---
title: "ഷൂട്ടിങ്ങിനിടെ അപകടം; ശിൽപ ഷെട്ടിക്ക്  പരിക്ക്"
english_title: "Accident during shooting; Shilpa Shetty injured"
publisher: "moviemax.in"
canonical_url: "https://moviemax.in/news/60934/accident-during-shooting-shilpa-shetty-injured"
published_at: "2022-08-11T11:20:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f4992121a1a_shilpa_sheddy.jpg"
keywords: []
---

# ഷൂട്ടിങ്ങിനിടെ അപകടം; ശിൽപ ഷെട്ടിക്ക്  പരിക്ക്

> **Lead Summary:** സിനിമാ ചിത്രീകരണത്തിനിടെ ബോളിവുഡ് താരം ശിൽപ ഷെട്ടിയ്‌ക്ക് പരുക്ക്. ‘ഇന്ത്യൻ പൊലീസ് ഫോഴ്‌സ്’ എന്ന വെബ് സീരീസിന്റെ ഷൂട്ടിങ്ങിനിടെ ആയിരുന്നു സംഭവം. നടിയുടെ ഇടത് കാൽ ഒടിഞ്ഞിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലൂടെ നടി തന്നെയാണ് അപകടവിവരം പുറത്തറിയിച്ചത്.

## Article Content

സിനിമാ ചിത്രീകരണത്തിനിടെ ബോളിവുഡ് താരം ശിൽപ ഷെട്ടിയ്‌ക്ക് പരുക്ക്. ‘ഇന്ത്യൻ പൊലീസ് ഫോഴ്‌സ്’ എന്ന വെബ് സീരീസിന്റെ ഷൂട്ടിങ്ങിനിടെ ആയിരുന്നു സംഭവം. നടിയുടെ ഇടത് കാൽ ഒടിഞ്ഞിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലൂടെ നടി തന്നെയാണ് അപകടവിവരം പുറത്തറിയിച്ചത്.

റോൾ ക്യാമറ ആക്ഷൻ എന്ന് പറഞ്ഞതും തന്റെ കാല് ഒടിഞ്ഞെന്ന് ശിൽപ്പ ഷെട്ടി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ആറ് ആഴ്ചത്തേക്ക് ഇനി ഒരു ആക്ഷനും ഉണ്ടാകില്ല. എത്രയും വേഗം കൂടുതൽ ശക്തയായി തിരിച്ചുവരും. അത്രയും കാലം പ്രാർത്ഥനകൾ ഉണ്ടാകണമെന്നും ശിൽപ ഷെട്ടി ചിത്രങ്ങൾക്കൊപ്പം കുറിച്ചു.

**

നടക്കാൻ കഴിയാത്തതിനാൽ വീൽ ചെയറിലിരുന്നാണ് താരം ഫോട്ടോ എടുത്തിരിക്കുന്നത്. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന സീരീസാണ് ഇന്ത്യൻ പൊലീസ് ഫോഴ്‌സ്. സിദ്ധാർത്ഥ് മൽഹോത്ര, വിവേക് ​​ഒബ്‌റോയ്, ഇഷ തൽവാർ എന്നിവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വെബ് സീരീസ് ആമസോൺ പ്രൈം വീഡിയോയിൽ ആകും റിലീസ് ചെയ്യുക.

നികമ്മ എന്ന ചിത്രമാണ് ശിൽപയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ശിൽപ്പ ഷെട്ടിയും അഭിമന്യു ദസ്സാനിയും പ്രധാന കഥാപാത്രങ്ങായി എത്തിയ ചിത്രം സാബിർ ഖാൻ ആണ് സംവിധാനം ചെയ്തത്. 15-20 കോടിയാണ് ചിത്രത്തിന്റെ മുടക്കുമുതൽ.

എന്നാൽ ഇതിന്റെ പകുതി പോലും നേടാൻ ചിത്രത്തിന് സാധിച്ചിരുന്നില്ല. തെലുങ്ക് ചിത്രം മിഡിൽ ക്ലാസ് അബ്ബെയുടെ ഹിന്ദി റീമേക്കാണ് നികമ്മ. ചിത്രത്തിന്‍റെ പരാജയത്തിന്റെ അടിസ്ഥാനത്തിൽ എൺപത് ശതമാനം നൂൺ ഷോകളും റദ്ദാക്കിയിരുന്നു.

സമീപകാലത്ത് ഏറ്റവും കൂടുതൽ പരാജയങ്ങൾ ഏറ്റുവാങ്ങിയ ബോളിവുഡിനെ ഒരുപരിധിവരെ ഉയർത്തിയത് 'ഭൂല്‍ ഭുലയ്യ 2' റിലീസ് ആയതോടെയാണ്. തരക്കേടില്ലാത്ത പ്രകടനമാണ് ചിത്രം ബോക്സ് ഓഫീസിൽ കാഴ്ചവച്ചിരുന്നത്. കങ്കണയുടെ ധാക്കഡ്, അക്ഷയ് കുമാര്‍ ചിത്രം 'സാമ്രാട്ട് പൃഥ്വിരാജ്, ഷംഷേര എന്നീ സിനിമകള്‍ക്ക് വൻ പരാജയമാണ് നേരിടേണ്ടി വന്നത്.

തായ്‍ലാൻഡിൽ നിന്നും തിരികെ വന്ന ഒരു സർവകലാശാലാ വിദ്യാർത്ഥിനിയുടെ ബാ​ഗിൽ ക്ഷണിക്കപ്പെടാത്ത ഒരു അതിഥിയുമുണ്ടായിരുന്നു -ഒരു പോക്കാന്തവള. കാർഡിഫിലേക്ക് 5000 മൈൽ ഈ തവള സഞ്ചരിച്ചത് ഒരു ഷൂവിനകത്തിരുന്നാണത്രെ.

ഇപ്പോൾ ഉര​ഗങ്ങളെ പരിചരിക്കുന്ന സംഘത്തിന്റെ അടുത്ത് തവള സുരക്ഷിതമാണ്. 35 മണിക്കൂർ നീണ്ട യാത്രയായിരുന്നു തവളയ്ക്ക്. അതും ആകാശത്തിലൂടെയും റോഡിലൂടെയും. എന്നാൽ, അതിന്റെ ആരോ​ഗ്യത്തിന് പ്രശ്നമൊന്നുമില്ലെന്ന് വിദ​ഗ്ദ്ധർ പറയുന്നു.

ഹന്ന എന്ന ഇരുപതുകാരിയുടെ ബാ​ഗിനകത്താണ് തവള സ്ഥാനം പിടിച്ചത്. കാർഡിഫ് യൂണിവേഴ്‍സിറ്റി വിദ്യാർത്ഥിനിയായ ഹന്ന തായ്‍ലൻഡിൽ തന്റെ അമ്മായിയെ സന്ദർശിക്കാൻ പോയതായിരുന്നു. അവിടെ ഒരു മാസം ഇം​ഗ്ലീഷും പഠിപ്പിച്ചു. ശനിയാഴ്ച രാത്രി അവൾ തിരികെ ഹീത്രൂ എയർപോർട്ടിലെത്തി തന്റെ സ്റ്റുഡന്റ്സ് റൂമിലേക്ക് പോയി.

പിറ്റേന്ന് രാവിലെയാണ് സ്യൂട്ട്കേസ് തുറന്നത്. അമ്മയുമായി ഫോണിൽ സംസാരിക്കവെയാണ് സ്യൂട്ട്കേസിൽ തവളയെ കണ്ടത്. അപ്പോൾ തന്നെ അവൾ സ്യൂട്ട്കേസ് അടച്ചു വച്ചു. പിന്നീട് അവളും ഹൗസ്‍മേറ്റും കൂടി അത് ബാത്ത്‍റൂമിലേക്ക് കൊണ്ടുപോയി. സ്യൂട്ട്കേസ് തുറന്നു.

അപ്പോഴാണ് ഒരു തവള അവരെയും നോക്കി കൊണ്ട് അതിന്റെ മൂലയ്ക്കിരിക്കുന്നത് കണ്ടത്. എയർപോർ‌ട്ടിൽ വച്ച് അവളുടെ സ്യൂട്ട്കേസ് സ്കാൻ ചെയ്തതാണ്. എന്നിട്ടും എങ്ങനെ അത് അതിന്റെ അകത്ത് ഇരുന്നു എന്നത് ഹന്നയെ സംബന്ധിച്ച് അത്ഭുതം തന്നെ ആയിരുന്നു. ഹന്നയും സുഹൃത്തുക്കളും കൂടി അതിന് റോബർട്ട് എന്ന് പേരിട്ടു.

എന്നാലും അതിന് യോജിച്ചൊരു വീട് ആവശ്യമായിരുന്നു. അങ്ങനെ അവർ RSPCA (Royal Society for the Prevention of Cruelty to Animals) വെബ്‍സൈറ്റിൽ പരതി. എന്നാൽ, തായ്‍ലൻഡിൽ നിന്നും എത്തുന്ന തവളയെ കുറിച്ച് അതിൽ എവിടെയും ഒന്നും പറയുന്നില്ലായിരുന്നു.

പിന്നീട് ഫേസ്ബുക്കിൽ നോക്കി ഒരിടം കണ്ടെത്തി. ടോർഫെനിലായിരുന്നു അത്. ഉര​ഗങ്ങളെ സംരക്ഷിക്കുന്ന ഒരിടം. അങ്ങനെ ഒടുവിൽ അവിടെ നിന്നും പ്രതിനിധി എത്തി റോബർട്ടിനെ കൊണ്ടുപോയി. ഹന്നയ്ക്കാണെങ്കിൽ ഇപ്പോഴും ഇത്രയും ദൂരം തന്റെ സ്യൂട്ട്കേസിൽ ഒരു തവള സഞ്ചരിച്ചു എന്നത് വിശ്വസിക്കാനായിട്ടില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/60934/accident-during-shooting-shilpa-shetty-injured)