'സണ്ണി ലിയോണിന്റെ ജന്മദിനമാണ്, എനിക്ക് പരീക്ഷയെഴുതാനാവില്ല': ഉത്തരക്കടലാസില്‍ എഴുതി വിദ്യാര്‍ത്ഥി

'സണ്ണി ലിയോണിന്റെ ജന്മദിനമാണ്, എനിക്ക് പരീക്ഷയെഴുതാനാവില്ല': ഉത്തരക്കടലാസില്‍ എഴുതി വിദ്യാര്‍ത്ഥി
Aug 13, 2022 02:05 PM | By Susmitha Surendran

ലോകമെമ്പാടും ആരാധകരുള്ള താരമാണ് സണ്ണി ലിയോൺ. പോണ്‍ താരമായി അറിയപ്പെട്ടതിന് ശേഷം ബോളിവുഡിലേക്ക് എത്തിയ നടി നിരവധി സിനിമകളിൽ കഥാപാത്രമായി എത്തിയിട്ടുണ്ട്. അഭിനേത്രി എന്നതിന് പുറമെ കഷ്ടപ്പെടുന്നവർക്ക് വേണ്ടി ഒത്തിരി സഹായങ്ങൾ ചെയ്ത് കയ്യടി വാങ്ങിയ താരം കൂടിയാണ് സണ്ണി.

Advertisement

ഇപ്പോഴിതാ സണ്ണി ലിയോണിന്റെ ജന്മദിനമായതിൽ പരീക്ഷ എഴുതാൻ സാധിക്കില്ലെന്ന് ഉത്തരക്കടലാസിൽ എഴുതിയ വിദ്യാർത്ഥിയുടെ വാർത്തയാണ് പുറത്തുവരുന്നത്. ബെംഗളൂരു സര്‍വകലാശാലയിലാണ് സംഭവം.ഒന്നാംവര്‍ഷ ബിരുദ കോഴ്സിന്റെ ആദ്യ സെമസ്റ്ററിലെ ഹിസ്റ്ററി പരീക്ഷയെഴുതിയ വിദ്യാർത്ഥിയാണ് ഉത്തരങ്ങൾക്ക് പകരം ഇത്തരത്തിൽ കുറിച്ചത്. 'ഇന്ന് സണ്ണി ലിയോണിന്റെ ജന്മദിനമാണ്. സണ്ണി ലിയോണ്‍ എന്റെ കാമുകിയാണ്.

അവരുടെ ജന്മദിനമായതിനാല്‍ ഞാന്‍ ഇന്ന് പരീക്ഷയെഴുതുന്നില്ല', എന്നായിരുന്നു വിദ്യാർത്ഥി എഴുതിയ വാചകം. എല്ലാവരോടും നടിക്ക് ആശംസകൾ അറിയിക്കണമെന്നും ഇയാൾ കുറിച്ചുവെന്ന് ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.

സർവകലാശാല മെയ്, ജൂൺ മാസങ്ങളിലാണ് ബിരുദ (യുജി) പരീക്ഷകൾ നടത്തിയത്. പരീക്ഷയുടെ മൂല്യനിര്‍ണയം നടത്തിയ അധ്യാപകനാണ് വിചിത്രമായ ഉത്തരക്കടലാസ് കണ്ടെത്തിയത്.


സണ്ണി ലിയോൺ നായികയായി എത്തുന്ന പുതിയ ചിത്രം ഷീറോ അണിയറയിൽ ഒരുങ്ങുകയാണ്. മലയാളത്തിന് പുറമേ ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഇക്കിഗായ് മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ അൻസാരി നെക്സ്റ്റൽ, രവി കിരൺ എന്നിവർ നിർമിക്കുന്നത്.

കുട്ടനാടൻ മാർപ്പാപ്പയ്ക്കു ശേഷം ശ്രീജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഏറെ ശ്രദ്ധനേടിയിരുന്നു. 'അതിജീവനമാണ് എന്റെ പ്രതികാരം' എന്ന അടിക്കുറിപ്പോടെയാണ്‌ സണ്ണി ലിയോൺ പോസ്റ്റർ പങ്കുവെച്ചിരുന്നത്.

പ്രിയ ഗായകന്റെ കുട്ടിക്കാല ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍


മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട ഗായകനാണ് ജി വേണുഗോപാല്‍. ആരാധകരോട് സംവദിക്കാനും സമയം കണ്ടെത്താൻ ശ്രമിക്കാറുള്ള ഗായകനാണ് ജി വേണുഗോപാല്‍. സാമൂഹ്യ മാധ്യമങ്ങളില്‍ തന്റെ വിശേഷങ്ങള്‍ ജി വേണുഗോപാല്‍ ഷെയര്‍ ചെയ്യാറുണ്ട്.

ഇപ്പോഴിതാ ഒരു ത്രോ ബാക്ക് ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് ജി വേണുഗോപാല്‍. ജി വേണുഗോപാല്‍ 1975ലെ ഒരു ഫോട്ടോയാണ് പങ്കുവെച്ചിരിക്കുന്നത്. ജില്ലാം കലോത്സവം റോളിംഗ് ട്രോഫി ഏറ്റുവാങ്ങുന്നതിന്റെ ഫോട്ടോയാണ് ഇത്.അന്നേ മിടുക്കനായിരുന്നു ജി വേണുഗോപാലെന്ന് പറഞ്ഞ് ഇഷ്‍ട ഗായകനോടുള്ള സ്‍നേഹം അറിയിക്കുകയാണ് ആരാധകര്‍. ബാലഗോകുലം ജന്മാഷ്‍ടമി പുരസ്ക്കാരം കഴിഞ്ഞ ദിവസം സ്വീകരിച്ചതായി ജി വേണുഗോപല്‍ ഫേസ്ബുക്കിലൂടെ അറിയിച്ചിട്ടുമുണ്ട്.

ജി വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്നലെ, പന്ത്രണ്ട് ഓഗസ്റ്റിനു എറണാകുളം ടൗൺ ഹാളിൽ, 'ബാലഗോകുലം ജന്മാഷ്‍മി പുരസ്ക്കാരം' സ്വീകരിച്ചു. എനിക്ക് മുൻപ് മഹനീയമായ ഈ അവാർഡ് സ്വീകരിച്ച് കടന്നു പോയ പ്രതിഭാശാലികൾ പലരും മനസ്സിലേക്ക് കടന്നു വന്നു. സുഗതകുമാരി ടീച്ചർ, ശ്രീകുമാരൻ തമ്പി സർ, കൈതപ്രം തിരുമേനി, ഒ എൻ വി സർ, അങ്ങനെ പലരും.അവരുമൊക്കെയായുള്ള കൂടിച്ചേരലുകളുടേയും, കലാ പ്രവർത്തനങ്ങളുടെയുമൊക്കെ ദീപ്‍ത സ്‍മരണകൾ ഉള്ളിൽ നിറഞ്ഞു. തിങ്ങിനിറഞ്ഞ സദസ്സും, വേദിയിലെ മഹനീയ സാന്നിദ്ധ്യവുമൊക്കെ ആസ്വദിച്ചു. കേന്ദ്ര മന്ത്രി ശ്രീ വി മുരളീധരൻ, അസി. സൊളിസിറ്റർ ജനറൽ ശ്രീ എസ്. മനു, പ്രശസ്‍ത സിനിമാ സംവിധായകനായ ശ്രീ വിജി തമ്പി , ബൗദ്ധിക പ്രഭാഷകനായ ശ്രീ പ്രസന്നകുമാർ, ഇവരുടെയൊക്കെ സാമീപ്യവും സംഭാഷണവും ഹൃദ്യമായിരുന്നു.

https://www.facebook.com/GVenugopalOnline/posts/611181787038449

കൃത്യമായ അടുക്കും ചിട്ടയോടും നടന്ന കുടുംബ സംഗമവും അവാർഡ് ദാനച്ചടങ്ങും ഒരു മാതൃകയായിരുന്നു. ഈ വർഷം പ്രഖ്യാപിച്ച "മേൽപത്തൂർ " അവാർഡും, ഇന്നലെ ലഭിച്ച ജന്മാഷ്ടമി പുരസ്ക്കാരവും എനിക്ക് കിട്ടിയ ഇരട്ടിധുരങ്ങളാണ്. ഓം നമോ വാസുദേവായ നമ: മികച്ച ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‍കാരങ്ങള്‍ ജി വേണുഗോപാലിനെ തേടിയെത്തിയിട്ടുണ്ട്.

'മൂന്നാം പക്കം' എന്ന ചിത്രത്തിലെ 'ഉണരുമീ ഗാന'ത്തിനായിരുന്നു ആദ്യ അവാര്‍ഡ്. 'സസ്‍നേഹം' എന്ന ചിത്രത്തിലെ 'താനേ പൂവിട്ട മോഹം' എന്ന ഗാനത്തിനും കേരള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. 'ഉള്ളം' എന്ന ചിത്രത്തിലെ 'ആടടി ആടാടടി' എന്ന ഗാനത്തിനും ജി വേണുഗോപാല്‍ മികച്ച ഗായകനായി. മലയാളികള്‍ എന്നും കേള്‍ക്കാൻ ആഗ്രഹിക്കുന്ന ഒട്ടേറെ ഗാനങ്ങള്‍ ജി വേണുഗോപാലിന്റേതായിട്ടുണ്ട്.

'പൂമാനമേ' എന്ന ഒരു ഗാനം വേണുഗോപാലിനെ തുടക്കത്തില്‍ പ്രശസ്‍തിയിലേക്ക് എത്തിച്ചു. 'ഒന്നാം രാഗം പാടി' എന്ന ഗാനത്തിന്റെ വരികള്‍ വായിക്കുമ്പോള്‍ പോലും ജി വേണുഗോപാലിന്റെ ശബ്‍ദമാണ് ഓര്‍മ വരിക. 'ഏതോ വാര്‍മുകില്‍', 'ചന്ദന മണിവാതില്‍', 'കാണാനഴകുള്ള മാണിക്കകുയിലേ', 'മായമഞ്ചലില്‍', 'മനസേ ശാന്തമാകൂ' തുടങ്ങിയ ഒട്ടേറെ ഹിറ്റ് ഗാനങ്ങളാണ് ജി വേണുഗോപാലിന്റെ ശബ്‍ദത്തിലൂടെ മലയാളികള്‍ക്ക് ലഭിച്ചത്.


'It's Sunny Leone's birthday, I can't take the exam': Student writes on answer sheet

Next TV

Related Stories
 ശാരീരിക അസ്വാസ്ഥ്യം; നടി ദീപിക പദുക്കോൺ ആശുപത്രിയിൽ

Sep 28, 2022 10:34 AM

ശാരീരിക അസ്വാസ്ഥ്യം; നടി ദീപിക പദുക്കോൺ ആശുപത്രിയിൽ

ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ബോളിവുഡ് താരം ദീപിക പദുക്കോണിനെ ആശുപത്രിയിൽ...

Read More >>
'വല്ലാതെ മെലിഞ്ഞിരുന്നു, ദിവസം മുഴുവനും കിടക്കയിൽ'; ​ഗർഭകാലത്തെക്കുറിച്ച് താരം

Sep 28, 2022 08:19 AM

'വല്ലാതെ മെലിഞ്ഞിരുന്നു, ദിവസം മുഴുവനും കിടക്കയിൽ'; ​ഗർഭകാലത്തെക്കുറിച്ച് താരം

'വല്ലാതെ മെലിഞ്ഞിരുന്നു, ദിവസം മുഴുവനും കിടക്കയിൽ'; ​ഗർഭകാലത്തെക്കുറിച്ച് താരം...

Read More >>
ചിമ്പുവിന് വെല്‍ഫയറും ഗൗതം മേനോന്  ബൈക്കും സമ്മാനം, എന്തിനെന്ന് അറിയാമോ

Sep 27, 2022 08:37 PM

ചിമ്പുവിന് വെല്‍ഫയറും ഗൗതം മേനോന് ബൈക്കും സമ്മാനം, എന്തിനെന്ന് അറിയാമോ

ചിമ്പുവിന് വെല്‍ഫയറും ഗൗതം മേനോന് ബൈക്കും സമ്മാനം, എന്തിനെന്ന്...

Read More >>
ആശാ പരേഖിന് ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ്

Sep 27, 2022 01:37 PM

ആശാ പരേഖിന് ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ്

മുതിര്‍ന്ന ബോളിവുഡ് നടിയും സംവിധായികയും നിര്‍മാതാവുമായ ആശ പരേഖിന് ദാദാ സാഹേബ് ഫാല്‍ക്കെ...

Read More >>
അമ്മയാകാൻ പോകുന്ന ആലിയയ്ക്ക് ശില്‍പ ഷെട്ടിയുടെ സമ്മാനം

Sep 27, 2022 11:02 AM

അമ്മയാകാൻ പോകുന്ന ആലിയയ്ക്ക് ശില്‍പ ഷെട്ടിയുടെ സമ്മാനം

തനിക്കായി ശില്‍പ അയച്ച സ്നേഹസമ്മാനത്തെ കുറിച്ച് ആലിയ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്....

Read More >>
'കാര്‍ത്തികേയ 2' ഒടിടിയിലേക്ക്, റിലീസ് പ്രഖ്യാപിച്ചു

Sep 27, 2022 10:29 AM

'കാര്‍ത്തികേയ 2' ഒടിടിയിലേക്ക്, റിലീസ് പ്രഖ്യാപിച്ചു

തിയറ്ററില്‍ വിജയക്കൊടി പാറിച്ച ചിത്രം ഒടിടി റിലീസിന് തയ്യാറെടുക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത....

Read More >>
Top Stories