---
title: "സ്റ്റേഷന് മാസ്റ്ററിൽ നിന്ന് മേൽശാന്തിയിലേക്ക് ജോലി മാറി അപൂർവ പൂച്ച ജന്മം"
english_title: "A rare cat was born after changing jobs from station master to superintendent"
publisher: "moviemax.in"
canonical_url: "https://moviemax.in/news/60476/a-rare-cat-was-born-after-changing-jobs-from-station-master-to-superintendent"
published_at: "2022-08-09T09:06:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f1d667b1c4d_cat.jpg"
keywords: []
---

# സ്റ്റേഷന് മാസ്റ്ററിൽ നിന്ന് മേൽശാന്തിയിലേക്ക് ജോലി മാറി അപൂർവ പൂച്ച ജന്മം

> **Lead Summary:** **സ്റ്റേ**ഷന് മാസ്റ്ററിൽ നിന്ന് മേൽശാന്തിയിലേക്ക് ജോലി മാറി അപൂർവ പൂച്ച ജന്മം..! കേട്ടാൽ കഥാപുസ്തകത്തിലെ ഒരു ചിത്രകഥയാണെന്ന് തോന്നും. എന്നാൽ ഇത് യാഥാർത്ഥ്യമാണ്.

## Article Content

**സ്റ്റേ**ഷന് മാസ്റ്ററിൽ നിന്ന് മേൽശാന്തിയിലേക്ക് ജോലി മാറി അപൂർവ പൂച്ച ജന്മം..! കേട്ടാൽ കഥാപുസ്തകത്തിലെ ഒരു ചിത്രകഥയാണെന്ന് തോന്നും. എന്നാൽ ഇത് യാഥാർത്ഥ്യമാണ്.

ജപ്പാനിലാണ് സംഭവം. ജപ്പാൻ കിഷി സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്ററായി ലോക ശ്രദ്ധ നേടിയ നിതാമ എന്ന പൂച്ചയാണ് കിനോകാമയിലെ താമ ക്ഷേത്രത്തിലെ മേൽശാന്തിയായി അധികാരമേറ്റത്.

മുൻപ് സ്റ്റേഷൻമാസ്റ്റർ പൂച്ചയായിരുന്ന താമയ്ക്ക് വേണ്ടി പണികഴിപ്പിക്കപ്പെട്ട ചെറിയ ക്ഷേത്രത്തിലാണ് നിതാമ സേവനമനുഷ്ടിക്കുന്നത്.

തന്റെ സേവനകാലത്ത് നിരവധി സന്ദർശകരെ വകയാമ ഇലക്ട്രിക് റെയിൽവേയിലേക്ക് ആകർഷിച്ച പൂച്ചരാജനായിരുന്നു താമ. കൊവിഡിനെ തുടർന്ന് ഇരുട്ടിലാഴ്ന്ന ലോകത്തെ പ്രകാശപൂരിതമാക്കാൻ നിതാമയ്ക്ക് കഴിയുമെന്നാണ് പ്രദേശവാസികൾ വിശ്വസിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/60476/a-rare-cat-was-born-after-changing-jobs-from-station-master-to-superintendent)