---
title: "ഗ്രാമത്തിൽ നിന്നുള്ള പെൺകുട്ടിയെ ആണ് താൻ വിവാഹം ചെയ്യുക; ടൈഗർ ഷ്രോഫ്"
english_title: "Tiger Shroff's words are now controversial"
publisher: "moviemax.in"
canonical_url: "https://moviemax.in/news/60805/tiger-shroffs-words-are-now-controversial"
published_at: "2022-08-10T16:01:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f38954392eb_actress.jpg"
keywords: []
---

# ഗ്രാമത്തിൽ നിന്നുള്ള പെൺകുട്ടിയെ ആണ് താൻ വിവാഹം ചെയ്യുക; ടൈഗർ ഷ്രോഫ്

> **Lead Summary:** ബോളിവുഡിലെ യുവതാരങ്ങളിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് ടൈഗർ ഷ്രോഫ്. ഇദ്ദേഹത്തിന് ആരാധകർ അവിടെ ഇവിടങ്ങളിൽ ആയി ഉണ്ട്. പ്രശസ്ത താരം ജാക്കി ഷ്രോഫിൻ്റെ മകനാണ് ഇദ്ദേഹം. ഇപ്പോഴിതാ ഇദ്ദേഹം നടത്തിയ ഒരു പരാമർശം വിവാദമായി മാറുകയാണ്. ഗ്രാമീണനായ പെൺകുട്ടിയെ താൻ വിവാഹം കഴിക്കും എന്നാണ് ഇദ്ദേഹം പറഞ്ഞത്.

## Article Content

ബോളിവുഡിലെ യുവതാരങ്ങളിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് ടൈഗർ ഷ്രോഫ്. ഇദ്ദേഹത്തിന് ആരാധകർ അവിടെ ഇവിടങ്ങളിൽ ആയി ഉണ്ട്. പ്രശസ്ത താരം ജാക്കി ഷ്രോഫിൻ്റെ മകനാണ് ഇദ്ദേഹം. ഇപ്പോഴിതാ ഇദ്ദേഹം നടത്തിയ ഒരു പരാമർശം വിവാദമായി മാറുകയാണ്. ഗ്രാമീണനായ പെൺകുട്ടിയെ താൻ വിവാഹം കഴിക്കും എന്നാണ് ഇദ്ദേഹം പറഞ്ഞത്.

അങ്ങനെയൊരുവൾ തൻറെ വീട്ടിലെ കാര്യങ്ങൾ ഭംഗിയായി നോക്കിക്കൊള്ളും എന്നും ഇദ്ദേഹം പരാമർശിച്ചിരുന്നു. ഗ്രാമത്തിൽ നിന്നുമുള്ള പെൺകുട്ടിയെ ആണ് താൻ വിവാഹം കഴിക്കുക.

**

താൻ വീട്ടിലെത്തുമ്പോൾ അവൾ തനിക്കു മസാജ് ചെയ്തു തരും. അവൾ വീട്ടിൽ തന്നെ നിൽക്കണം. വീട് വൃത്തിയാക്കി വെയ്ക്കണം. തനിക്ക് വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണം തരണം.

അത്തരത്തിലുള്ള പെൺകുട്ടികളെ ആണ് തനിക്ക് ഇഷ്ടം. ഇദ്ദേഹം നടത്തിയ പരാമർശം ഇങ്ങനെയായിരുന്നു. ഇതിന് പിന്നാലെ നിരവധി ആളുകളാണ് ഇദ്ദേഹത്തിൻറെ പരാമർശത്തിനെതിരെ രംഗത്ത് എത്തിയത്. പിന്നീട് നൽകിയ ഒരു അഭിമുഖത്തിൽ തന്റെ ഭാഗം ഇദ്ദേഹം വിശദീകരിക്കുകയും ചെയ്തു. ആരൊക്കെയോ തന്നെ മോശക്കാരൻ ആക്കാൻ വേണ്ടി പ്രശ്നങ്ങൾ ഉണ്ടാക്കുകയാണ്.

ആ സമയത്ത് മുറിയിൽ ഉണ്ടായിരുന്നവർ ഒക്കെ പൊട്ടിച്ചിരിക്കുകയായിരുന്നു. താൻ ഒരു തമാശ പറഞ്ഞതാണ്. അല്ലാതെ താൻ ഒരിക്കലും അങ്ങനെ പറയില്ല. അത് തന്നെ അറിയുന്നവർക്ക് അറിയാം. അടുത്ത തവണ ഇനി കൂടുതൽ ശ്രദ്ധിക്കണം എന്ന് മനസ്സിലായി എന്നും ഇദ്ദേഹം പറയുന്നു.

ദുല്‍ഖര്‍ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് 'സീതാ രാമം'. ഹനു രാഘവപുഡിയാണ് ചിത്രം സംവിധാനം ചെയ്‍തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തീയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്.

ഇപ്പോഴിതാ 'സീതാ റാം' പ്രവര്‍ത്തകരെ അഭിനന്ദിച്ച് തെലുങ്ക് യുവതാരം സായ് ധരം തേജ് എഴുതിയ ഒരു കത്താണ് ചര്‍ച്ചയാകുന്നത്. ഹനുവിനെയും 'സീതാ രാമം' ചിത്രത്തിലെ ഓരോ അഭിനേതാക്കളെയും എടുത്തു പറഞ്ഞ് സാമൂഹ്യ മാധ്യമത്തിലൂടെ അഭിനന്ദിച്ചിരിക്കുകയാണ് സായ് ധരം തേജ്.

ദുല്‍ഖറിന്റെ അഭിനയത്തെയും പ്രത്യേകം അഭിനന്ദിക്കുന്നു. ദുല്‍ഖര്‍, നിങ്ങളുടെ പല സിനിമകളും ഞാൻ കണ്ടിട്ടുണ്ട്. ഞാൻ നിങ്ങളുടെ സിനിമകളുടെ ആരാധകനാണ്. ഒരു അഭിനേതാവെന്ന നിലയില്‍ നിങ്ങളെ അത്ഭുതത്തോടെ കാണേണ്ടി വന്ന ഈ സിനിമ കാരണം ഞാൻ നിങ്ങളെ വെറുക്കുന്നു.

ഓരോ രംഗത്തെയും നിങ്ങളുടെ പെര്‍ഫോര്‍മൻസ് ഞാൻ ആദരവോടെ കാണുകയായിരുന്നു. നടത്തത്തിലും ഇരിപ്പിലും എല്ലാം നിങ്ങള്‍ 'റാം' ആയിരുന്നു. നിങ്ങള്‍ 'റാമാ'യി ജീവിക്കുകയായിരുന്നു- സായ് ധരം തേജ് സാമൂഹ്യ മാധ്യമത്തില്‍ എഴുതിയ കത്തില്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/60805/tiger-shroffs-words-are-now-controversial)