സാന്ത്വനം വീട്ടിലെ പ്രശ്നങ്ങൾ രൂക്ഷമാകുന്നു; നെഞ്ചിടിപ്പോടെ പ്രേക്ഷകര്‍

സാന്ത്വനം വീട്ടിലെ പ്രശ്നങ്ങൾ രൂക്ഷമാകുന്നു; നെഞ്ചിടിപ്പോടെ പ്രേക്ഷകര്‍
Oct 22, 2021 06:48 PM | By Susmitha Surendran

ഏറ്റവും കൂടുതൽ ജനപ്രിയമായ പരമ്പരകളിൽ ഒന്നാണ് സാന്ത്വനം. കൂട്ടുകുടുംബത്തിലെ മനോഹരമായ നിമിഷങ്ങളും, ദാമ്പത്യജീവിതത്തിലെ മനോഹരമായ പ്രണയവും പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്ന പരമ്പരയായ സാന്ത്വനത്തിന് അതിനാൽ തന്നെ നല്ല പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. സഹോദരന്മാരുടെ സ്നേഹവും അവരുടെ കുടുംബവുമെല്ലാമാണ് പരമ്പര പറയുന്നത്.

ജനപ്രീതിക്ക് ഒപ്പം തന്നെ ചില വിമർശനങ്ങളും പരമ്പരയ്ക്ക് ലഭിക്കാറുണ്ട്. ഒരു വീട്ടിൽ തന്നെ പരമ്പരയുടെ കഥ ഒതുങ്ങിപ്പോകുന്നുവെന്നതായിരുന്നു വിമർശനം. എത്രയൊക്കെ വിമർശനങ്ങൾ വന്നാലും പ്രേക്ഷകർ പരമ്പരയ്ക്ക് ഒപ്പം തന്നെയാണ് എന്നാണ് റേറ്റിങ് ചാർട്ടുകളിലെ സാന്ത്വനം വരുത്തുന്ന മാറ്റങ്ങൾ സൂചിപ്പിക്കുന്നത്. ഏതെങ്കിലും രണ്ട് കഥാപാത്രങ്ങളെ മാത്രം കേന്ദ്രീകരിച്ചുള്ള കഥ പറച്ചിലല്ല സാന്ത്വനത്തിന്റേത്. എല്ലാ കഥാപാത്രങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകുന്നുണ്ട്. അതുകൊണ്ട് തന്നെ പ്രേക്ഷകർക്ക് പരമ്പരയിലെ എല്ലാ കഥാപാത്രങ്ങളോടും ഒരുപോലെ പ്രിയമാണ്.

ഓരോ കഥാപാത്രങ്ങൾക്കും ആരാധകർ വരെയുണ്ട്. ഏറ്റവും കൂടുതൽ ആരാധകർ ശിവനും-അഞ്ജലി എന്ന കോമ്പോയ്ക്കാണ്. അവരുടെ പ്രണയ നിമിഷങ്ങളും, ഇണക്ക പിണക്കങ്ങളുമാണ് പരമ്പരയെ വേറിട്ട് നിര്‍ത്തുന്നത്. ഇപ്പോൾ സീരിയൽ സംഘർഷഭരിതമായ എപ്പിസോഡുകളിലൂടെയാണ് കടന്നുപോകുന്നത്. അഞ്ജലി-ശിവൻ പ്രണയവും സാന്ത്വനം വീട്ടിലെ പരസ്പര സ്നേഹത്തിലൂടെയുമെല്ലാമായിരുന്നു പരമ്പര അടുത്തിടെ വരെ സഞ്ചരിച്ചിരുന്നതെങ്കിൽ ഇപ്പോൾ കഥ മുഴുവൻ മാറിയിരിക്കുകയാണ്.

സാന്ത്വനം വീട്ടിലുള്ളവരുടെ സന്തോഷങ്ങൾ ഇപ്പോൾ ഇല്ലാതായിരിക്കുകയാണ്. കടബാധ്യതയുടെ പേരിൽ ശിവന്റെ സഹോദരന്റെ ഭാര്യയുടെ അച്ഛൻ തമ്പി അഞ്ജലിയുടെ അച്ഛനേയും അമ്മയേയും വീട്ടിൽ നിന്ന് ഇറക്കിവിട്ടിരുന്നു. ഇവിടെ നിന്നാണ് സാന്ത്വനം വീട്ടിലെ പുതിയ പ്രശ്നങ്ങൾക്ക് തുടക്കമായത്. തമ്പിയുടെ കൈയ്യിൽ നിന്ന് വീട് തിരിച്ചുപിടിക്കണമെങ്കിൽ വലിയൊരു തുക തന്നെ കണ്ടെത്തേണ്ട അവസ്ഥയിലാണ്. ഇപ്പോൾ അഞ്ജലിയുടെ അച്ഛനും അമ്മയ്ക്കും സഹായമാകുന്നത് ശിവനും സാന്ത്വനത്തിലെ ബാലനും മറ്റുള്ള അം​ഗങ്ങളുമാണ്.

ഓരോ ദിവസം ചെല്ലുന്തോറും ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന എപ്പിസോഡുകളിലേക്കാണ് സാന്ത്വനം നീങ്ങുന്നത്. ഇപ്പോൾ ഏറ്റവും പുതിയതായി പുറത്തിറങ്ങിയ പ്രമോയിൽ സാന്ത്വനം വീട്ടിലെ എല്ലാ സമാധാനവും നശിപ്പിക്കാൻ ഇറങ്ങി തിരിച്ച ജയന്തി ശിവന്റെ ജേഷ്ഠൻ ബാലന്റെ മുമ്പിൽ വെച്ച് ശിവനെ പരിഹസിക്കുന്നതും കുറ്റപ്പെടുത്തുന്നതുമാണ് കാണിക്കുന്നത്. ശിവൻ അഞ്ജലിയുടെ സ്വർണം എന്തിനാണ് തിരികെ വാങ്ങിയതെന്ന് അറിയാത്ത ബാലനും അഞ്ജലിയും ശ്രീദേവിയുമെല്ലാം ശിവനേ കുറിച്ച് ഓർത്ത് വേവലാതിപ്പെടുന്നതും കാണാം.

ശിവന്റെ യഥാർഥ ഉദ്ദേശം എന്തെന്ന് തിരിച്ചറിയാൻ സാന്ത്വനത്തിലെ അം​ഗങ്ങൾക്ക് സാധിക്കും വരെ മുൾമുനയിൽ നിന്ന് മാത്രമേ സീരിയൽ കാണാനാകൂ എന്നാണ് പ്രേക്ഷകർ പറയുന്നത്. എല്ലായിടത്തും നുണയും പരദൂഷണവും തമ്മിൽ തല്ലിക്കലുമായി നടക്കുന്ന ജയന്തിയെ സാന്ത്വനത്തിലെ അം​ഗങ്ങൾ മനസിലാക്കി അവളെ അടുപ്പിക്കാത്ത അവസ്ഥ ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ചിലർ കമന്റായി കുറിച്ചു.

അഞ്ജലിയുടെ അമ്മായിയായ ജയന്തിയുടെ ചില കുരുട്ട് ബുദ്ധികളാണ് തമ്പിയെ പെട്ടന്ന് ദേഷ്യം പിടിപ്പിച്ച് അ‍ഞ്ജലിക്കും കുടുംബത്തിനും വീട് നഷ്ടമാക്കിയത്. ശങ്കരന്റെ അവസ്ഥ ബന്ധുക്കളും മറ്റും അറിയാതിരിക്കാനായാണ് ശിവന്‍ ശങ്കരനെ ഒളിച്ച് പാര്‍പ്പിച്ചിരിക്കുന്നത്. ഒരു കൂട്ടുകാരന് വേണ്ടി എന്നുപറഞ്ഞാണ് ശങ്കരന് കൊടുക്കാനായി ശിവന്‍ അഞ്ജലിയോട് പൊതിച്ചോർ വാങ്ങിയത്. അതുപോലെതന്നെ കൂട്ടുകാരന്‍ വല്ലാത്ത സാമ്പത്തിക പ്രശ്നത്തിലാണെന്നും അവന് കൊടുക്കാനായി അഞ്ജലിയുടെ സ്വര്‍ണ്ണം തരുമോയെന്നും ചോദിച്ചാണ് ശിവന്‍ സ്വർണ്ണം തിരികെ വാങ്ങിയത്.

ഇതുപോലൊരു മരുമകനെ കിട്ടാനായി എല്ലാവരും ആ​ഗ്രഹിക്കുന്നുണ്ടെന്നും ആരാധകർ കുറിച്ചു. നിലവിലെ സാഹചര്യത്തോടെ അപര്‍ണയും അച്ഛനും തമ്മിലുള്ള ബന്ധം വീണ്ടും വളഷാകാനുള്ള സാധ്യതയുണ്ട്. താൻ ​ഗർഭിണിയാണെന്ന് അറിയുമ്പോൾ അച്ഛൻ തന്നെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോകുകയും ആ സ്നേഹം വീണ്ടും അനുഭവിക്കാൻ സാധിക്കുകയും ചെയ്യുമെന്ന പ്രതീക്ഷയിലായിരുന്നു അപർണ. എന്നാൽ അഞ്ജലിയുടെ കുടുംബത്തിന്റെ ഇപ്പോഴത്തെ സാഹചര്യത്തിൽ അച്ഛനുമായി അപർണയ്ക്ക് പഴയ ബന്ധം വീണ്ടും ശക്തമാക്കി കൊണ്ടുവരാൻ കാലതാമസമെടുത്തേക്കും.

Consolation exacerbates problems at home; The audience with a heartbeat

Next TV

Related Stories
പ്ലാനിങ് കൊള്ളാം...നെവിൻ ചുമ്മാ സ്റ്റോർ റൂമിൽ കേറി പോയതാണ്. ദേ കിടക്കുന്നു 15000 രൂപയുടെ ചെക്ക്; അക്ബർ പുറത്ത് വന്നിട്ട് തിരിച്ച് കൊടുക്കണം

Oct 28, 2025 04:33 PM

പ്ലാനിങ് കൊള്ളാം...നെവിൻ ചുമ്മാ സ്റ്റോർ റൂമിൽ കേറി പോയതാണ്. ദേ കിടക്കുന്നു 15000 രൂപയുടെ ചെക്ക്; അക്ബർ പുറത്ത് വന്നിട്ട് തിരിച്ച് കൊടുക്കണം

പ്ലാനിങ് കൊള്ളാം...നെവിൻ ചുമ്മാ സ്റ്റോർ റൂമിൽ കേറി പോയതാണ്. ദേ കിടക്കുന്നു 15000 രൂപയുടെ ചെക്ക്; അക്ബർ പുറത്ത് വന്നിട്ട് തിരിച്ച്...

Read More >>
ഉണ്ട ചോറിന് നന്ദി ഇല്ല, ഷോ കാണാതിരിക്കാൻ മാത്രം ബിസിയുള്ള നടിയാണോ ?ബി​ഗ് ബോസ് കാണാറില്ലെന്ന് പറഞ്ഞതിന് ദിൽഷയ്ക്ക് വിമർശനം!

Oct 28, 2025 03:45 PM

ഉണ്ട ചോറിന് നന്ദി ഇല്ല, ഷോ കാണാതിരിക്കാൻ മാത്രം ബിസിയുള്ള നടിയാണോ ?ബി​ഗ് ബോസ് കാണാറില്ലെന്ന് പറഞ്ഞതിന് ദിൽഷയ്ക്ക് വിമർശനം!

ഉണ്ട ചോറിന് നന്ദി ഇല്ല, ഷോ കാണാതിരിക്കാൻ മാത്രം ബിസിയുള്ള നടിയാണോ ?ബി​ഗ് ബോസ് കാണാറില്ലെന്ന് പറഞ്ഞതിന് ദിൽഷയ്ക്ക്...

Read More >>
'അതിനുള്ള പ്രാപ്തി അനുമോൾക്കുണ്ടോ? അവളുടെ യഥാർത്ഥ മുഖം അറിയണമെങ്കിൽ അടുത്തറിയണം'; രജിത് കുമാർ

Oct 28, 2025 02:03 PM

'അതിനുള്ള പ്രാപ്തി അനുമോൾക്കുണ്ടോ? അവളുടെ യഥാർത്ഥ മുഖം അറിയണമെങ്കിൽ അടുത്തറിയണം'; രജിത് കുമാർ

'അതിനുള്ള പ്രാപ്തി അനുമോൾക്കുണ്ടോ? അവളുടെ യഥാർത്ഥ മുഖം അറിയണമെങ്കിൽ അടുത്തറിയണം'; രജിത്...

Read More >>
'അനുവിന് എന്നോട് പ്രത്യേക ഇഷ്ടം, അതിനായി അവൾ അടുത്തേക്ക് വരാറുണ്ട്, ക്രഷുണ്ടായിരുന്നുവെന്ന് ശൈത്യ പോയപ്പോൾ പറഞ്ഞില്ലേ...'; ആര്യൻ

Oct 27, 2025 02:05 PM

'അനുവിന് എന്നോട് പ്രത്യേക ഇഷ്ടം, അതിനായി അവൾ അടുത്തേക്ക് വരാറുണ്ട്, ക്രഷുണ്ടായിരുന്നുവെന്ന് ശൈത്യ പോയപ്പോൾ പറഞ്ഞില്ലേ...'; ആര്യൻ

'അനുവിന് എന്നോട് പ്രത്യേക ഇഷ്ടം, അതിനായി അവൾ അടുത്തേക്ക് വരാറുണ്ട്, ക്രഷുണ്ടായിരുന്നുവെന്ന് ശൈത്യ പോയപ്പോൾ പറഞ്ഞില്ലേ...'; ആര്യൻ...

Read More >>
അനുവിനെ കുറിച്ച് സംസാരിക്കരുത്, ഗെയിം ഷോയാകുമ്പോൾ കുറച്ച് വെറൈറ്റി വേണം' ; അൺഫെയർ എവിക്ഷൻ അൺഫെയറെന്ന്  ആര്യന്റെ കുടുംബം!

Oct 27, 2025 11:14 AM

അനുവിനെ കുറിച്ച് സംസാരിക്കരുത്, ഗെയിം ഷോയാകുമ്പോൾ കുറച്ച് വെറൈറ്റി വേണം' ; അൺഫെയർ എവിക്ഷൻ അൺഫെയറെന്ന് ആര്യന്റെ കുടുംബം!

അനുവിനെ കുറിച്ച് സംസാരിക്കരുത്, ഗെയിം ഷോയാകുമ്പോൾ കുറച്ച് വെറൈറ്റി വേണം' ; അൺഫെയർ എവിക്ഷൻ അൺഫെയറെന്ന് ആര്യന്റെ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall