---
title: "വയറ്റിലുള്ള കുഞ്ഞിനെ പോലും വെറുതെ വിട്ടില്ല, ആലിയ ഭട്ടിനെതിരെ ആരാധകര്‍"
english_title: "Even the unborn child is not spared, fans against Alia Bhatt"
publisher: "moviemax.in"
canonical_url: "https://moviemax.in/news/66028/even-the-unborn-child-is-not-spared-fans-against-alia-bhatt"
published_at: "2022-09-03T13:28:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6313097c41385_aliya_bhatt.jpg"
keywords: []
---

# വയറ്റിലുള്ള കുഞ്ഞിനെ പോലും വെറുതെ വിട്ടില്ല, ആലിയ ഭട്ടിനെതിരെ ആരാധകര്‍

> **Lead Summary:** സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ബ്രഹ്‌മാസത്ര. ബോളിവുഡിലെ വന്‍ താരനിര അണിനിരക്കുന്ന സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നത് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടുമാണ്.

## Article Content

സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ബ്രഹ്‌മാസത്ര. ബോളിവുഡിലെ വന്‍ താരനിര അണിനിരക്കുന്ന സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നത് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടുമാണ്.

ബോളിവുഡിലെ എക്കാലത്തേയും വലിയ ബജറ്റോടു കൂടിയൊരുങ്ങുന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും പ്രണയത്തിലാകുന്നത്. ഇരുവരും വിവാഹിതരാവുകയും ചെയ്തു. ഇപ്പോഴിതാ തങ്ങളുടെ ആദ്യത്തെ കണ്‍മണിയുടെ വരവിനായി കാത്തിരിക്കുകയാണ് ആലിയയും രണ്‍ബീറും. 

ഇപ്പോള്‍ ചിത്രത്തിലെ താരങ്ങളും അണിയറ പ്രവര്‍ത്തകരുമെല്ലാം പ്രൊമോഷന്‍ തിരക്കുകളിലാണ്. ഇന്നലെയായിരുന്നു ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം താരങ്ങള്‍ ഹൈദരാബാദിലെത്തിയത്.

ചിത്രത്തിലെ താരങ്ങളായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും മൗനി റോയും നാഗാര്‍ജുനയും സംവിധായകന്‍ അയാന്‍ മുഖര്‍ജിയും നിര്‍മ്മാതാവ് കരണ്‍ ജോഹറുമെല്ലാം ഹൈദരാബാദിലെത്തിയിരുന്നു. 

പ്രൊമോഷന്‍ പരിപാടിയില്‍ എല്ലാവരുടേയും ശ്രദ്ധ നേടിയത് ആലിയ ഭട്ട് ആയിരുന്നു. പിങ്ക് നിറത്തിലുള്ള ഷറാറയായിരുന്നു ആലിയ ധരിച്ചിരുന്നത്. തന്റെ വസ്ത്രത്തിന്റെ പിന്‍വശത്തായി ബേബി ഓണ്‍ ബോര്‍ഡ് എന്നെഴുതിയിരുന്നു ആലിയ.

സ്വഭാവികമായും ഇത് ക്യാമറക്കണ്ണുകളുടെ ശ്രദ്ധ നേടുകയായിരുന്നു. വേദിയില്‍ വച്ച് കരണ്‍ ജോഹര്‍ തന്നെ ആലിയയോട് തിരിഞ്ഞ് നിന്ന് തന്റെ വസ്ത്രത്തിന്റെ പിന്‍വശത്തെഴുതിയ വാക്കുകള്‍ സദസിന് കാണിച്ചു കൊടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. 

എന്നാല്‍ താരങ്ങളുടെ ഈ സമീപനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. ജനിക്കാന്‍ പോകുന്ന കുഞ്ഞിനെ പോലും തങ്ങളുടെ സിനിമയുടെ പ്രൊമോഷന് വേണ്ടി ഉപയോഗിക്കുന്നുവെന്നാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം.

നിരവധി പേര്‍ ഇതിനോടകം തന്നെ വിമര്‍ശനങ്ങളുമായി എത്തിയിട്ടുണ്ട്. സിനിമയുടെ പ്രൊമോഷന് വേണ്ടി ഏതറ്റം വരെയും പോകുമെന്നായിരിക്കുന്നുവെന്നും കുട്ടിയെ പോലും വെറുതെ വിടുന്നില്ലെന്നും വിമര്‍ശകര്‍ പറയുന്നു. 

എന്നാല്‍ താരങ്ങളുടെ ഈ സമീപനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. ജനിക്കാന്‍ പോകുന്ന കുഞ്ഞിനെ പോലും തങ്ങളുടെ സിനിമയുടെ പ്രൊമോഷന് വേണ്ടി ഉപയോഗിക്കുന്നുവെന്നാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം.

നിരവധി പേര്‍ ഇതിനോടകം തന്നെ വിമര്‍ശനങ്ങളുമായി എത്തിയിട്ടുണ്ട്. സിനിമയുടെ പ്രൊമോഷന് വേണ്ടി ഏതറ്റം വരെയും പോകുമെന്നായിരിക്കുന്നുവെന്നും കുട്ടിയെ പോലും വെറുതെ വിടുന്നില്ലെന്നും വിമര്‍ശകര്‍ പറയുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/66028/even-the-unborn-child-is-not-spared-fans-against-alia-bhatt)