താരങ്ങളും സംവിധായകരുമുള്ള ഷോയ്ക്കിടയിലെ സംഭവത്തെക്കുറിച്ചായിരുന്നു മുകേഷ് പറഞ്ഞത്. മോഹന്‍ലാലിനെക്കൂടാതെ പ്രിയദര്‍ശനും രാജീവ് കുമാറും മോഹന്‍ലാലും ജയറാമും കെപിഎസി ലളിതയും കനകയും നഗ്മയും ശോഭനയുമൊക്കെയുണ്ടായിരുന്നു ആ ട്രിപ്പില്‍.

മക്കളായ സിദ്ധാര്‍ത്ഥിനേയും ശ്രീക്കുട്ടിയേയും കൂട്ടിയാണ് കെപിഎസി ലളിത ഷോയിലേക്ക് വരുന്നത്. 18, 19 വയസ്സായിരുന്നു മക്കളുടെ പ്രായം. ഇവര്‍ക്ക് വിസ ലഭിക്കാനായി ബുദ്ധിമുട്ടിയിരുന്നു അന്ന്. മക്കളെ കൊണ്ടുപോവാനായില്ലെങ്കില്‍ താന്‍ വരില്ലെന്നായിരുന്നു ലളിത പറഞ്ഞത്. അങ്ങനെയിരിക്കെയാണ് എംബസി ഉദ്യോഗസ്ഥന്‍ മോഹന്‍ലാല്‍ ഫാനാണെന്ന് അറിഞ്ഞത്.

ആ വഴിയായിരുന്നു എല്ലാവരും നോക്കിയത്. പോവുന്നവരെല്ലാം നാട്ടിലേക്ക് തിരിച്ച് വരുമെന്നുള്ള ഉറപ്പാണ് കൊടുക്കേണ്ടത്. മോഹന്‍ലാല്‍ ഓക്കെ പറഞ്ഞാല്‍ വിസ നല്‍കാമെന്നായിരുന്നു ഉദ്യോഗസ്ഥന്റെ വാക്കുകള്‍. മോഹന്‍ലാല്‍ ഓക്കെ പറയുന്നതിന് മുന്‍പ് തന്നെ മുകേഷ് ഓക്കെ പറയുകയായിരുന്നു.

പോവുന്നവരില്‍ എല്ലാവരും തിരിച്ച് വന്നില്ലെങ്കില്‍ മോഹന്‍ലാലിനെ കരിമ്പട്ടികയില്‍പ്പെടുത്തും. പിന്നെ അദ്ദേഹത്തിന് അമേരിക്കയില്‍ പോവാന്‍ ബുദ്ധിമുട്ടാവും. മുകേഷിന്റെ ഓക്കെ കേട്ടതിന് ശേഷമായി മോഹന്‍ലാലും എംബസി ഉദ്യോഗസ്ഥനും അകത്തേക്ക് പോയിരുന്നു. യാത്രയ്ക്കിടയിലായിരുന്നു മോഹന്‍ലാല്‍ മുകേഷിനോട് എല്ലാവരേയും ശ്രദ്ധിക്കാനായി പറഞ്ഞത്. ഇവരെല്ലാവരും തിരിച്ചുവരുന്ന കാര്യം നീയും ഉറപ്പ് വരുത്തണം.

ലീഡറെന്ന നിലയില്‍ തനിക്ക് എല്ലാവരേയും ശ്രദ്ധിക്കാനാവില്ലെന്നും മുകേഷിനെക്കൂടി ഈ പട്ടികയില്‍ ചേര്‍ക്കണമെന്നാണ് താന്‍ പറഞ്ഞെതെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. അവരില്ലല്ലോ, ഇവരില്ലല്ലോ എന്നൊക്കെ പറഞ്ഞ് മോഹന്‍ലാല്‍ ഇടയ്ക്ക് മുകേഷിനെ ടെന്‍ഷനടിപ്പിച്ചിരുന്നു. തിരിച്ച് വരുന്നതിനിടയിലായിരുന്നു മുകേഷിന്റെ പേരൊന്നും പറഞ്ഞിട്ടില്ലെന്നും അത് താന്‍ തമാശയ്ക്ക് ഒപ്പിച്ച പണിയായിരുന്നുവെന്നും മോഹന്‍ലാല്‍ വെളിപ്പെടുത്തിയത്.


It worked for Mohalal and in return it became a burden for me too

Next TV

Related Stories
നിവിൻ പോളിയുടെ കേരള രാഷ്ട്രീയം ചർച്ച ചെയ്യുന്ന പൊളിറ്റിക്കൽ ഡ്രാമ; ബി. ഉണ്ണികൃഷ്ണൻ ചിത്രത്തിന് പാക്കപ്പ്

Dec 27, 2025 04:45 PM

നിവിൻ പോളിയുടെ കേരള രാഷ്ട്രീയം ചർച്ച ചെയ്യുന്ന പൊളിറ്റിക്കൽ ഡ്രാമ; ബി. ഉണ്ണികൃഷ്ണൻ ചിത്രത്തിന് പാക്കപ്പ്

കേരള രാഷ്ട്രീയം ചർച്ച ചെയ്യുന്ന പൊളിറ്റിക്കൽ ഡ്രാമ, ബി. ഉണ്ണികൃഷ്ണൻ ചിത്രത്തിന്...

Read More >>
സന്ദീപ് പ്രദീപ് ചിത്രം'എക്കോ' ഉടൻ ഒടിടിയിലേക്ക്, റിലീസ് തീയതി പുറത്ത്

Dec 26, 2025 04:35 PM

സന്ദീപ് പ്രദീപ് ചിത്രം'എക്കോ' ഉടൻ ഒടിടിയിലേക്ക്, റിലീസ് തീയതി പുറത്ത്

സന്ദീപ് പ്രദീപ് ചിത്രം 'എക്കോ', റിലീസ് തീയതി...

Read More >>
തെലുങ്കിൽ ചുവടുറപ്പിച്ച് അനശ്വര രാജൻ; 'ചാമ്പ്യന്' മികച്ച തുടക്കം

Dec 26, 2025 12:22 PM

തെലുങ്കിൽ ചുവടുറപ്പിച്ച് അനശ്വര രാജൻ; 'ചാമ്പ്യന്' മികച്ച തുടക്കം

അനശ്വര രാജൻ, ചാമ്പ്യൻ , ആനന്ദി ആർട്ട് ക്രിയേഷൻസ്,...

Read More >>
Top Stories










News Roundup