മകനെ കണ്ട് ഇറങ്ങുന്ന ഷാറൂഖ് ഖാനെ വേട്ടയാടുന്നത് കാണുമ്പോള്‍ വല്ലാതെ അസ്വസ്തമാകുന്നു; ശ്രുതി ഹരിഹരന്‍

മകനെ കണ്ട് ഇറങ്ങുന്ന ഷാറൂഖ് ഖാനെ വേട്ടയാടുന്നത് കാണുമ്പോള്‍ വല്ലാതെ അസ്വസ്തമാകുന്നു; ശ്രുതി ഹരിഹരന്‍
Oct 21, 2021 07:56 PM | By Susmitha Surendran

തനിയ്ക്ക് തെറ്റ് എന്ന് തോന്നുന്ന എന്തിനെ കുറിച്ചും പ്രതികരിയ്ക്കുന്ന, എവിടെയും തന്റെ കാഴ്ചപ്പാടുകള്‍ തുറന്ന് പറയാന്‍ മടി കാണിക്കാത്ത നടിയാണ് ശ്രുതി ഹരിഹരന്‍. ഇപ്പോള്‍ നടി പ്രതികരിച്ചിരിയ്ക്കുന്നത് ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാനെ മാധ്യമങ്ങളും പൊതു ജനങ്ങളും വേട്ടയാടുന്നതിനെ കുറിച്ചാണ്. വിഷയത്തിലുള്ള തന്റെ അസ്വസ്തത നടി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

മകന്‍ ആര്യന്‍ ഖാന്‍ ജാമ്യം തള്ളിയ സാഹചര്യത്തില്‍ ഷാരൂഖ് ഖാന്‍, ആര്യനെ കാണാന്‍ മുംബൈയിലെ അര്‍തൂര്‍ റോഡ് ജയിലില്‍ പോയിരുന്നു. മകനെ കണ്ട് പുറത്തിറങ്ങിയ ഷാരൂഖിന് ചുറ്റും ജനങ്ങളും മാധ്യമങ്ങളും തടിച്ചു കൂടിയ കാഴ്ച തന്നെ അസ്വസ്തയാക്കി എന്നാണ് ശ്രുതി കുറിച്ചത്. 'മകനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഒരു സൂപ്പര്‍സ്റ്റാര്‍ പുറത്തിറങ്ങിയപ്പോള്‍ മാധ്യമങ്ങളും പൊതു ജനങ്ങളും വേട്ടയാടുന്ന വീഡിയോകള്‍ ഇന്ന് എന്നെ വല്ലാതെ അസ്വസ്തയാക്കി.

സമൂഹം ഇത്തരം കാര്യങ്ങളോട് പ്രതികരിയ്ക്കുന്ന രീതി മനസ്സിലാക്കാന്‍ കഴിയുന്നില്ല. നിയമത്തിന് മുന്നില്‍ ആരും ചെറുതല്ല, വലുതല്ല എന്ന സത്യം അംഗീകരിയ്ക്കുമ്പോഴും, സമൂഹത്തിന്റെ നിലപാടുകള്‍ കാണുമ്പോള്‍ എനിക്ക് കൗതുകം തോന്നുന്നു' എന്നാണ് ശ്രുതിയുടെ വാക്കുകള്‍.

സമാനമായ അനുഭവം നേരിട്ട നടിയാണ് ശ്രുതി ഹരിഹരന്‍. മീ ടൂ ചാലഞ്ചിലൂടെ സിനിമാ ലൊക്കേഷനുകളില്‍ തനിക്ക് ഉണ്ടായ ലൈംഗിക അതിക്രമങ്ങളെ കുറിച്ച് ശ്രുതി തുറന്ന് പറഞ്ഞപ്പോള്‍ ഇതേ രീതിയില്‍ മാധ്യമങ്ങളും പൊതു ജനങ്ങളും നടിയെ വേട്ടിയാടിയിരുന്നു. തെറ്റായതും, ചിന്തിയ്ക്കുക പോലും ചെയ്യാത്ത മാനങ്ങള്‍ നല്‍കി വാര്‍ത്തകള്‍ പ്രചരിപ്പിയ്ക്കുന്നവര്‍ അത് അനുഭവിയ്ക്കുന്നവരുടെ മാനസിക അവസ്ഥയെ കുറിച്ച് ചിന്തിയ്ക്കുന്നതേയില്ല.

സിനിമാ കമ്പനി എന്ന മലയാള സിനിമയിലൂടെയാണ് കന്നടക്കാരിയായ ശ്രുതി ഹരിഹരന്റെ അരങ്ങേറ്റം. പിന്നീട് കന്നടയിലും തമിഴിലും സജീവമായ നടി സോളോ എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ അഭിനയിച്ചുകൊണ്ട് വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരുന്നു. സ്വാഭാവിക അഭിനയത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ തന്റെ തുറന്ന് പറച്ചിലുകളിലൂടെ വാര്‍ത്തകളിലും നിറയാറുണ്ട്.


Shah Rukh Khan is shocked to see his son hunting him down; Shruti Hariharan

Next TV

Related Stories
നൃത്ത രം​ഗം ചിത്രീകരിക്കുന്നതിനിടെ നടി ശ്രദ്ധ കപൂറിന്റെ കാൽവിരലിന് പൊട്ടൽ; ഷൂട്ടിങ് നിർത്തി വച്ചു

Nov 22, 2025 05:57 PM

നൃത്ത രം​ഗം ചിത്രീകരിക്കുന്നതിനിടെ നടി ശ്രദ്ധ കപൂറിന്റെ കാൽവിരലിന് പൊട്ടൽ; ഷൂട്ടിങ് നിർത്തി വച്ചു

നൃത്ത രം​ഗം ചിത്രീകരിക്കുന്നതിനിടെ നടി ശ്രദ്ധ കപൂറിന്റെ കാൽവിരലിന് പൊട്ടൽ; ഷൂട്ടിങ് നിർത്തി...

Read More >>
ധനുഷിന്റെ ബോളിവുഡ് തിരിച്ചുവരവ്; 'തേരെ ഇഷ്‌ക് മേം' ട്രെയിലർ എത്തി

Nov 15, 2025 03:18 PM

ധനുഷിന്റെ ബോളിവുഡ് തിരിച്ചുവരവ്; 'തേരെ ഇഷ്‌ക് മേം' ട്രെയിലർ എത്തി

തേരെ ഇഷ്‌ക് മേം' ട്രെയിലർ റിലീസ് ,ധനുഷ് ,കൃതി, എ ആർ...

Read More >>
തമിഴ് നടൻ അഭിനയ് കിങ്ങര്‍ അന്തരിച്ചു

Nov 10, 2025 01:32 PM

തമിഴ് നടൻ അഭിനയ് കിങ്ങര്‍ അന്തരിച്ചു

തമിഴ് നടൻ അഭിനയ് കിങ്ങര്‍...

Read More >>
Top Stories