ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം രജനികാന്തും രമ്യാ കൃഷ്‍ണനും ഒന്നിക്കുന്നു

ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം രജനികാന്തും രമ്യാ കൃഷ്‍ണനും ഒന്നിക്കുന്നു
Aug 9, 2022 09:32 PM | By Susmitha Surendran

രജനികാന്ത് നായകനാകുന്ന പുതിയ സിനിമയാണ് 'ജെയിലര്‍'‍. ബീസ്റ്റിന് ശേഷം നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ്. നെല്‍സണും രജനികാന്തും ആദ്യമായി ഒന്നിക്കുന്നുവെന്നതിനാല്‍ പ്രേക്ഷക ശ്രദ്ധയുള്ള ചിത്രമാണ് ഇത്.

ഇപ്പോഴിതാ 'ജെയില'റിനെ കുറിച്ച് ഒരു വൻ അപ്‍ഡേറ്റ് വന്നിരിക്കുന്നു. രമ്യാ കൃഷ്ണനും ചിത്രത്തില്‍ അഭിനയിക്കുന്നു എന്നതാണ് പുതിയ വാര്‍ത്ത. 'ലൈഗര്‍' എന്ന ചിത്രത്തിന്റെ പ്രമോഷനിടയില്‍ രമ്യാ കൃഷ്‍ണന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ഓഗ്സറ്റ് 10ന് ആണ് ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുക. 'പടയപ്പ' എന്ന വന്‍ ഹിറ്റിന് ശേഷം 23 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് രജനികാന്തും രമ്യാ കൃഷ്‍ണനും ഒന്നിക്കുന്നത്. രമ്യാ കൃഷ്‍ണന്‍ അഭിനയിച്ച് ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത് 'ലൈഗറാണ്'‍. വിജയ് ദേവെരകൊണ്ടയാണ് 'ലൈഗര്‍' എന്ന ചിത്രത്തില്‍ നായകനാകുന്നത്.

ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസണും ചിത്രത്തില്‍ അഭിനയിക്കുന്നു. യുഎ സര്‍ട്ടിഫിക്കറ്റാണ് 'ലൈഗര്‍' എന്ന ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂറും 20 മിനുട്ടുമുള്ള ചിത്രത്തില്‍ ആറ് പാട്ടുകളും ഏഴ് ആക്ഷൻ രംഗങ്ങളുമുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

ലാസ് വെഗാസിലെ 'മിക്സഡ് മാര്‍ഷല്‍ ആര്‍ട്‍സ്' (എംഎംഎ) ചാമ്പ്യനാകാൻ നടത്തുന്ന ശ്രമങ്ങളുടെ ശ്രമങ്ങളാണ് ചിത്രത്തില്‍ പറയുന്നത്. പുരി ജ​ഗന്നാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. യുഎസിലായിരുന്നു 'ലൈഗര്‍' എന്ന ചിത്രത്തിന്റെ ചില രംഗങ്ങള്‍ ചിത്രീകരിച്ചത്. ചിത്രത്തിന്റേതായി ഇതിനകം തന്നെ പുറത്തുവന്ന ഗാനങ്ങള്‍ ശ്രദ്ധ നേടിയിരുന്നു.

വിജയ് ദേവരകൊണ്ട നായകനാകുന്ന ചിത്രം കൊവിഡ് കാരണായിരുന്നു പൂര്‍ത്തിയാകാൻ വൈകിയത്. ഓഗസ്റ്റ് 25ന് ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. തിയറ്ററുകളില്‍ തന്നെയാണ് 'ലൈഗര്‍' എന്ന ചിത്രം പ്രദര്‍ശനത്തിനെത്തുക. മണി ശര്‍മയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

യാഷ് രാജ് ഫിലിംസാണ് ചിത്രത്തിന്റെ വിതരണം. മിക്സഡ് മാർഷ്യൽ ആർട്‍സ് താരമായാണ് വിജയ് ദേവെരകൊണ്ട ലൈഗറില്‍ വേഷമിടുന്നത്. 'ലൈഗര്‍' എന്ന ചിത്രം ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് 'ലൈഗര്‍' എന്ന ചിത്രം പ്രദര്‍ശനത്തിന് എത്തുക.

തമിഴിലും കന്നഡയിലും മലയാളത്തിലും ചിത്രം മൊഴിമാറ്റിയും പ്രദര്‍ശനത്തിന് എത്തും. അനന്യ പാണ്ഡെ ആണ് ചിത്രത്തില്‍ നായികയായി എത്തുക. വിജയ് ദേവെരകൊണ്ടയ്‍ക്ക് ഏറെ പ്രതീക്ഷയുള്ള ഒരു ചിത്രമാണ് 'ലൈഗര്‍'. സംവിധാകൻ പുരി ജഗനാഥ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും.

ഒരു കോടി കടമുണ്ടായിരുന്നു; ലളിതയെക്കുറിച്ച് സിദ്ധാര്‍ത്ഥ്‌ പറയുന്നു


മലയാളികളെ സംബന്ധിച്ച് തങ്ങളുടെ വീട്ടിലെ ഒരംഗമായിരുന്നു കെപിഎസി ലളിത.  കെപിഎസി ലളിത എന്ന പ്രതിഭയെക്കുറിച്ചും അമ്മയെക്കുറിച്ചും മകന്‍ സിദ്ധാര്‍ത്ഥ് ഭരതന്‍ മനസ് തുറക്കുകയാണ്. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സിദ്ധാര്‍ത്ഥ് മനസ് തുറന്നത്.

ജീവിതത്തില്‍ വലിയ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിരുന്നു കെപിഎസി ലളിതയ്ക്ക്. ഇത് അടുത്തു നിന്ന് കണ്ടതാണ് സിദ്ധാര്‍ത്ഥ്. 1998 ല്‍ ഒരു കോടി കടമുണ്ടായിരുന്നു അമ്മയ്ക്ക്. അതിനെ എങ്ങനെയാണ് അമ്മ മറി കടന്നതെന്നാണ് താരം പറയുന്നത്.



ഇതൊന്നും മക്കളെ വലുതായി അറിയിക്കാതെ തന്നെ കൈകാര്യം ചെയ്യുമായിരുന്നു അമ്മ എന്നാണ് സിദ്ധാര്‍ത്ഥ് പറയുന്നത്. ഇതെല്ലാം കണ്ട് അമ്മയുടെ ഫാന്‍ ആയ ആളാണ് താന്‍ എന്നാണ് സിദ്ധാര്‍ത്ഥ് പറയുന്നത്. അമ്പത് വയസ്സുള്ള സമയത്ത് ഇത്ര വലിയ കടം വീട്ടാന്‍ വേണ്ടി ഓടിനടന്ന് ജോലി ചെയ്യുന്ന ഒരാള്‍ ആയിരുന്നു അമ്മയെന്നാണ് താരം പറയുന്നത്.

അമ്മയുടെ ഊര്‍ജവും ജോലിയിലുള്ള പ്രതിബദ്ധതയുമെല്ലാം ആ സമയത്തും തിളക്കത്തോടെ നിന്നുവെന്നും കുതിരയുടെ ഓട്ടംപോലെ, തന്റെ ലക്ഷ്യത്തിലേക്ക് മാത്രം നോക്കി മുന്നോട്ടുപോവുന്ന ഒരാള്‍ ആയിരുന്നു അമ്മയെന്നും താരം പറയുന്നു. ഒരു സ്ത്രീയുടെ മാത്രം കരുത്താണിത്.



ഏറെ കരുത്തുള്ളൊരു സ്ത്രീയായിരുന്നു അമ്മ. അടുത്തുനിന്ന് അത് കണ്ട് മനസ്സിലാക്കാന്‍ പറ്റിയെന്നും സിദ്ധാര്‍ത്ഥ് പറയുന്നു. തന്റെ പുതിയ സിനിമയായ ചതുരത്തിലെ കഥാപാത്രത്തിലേക്ക് കൊണ്ടു വരാന്‍ ശ്രമിച്ചത് അമ്മയുടെ ആ ശക്തിയൊക്കെയാണെന്നും സിദ്ധാര്‍ത്ഥ് പറയുന്നുണ്ട്. 

അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ മരിക്കണം എന്ന അമ്മയുടെ ആഗ്രഹത്തെക്കുറിച്ചും സിദ്ധാര്‍ത്ഥ് മനസ് തുറക്കുന്നുണ്ട്. പല അഭിനേതാക്കളും പറയുന്നതാണ് ആ ആഗ്രഹമെന്നാണ് സിദ്ധാര്‍ത്ഥ് പറയുന്നത്. ഈയിടെ അലന്‍ ചേട്ടന്‍ (അലന്‍സിയര്‍) അത് പറഞ്ഞപ്പോള്‍ ഞാന്‍ കണക്കിന് കൊടുത്തിട്ടുണ്ടെന്നും താരം പറയുന്നു.



ഇത് നാടകക്കാര്‍ക്ക് ഉള്ള ഒരു പ്രത്യേകതരം രോഗമാണോ എന്ന് ഞാന്‍ പുള്ളിയോട് ചോദിച്ചു. അഭിനയിച്ച് കൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ മരിച്ചാല്‍ ആ നിര്‍മാതാവിന് വരുന്ന നഷ്ടം എത്രയാണ്. അതെന്താ നിങ്ങള്‍ മനസ്സില്‍ ഓര്‍ക്കാത്തത് എന്ന് പറഞ്ഞ് കളിയാക്കിയിട്ടുണ്ടെന്നും സിദ്ധാര്‍ത്ഥ് പറയുന്നു. 

അതേസമയം, ഇതൊക്കെ കാല്‍പനികമായി കേള്‍ക്കാന്‍ ഒരു രസമെന്ന് അല്ലാതെ വേറെ അതില്‍ കാര്യമൊന്നുമില്ലെന്നാണ് സിദ്ധാര്‍ത്ഥ് ഭരതന്റെ അഭിപ്രായം. അമ്മയിത് പറയുമ്പോഴും ഞാനിങ്ങനെതന്നെ നല്ല ചുട്ട മറുപടി തന്നെ കൊടുത്തിട്ടുണ്ടെന്നും ഇതിനേക്കാള്‍ നല്ലതല്ലേ ഉറക്കത്തില്‍ മരിക്കുന്നത് . അതൊക്കെ എത്ര സുഖകരമായ മരണമാണെന്ന് പറഞ്ഞിട്ടുണ്ടെന്നും താരം ഓര്‍ക്കുന്നുണ്ട്. 


Rajinikanth and Ramya Krishnan reunite after twenty three years

Next TV

Related Stories
#tamannah |  തമന്നയുടെ കരണം പുകച്ച് സംവിധായകന്‍, ഇന്നും പക തീരാതെ തമന്ന; താരത്തിന്റെ പ്രതികാരകഥ

Mar 18, 2024 07:34 PM

#tamannah | തമന്നയുടെ കരണം പുകച്ച് സംവിധായകന്‍, ഇന്നും പക തീരാതെ തമന്ന; താരത്തിന്റെ പ്രതികാരകഥ

സൂപ്പര്‍ ഹിറ്റുകളായി മാറിയ നിരവധി സിനിമകളില്‍ തമന്ന നായികയായി തകര്‍ന്നാടിയിട്ടുണ്ട്. ധാരാളം ആരാധകരെ നേടിയെടുക്കാന്‍ സാധിച്ച തമന്ന...

Read More >>
#dhanashreeverma | ഞാനുമൊരു സ്ത്രീയാണ്, ട്രോളുകള്‍ കുടുംബ ജീവിതത്തെവരെ ബാധിച്ചു; തുറന്നു പറഞ്ഞ് ധനശ്രീ വര്‍മ

Mar 18, 2024 12:37 PM

#dhanashreeverma | ഞാനുമൊരു സ്ത്രീയാണ്, ട്രോളുകള്‍ കുടുംബ ജീവിതത്തെവരെ ബാധിച്ചു; തുറന്നു പറഞ്ഞ് ധനശ്രീ വര്‍മ

ട്രോളുകളൊന്നും ഇത്രയും കാലം എന്‍റെ ജീവിതത്തെ ബാധിച്ചിരുന്നില്ല. അവയൊക്കെ ചിരിച്ചു തള്ളുകയോ അവഗണിക്കുകയോ ആണ് പതിവ്. എന്നാല്‍ സമീപകാലത്തുണ്ടായ...

Read More >>
#deepikapadukone | ദീപികയുടെ പ്രസവം അമ്മയ്‌ക്കൊപ്പം ബാംഗ്ലൂരില്‍, തിരക്കുകള്‍ മാറ്റിവെച്ച് നടിക്ക് വിശ്രമകാലം

Mar 16, 2024 01:57 PM

#deepikapadukone | ദീപികയുടെ പ്രസവം അമ്മയ്‌ക്കൊപ്പം ബാംഗ്ലൂരില്‍, തിരക്കുകള്‍ മാറ്റിവെച്ച് നടിക്ക് വിശ്രമകാലം

താരം അഭിനയിച്ച സിങ്കം 2 വിന്റെയും കല്‍ക്കി 2898 എഡി എന്ന ചിത്രത്തിന്റെയും പ്രമോഷന്‍ വര്‍ക്കുകളില്‍ നിന്ന് താരം വിട്ടുനില്‍ക്കുമെന്നുമാണ് സൂചനകള്‍....

Read More >>
#AmitabhBachchan |നടന്‍ അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Mar 15, 2024 02:07 PM

#AmitabhBachchan |നടന്‍ അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൂടുതല്‍ വിവരങ്ങള്‍ ആശുപത്രി വൃത്തങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നാണ്...

Read More >>
Top Stories