കത്രീന കൈഫ് ഗര്‍ഭിണി? വീഡിയോ വൈറല്‍

കത്രീന കൈഫ് ഗര്‍ഭിണി? വീഡിയോ വൈറല്‍
Aug 8, 2022 08:21 PM | By Susmitha Surendran

ബോളിവുഡിലെ മിന്നും താരമാണ് കത്രീന കൈഫ്. ഇന്ന് ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാളാണ് കത്രീന. ഈയ്യടുത്തായിരുന്നു കത്രീനയുടെ വിവാഹം. യുവതാരം വിക്കി കൗശലാണ് കത്രീനയുടെ ഭര്‍ത്താവ്.

Advertisement

ഇരുവരും തമ്മിലുള്ള പ്രണയവും വിവാഹവുമൊക്കെ ആരാധകര്‍ക്കിടയിലെ വലിയ ചര്‍ച്ചയായിരുന്നു. രാജസ്ഥാനിലെ കൊട്ടാരം പോലെയുള്ള റിസോര്‍ട്ടില്‍ വച്ചായിരുന്നു വിക്കിയുടേയും കത്രീനയുടേയും വിവാഹം. സമീപകാലത്ത് ബോളിവുഡ് കണ്ട ഏറ്റവും വലിയ താരവിവാഹങ്ങളിലൊന്നായിരുന്നു വിക്കിയുടേയും കത്രീനയുടേയും.വിവാഹ ശേഷം പൊതുവേദികളില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് കത്രീന. ഇതിനിടെ ഇപ്പോഴിതാ കത്രീനയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയിയല്‍ വൈറലായി മാറുകയാണ്.

എയര്‍പോര്‍ട്ടില്‍ നിന്നുമുള്ള കത്രീനയുടെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുന്നത്. താരത്തെ എയര്‍പോര്‍ട്ടില്‍ കൊണ്ടു വിടാനായി വിക്കിയുമെത്തിയിരുന്നു.എന്നാല്‍ പാപ്പരാസികള്‍ക്ക് മുഖം കൊടുക്കാതെ വിക്കി പോവുകയായിരുന്നു. വീഡിയോയിലെ കത്രീനയുടെ വേഷവും രൂപവുമൊക്കെ ചൂണ്ടിക്കാണിച്ച് താരം ഗര്‍ഭിണിയാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. വളരെ ലൂസായ വസ്ത്രമായിരുന്നു കത്രീന ധരിച്ചിരുന്നത്. 

കത്രീന ഗര്‍ഭിണിയാണെന്ന വാര്‍ത്ത നേരത്തെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിനാലാണ് താരം പൊതുവേദികളില്‍ നിന്നും വിട്ടു നില്‍ക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.തന്റെ വയര്‍ മറച്ചുപിടിക്കാന്‍ വേണ്ടിയാണ് കത്രീന ഓവര്‍ സൈസായ വസ്ത്രം ധരിച്ചെത്തിയതാണെന്നാണ് സോഷ്യല്‍ മീഡിയയുടെ വിലയിരുത്തലുകള്‍. നേരത്തെയും സമാന റിപ്പോര്‍ട്ടുകള്‍ വന്നപ്പോഴും അതിനോടൊന്നും കത്രീന പ്രതികരിച്ചിരുന്നില്ല.

പ്രേത്യേകിച്ച് ഒരാവശ്യവും ഇല്ലാതെ എഴുതി ചേർത്ത സീനാണിത്; ഡോ. സി ജെ ജോണ്‍


കടുവ സിനിമയിലെ ഒരു സംഭാഷണം സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയതിനു പിന്നാലെ അണിയറക്കാര്‍ പിന്‍വലിച്ചിരുന്നു. ഭിന്നശേഷിക്കാരായ കുട്ടികളെക്കുറിച്ചും അവരുടെ മാതാപിതാക്കളെക്കുറിച്ചും നായക കഥാപാത്രം പറയുന്ന സംഭാഷണമാണ് വിവാദത്തിന് ഇടയാക്കിയത്.

ചിത്രത്തിലെ പരാമര്‍ശത്തിനെതിരെ സംസ്ഥാന ഭിന്നശേഷി കമ്മിഷണര്‍ നിര്‍മ്മാതാക്കള്‍ക്കും സംവിധായകനും നോട്ടീസ് അയക്കുകയും ചെയ്‍തിരുന്നു. വിമര്‍ശനം കടുത്തതോടെ തെറ്റ് സമ്മതിച്ചും ക്ഷമ ചോദിച്ചും ഷാജി കൈലാസും പൃഥ്വിരാജും സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. ഒപ്പം സംഭാഷണം ചിത്രത്തില്‍ നിന്ന് നീക്കുകയും ചെയ്‍തിരുന്നു.


എന്നാല്‍ ഇപ്പോഴിതാ ചിത്രത്തില്‍ മാനസിക രോ​ഗമുള്ളവരെയും അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശമുണ്ടെന്ന വിമര്‍ശനവുമായി രം​ഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത മനോരോ​ഗ വിദ​ഗ്ധന്‍ ഡോ. സി ജെ ജോണ്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹം തന്‍റെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

ഡോ. സി ജെ ജോണിന്‍റെ കുറിപ്പ്

കടുവയെന്ന സിനിമയിൽ മാനസിക രോഗമുള്ളവരെ അപകീർത്തിപ്പെടുത്തുന്ന വേറെയും പരാമർശമുണ്ട്. ഇതിലെ വില്ലൻ പൊലീസ് മേധാവി, നായകനെ കൊല്ലാൻ വേണ്ടി ക്വട്ടേഷനായി സമീപിക്കുന്നത്‌ ഒരു മാനസികാരോഗ്യ കേന്ദ്രത്തിനെ. അവിടെ ചികിത്സയിൽ കിടക്കുന്ന മാനസിക രോഗിയെ വിട്ട് കൊടുക്കാൻ ഡോക്ടറോട് ആവശ്യപ്പെടുന്നു.

ബൈപോളാർ രോഗവും ക്രിമിനൽ പശ്ചാത്തലവും ഉണ്ട് പോലും. സസന്തോഷം ഡോക്ടർ കിടുവ വില്ലന്റെ കൂടെ അയാളെ പറഞ്ഞ്‌ വിടുന്നു. ഇത് എത് കോത്താഴത്തു നടക്കുന്ന കാര്യമാണ്? കഷ്ടം തന്നെ. മാനസിക വെല്ലുവിളികൾ ഉള്ളവരെ ഇങ്ങനെ മോശം രീതിയിൽ പറയുന്ന സിനിമാ കടുവകളെ കുറിച്ച് എന്ത് പറയാൻ? പ്രേത്യേകിച്ച് ഒരാവശ്യവും ഇല്ലാതെ എഴുതി ചേർത്ത സീനാണിത്.

കഥയെന്ന സംഗതി മരുന്നിന് പോലും ചേർക്കാതെ അടിയും ഇടിയും ചെയ്യാനും, ഇമ്മാതിരി വിഡ്ഢിത്തരം മുരളാനുമായി മാത്രം എന്തിന്‌ ഇങ്ങനെ ഒരു കടുവ? ഒരു കഷണം ഡിസബിലിറ്റി ചട്ടം പേടിച്ച് മ്യൂട്ട് ചെയ്തു.


Now Katrina's latest pictures are going viral on social media.

Next TV

Related Stories
 ശാരീരിക അസ്വാസ്ഥ്യം; നടി ദീപിക പദുക്കോൺ ആശുപത്രിയിൽ

Sep 28, 2022 10:34 AM

ശാരീരിക അസ്വാസ്ഥ്യം; നടി ദീപിക പദുക്കോൺ ആശുപത്രിയിൽ

ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ബോളിവുഡ് താരം ദീപിക പദുക്കോണിനെ ആശുപത്രിയിൽ...

Read More >>
'വല്ലാതെ മെലിഞ്ഞിരുന്നു, ദിവസം മുഴുവനും കിടക്കയിൽ'; ​ഗർഭകാലത്തെക്കുറിച്ച് താരം

Sep 28, 2022 08:19 AM

'വല്ലാതെ മെലിഞ്ഞിരുന്നു, ദിവസം മുഴുവനും കിടക്കയിൽ'; ​ഗർഭകാലത്തെക്കുറിച്ച് താരം

'വല്ലാതെ മെലിഞ്ഞിരുന്നു, ദിവസം മുഴുവനും കിടക്കയിൽ'; ​ഗർഭകാലത്തെക്കുറിച്ച് താരം...

Read More >>
ചിമ്പുവിന് വെല്‍ഫയറും ഗൗതം മേനോന്  ബൈക്കും സമ്മാനം, എന്തിനെന്ന് അറിയാമോ

Sep 27, 2022 08:37 PM

ചിമ്പുവിന് വെല്‍ഫയറും ഗൗതം മേനോന് ബൈക്കും സമ്മാനം, എന്തിനെന്ന് അറിയാമോ

ചിമ്പുവിന് വെല്‍ഫയറും ഗൗതം മേനോന് ബൈക്കും സമ്മാനം, എന്തിനെന്ന്...

Read More >>
ആശാ പരേഖിന് ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ്

Sep 27, 2022 01:37 PM

ആശാ പരേഖിന് ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ്

മുതിര്‍ന്ന ബോളിവുഡ് നടിയും സംവിധായികയും നിര്‍മാതാവുമായ ആശ പരേഖിന് ദാദാ സാഹേബ് ഫാല്‍ക്കെ...

Read More >>
അമ്മയാകാൻ പോകുന്ന ആലിയയ്ക്ക് ശില്‍പ ഷെട്ടിയുടെ സമ്മാനം

Sep 27, 2022 11:02 AM

അമ്മയാകാൻ പോകുന്ന ആലിയയ്ക്ക് ശില്‍പ ഷെട്ടിയുടെ സമ്മാനം

തനിക്കായി ശില്‍പ അയച്ച സ്നേഹസമ്മാനത്തെ കുറിച്ച് ആലിയ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്....

Read More >>
'കാര്‍ത്തികേയ 2' ഒടിടിയിലേക്ക്, റിലീസ് പ്രഖ്യാപിച്ചു

Sep 27, 2022 10:29 AM

'കാര്‍ത്തികേയ 2' ഒടിടിയിലേക്ക്, റിലീസ് പ്രഖ്യാപിച്ചു

തിയറ്ററില്‍ വിജയക്കൊടി പാറിച്ച ചിത്രം ഒടിടി റിലീസിന് തയ്യാറെടുക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത....

Read More >>
Top Stories