വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തി ഷാരൂഖ് ഖാനും കുടുംബവും

വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തി ഷാരൂഖ് ഖാനും കുടുംബവും
Aug 15, 2022 09:30 AM | By Susmitha Surendran

സ്വാതന്ത്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷിക ആഘോഷമായ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായിട്ടുള്ള 'ഹര്‍ ഘര്‍ തിരംഗ' പരിപാടിയില്‍ പങ്കുചേര്‍ന്ന് ഷാരൂഖ് ഖാനും കുടുംബവും. മുംബൈയിലെ സ്വന്തം വസതിയിലാണ് ഷാരൂഖ് ഖാൻ ദേശീയ പതാക ഉയര്‍ത്തിയത്.

Advertisement

ദേശീയ പതാക ഉയര്‍ത്തുന്നതിന്റെ വീഡിയോ ഷാരൂഖ് ഖാൻ പങ്കുവെച്ചിട്ടുണ്ട്. ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരിയും മക്കളായ ആര്യൻ ഖാനും അബ്രാമും ഒപ്പമുണ്ടായിരുന്നു.

https://twitter.com/i/status/1558816378408378368

കഴിഞ്ഞ ദിവസം മുതലാണ് 'ഹർ ഘർ തിരംഗ' ക്യാപെയ്ൻ ആരംഭിച്ചത്. 20 കോടിയിലധികം വീടുകളില്‍ ത്രിവർണ്ണ പതാക ഉയർത്തുകയാണ് ഇതിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടി സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരും, കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ലെഫ്റ്റനന്‍റ് ഗവർണര്‍മാരുമാണ് ഏകോപിപ്പിക്കുക. കേരളത്തില്‍ മോഹൻലാലും മമ്മൂട്ടിയടക്കമുള്ള താരങ്ങള്‍ 'ഹർ ഘർ തിരംഗ'യുടെ ഭാഗമായിട്ടുണ്ട്.

രാജവെമ്പാലയെ നേരിടുന്ന പട്ടാളക്കാരൻ - വൈറലായി വീഡിയോ


രോ ദിവസവും എത്രയോ വീഡിയോകളാണ് നാം സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്. ഇവയില്‍ പലതും കണ്ടുകഴിഞ്ഞാലും ഏറെ നേരം നമ്മുടെ മനസില്‍ തങ്ങിനില്‍ക്കുന്നതായിരിക്കും.

ഒന്നുകില്‍ കൗതുകം, അല്ലെങ്കില്‍ അത്ഭുതം അതുമല്ലെങ്കില്‍ ഭയം- ഇവയെല്ലാം തോന്നിക്കുന്ന വീഡിയോകളായിരിക്കും അധികവും ഇത്തരത്തില്‍ നമ്മുടെ മനസില്‍ തങ്ങിനില്‍ക്കുക.

അത്തരമൊരു വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. നമ്മുടെ രാജ്യം കാക്കുന്ന പട്ടാളക്കാരെ കുറിച്ച് ഏവര്‍ക്കും അഭിമാനമേയുള്ളൂ. രാവും പകലും തണുപ്പും ചൂടും അവഗണിച്ച്, പ്രിയപ്പെട്ടവരെയും വീട്ടുകാരെയും വിട്ട് കാടും മലയും കയറി ശത്രുക്കളില്‍ നിന്ന് രാജ്യത്തെയും ജനത്തെയും കാക്കുന്ന അവരുടെ സേവനത്തെ എത്ര പ്രകീര്‍ത്തിച്ചാലും മതിവരില്ല.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഏത് പ്രതികൂല സാഹചര്യത്തെയും അതിജീവിക്കാനുള്ള കഴിവ് പട്ടാളക്കാര്‍ക്കുണ്ടായിരിക്കും. അതിനെല്ലാമുള്ള പ്രത്യേക പരിശീലനം നേടിയവരാണിവര്‍. അങ്ങനെ തീര്‍ത്തും പ്രതികൂലമായൊരു സാഹചര്യത്തെ സംയമനപൂര്‍വം പ്രതിരോധിക്കുന്നൊരു പട്ടാളക്കാരന്‍റെ വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഇത് എപ്പോള്‍, എവിടെ വച്ച് പകര്‍ത്തിയ വീഡിയോ ആണെന്നത് വ്യക്തമല്ല. ശത്രുക്കള്‍ക്കെതിരായ പോരാട്ടത്തിനിടെ ഒരു പട്ടാളക്കാരൻ നേരിട്ട പ്രതിസന്ധിയാണീ വീഡിയോയില്‍ കാണുന്നത്. തോക്കേന്തി മണ്ണില്‍ കമഴ്ന്നുകിടന്ന് പോരാട്ടത്തില്‍ പങ്കാളിയാകവെ, പെടുന്നനെ മുന്നില്‍ കണ്ടൊരു രാജവെമ്പാലയെ പട്ടാളക്കാരൻ പ്രതിരോധിക്കുന്നതാണ് വീഡിയോയിലുള്ളത്.

ശബ്ദമുണ്ടാക്കാനോ മറ്റുള്ളവരെ സഹായത്തിന് വിളിക്കാനോ സാധിക്കാത്ത അവസ്ഥ. എന്നാല്‍ വളരെ ബുദ്ധിപരമായി ഇദ്ദേഹം പാമ്പിനെ പിടികൂടുകയാണ്. ഏതാനും സെക്കൻഡുകള്‍ പാമ്പിനെ നിരീക്ഷിച്ച ശേഷം അതിനെ കൈകൊണ്ട് തലയ്ക്ക് പിടിക്കുകയാണ് പട്ടാളക്കാരൻ. ഇത്രയുമാണ് വീഡിയോയിലുള്ളത്.

നിരവധി പേരാണ് സോഷ്യല്‍മീഡിയയില്‍ ഈ വീഡിയോ പങ്കുവയ്ക്കുന്നത്. വീഡിയോ കണ്ടവരെല്ലാം തന്നെ ഇദ്ദേഹത്തിന്‍റെ ധൈര്യത്തെ സല്യൂട്ട് ചെയ്യുകയും ഒപ്പം തന്നെ രാജ്യത്തിന് വേണ്ടി പട്ടാളക്കാര്‍ ചെയ്യുന്ന ത്യാഗത്തെ സ്നേഹാദരപൂര്‍വം സ്മരിക്കുകയും ചെയ്യുകയാണ്.

Shah Rukh Khan and his family raised the national flag at home

Next TV

Related Stories
 ശാരീരിക അസ്വാസ്ഥ്യം; നടി ദീപിക പദുക്കോൺ ആശുപത്രിയിൽ

Sep 28, 2022 10:34 AM

ശാരീരിക അസ്വാസ്ഥ്യം; നടി ദീപിക പദുക്കോൺ ആശുപത്രിയിൽ

ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ബോളിവുഡ് താരം ദീപിക പദുക്കോണിനെ ആശുപത്രിയിൽ...

Read More >>
'വല്ലാതെ മെലിഞ്ഞിരുന്നു, ദിവസം മുഴുവനും കിടക്കയിൽ'; ​ഗർഭകാലത്തെക്കുറിച്ച് താരം

Sep 28, 2022 08:19 AM

'വല്ലാതെ മെലിഞ്ഞിരുന്നു, ദിവസം മുഴുവനും കിടക്കയിൽ'; ​ഗർഭകാലത്തെക്കുറിച്ച് താരം

'വല്ലാതെ മെലിഞ്ഞിരുന്നു, ദിവസം മുഴുവനും കിടക്കയിൽ'; ​ഗർഭകാലത്തെക്കുറിച്ച് താരം...

Read More >>
ചിമ്പുവിന് വെല്‍ഫയറും ഗൗതം മേനോന്  ബൈക്കും സമ്മാനം, എന്തിനെന്ന് അറിയാമോ

Sep 27, 2022 08:37 PM

ചിമ്പുവിന് വെല്‍ഫയറും ഗൗതം മേനോന് ബൈക്കും സമ്മാനം, എന്തിനെന്ന് അറിയാമോ

ചിമ്പുവിന് വെല്‍ഫയറും ഗൗതം മേനോന് ബൈക്കും സമ്മാനം, എന്തിനെന്ന്...

Read More >>
ആശാ പരേഖിന് ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ്

Sep 27, 2022 01:37 PM

ആശാ പരേഖിന് ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ്

മുതിര്‍ന്ന ബോളിവുഡ് നടിയും സംവിധായികയും നിര്‍മാതാവുമായ ആശ പരേഖിന് ദാദാ സാഹേബ് ഫാല്‍ക്കെ...

Read More >>
അമ്മയാകാൻ പോകുന്ന ആലിയയ്ക്ക് ശില്‍പ ഷെട്ടിയുടെ സമ്മാനം

Sep 27, 2022 11:02 AM

അമ്മയാകാൻ പോകുന്ന ആലിയയ്ക്ക് ശില്‍പ ഷെട്ടിയുടെ സമ്മാനം

തനിക്കായി ശില്‍പ അയച്ച സ്നേഹസമ്മാനത്തെ കുറിച്ച് ആലിയ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്....

Read More >>
'കാര്‍ത്തികേയ 2' ഒടിടിയിലേക്ക്, റിലീസ് പ്രഖ്യാപിച്ചു

Sep 27, 2022 10:29 AM

'കാര്‍ത്തികേയ 2' ഒടിടിയിലേക്ക്, റിലീസ് പ്രഖ്യാപിച്ചു

തിയറ്ററില്‍ വിജയക്കൊടി പാറിച്ച ചിത്രം ഒടിടി റിലീസിന് തയ്യാറെടുക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത....

Read More >>
Top Stories