---
title: "മകന് ജാമ്യം കിട്ടുന്നത് വരെ വീട്ടില്‍ മധുര പലഹാരം ഉണ്ടാക്കരുത്; ഗൗരി ഖാന്‍ "
english_title: "Do not make sweets at home until the son is bailed out; Gauri Khan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/6027/do-not-make-sweets-at-home-until-the-son-is-bailed-out-gauri-khan"
published_at: "2021-10-19T17:27:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616eb3456df0b_aryan.jpg"
keywords: []
---

# മകന് ജാമ്യം കിട്ടുന്നത് വരെ വീട്ടില്‍ മധുര പലഹാരം ഉണ്ടാക്കരുത്; ഗൗരി ഖാന്‍ 

> **Lead Summary:** ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ലഹരി മരുന്ന് കേസിന് അറസ്റ്റിലായ വാര്‍ത്ത എല്ലാവര്‍ക്കും ഞെട്ടലായിരുന്നു. മുംബൈയിലെ ഒരു ഷിപ്പില്‍ നടന്ന ലഹരി വിരുന്ന സത്കാരത്തില്‍ നിന്നുമാണ് ഷാരൂഖ് ഖാന്റെ മകന്‍ അടക്കം ഇരുപത് പേരെ എന്‍ സി ബി അറസ്റ്റ് ചെയ്തത്. ആര്യന് ജാമ്യം കിട്ടാനുള്ള എല്ലാ വഴികളും കുടുംബാഗങ്ങളും വേണ്ടപ്പെട്ടവരും നടത്തി എങ്കിലും വിഫലമായി. ഒക്ടോബര്‍ 20 വരെ കസ്റ്റഡി നീട്ടിയിരിയ്ക്കുകയാണ്.

## Article Content

ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ലഹരി മരുന്ന് കേസിന് അറസ്റ്റിലായ വാര്‍ത്ത എല്ലാവര്‍ക്കും ഞെട്ടലായിരുന്നു. മുംബൈയിലെ ഒരു ഷിപ്പില്‍ നടന്ന ലഹരി വിരുന്ന സത്കാരത്തില്‍ നിന്നുമാണ് ഷാരൂഖ് ഖാന്റെ മകന്‍ അടക്കം ഇരുപത് പേരെ എന്‍ സി ബി അറസ്റ്റ് ചെയ്തത്. ആര്യന് ജാമ്യം കിട്ടാനുള്ള എല്ലാ വഴികളും കുടുംബാഗങ്ങളും വേണ്ടപ്പെട്ടവരും നടത്തി എങ്കിലും വിഫലമായി. ഒക്ടോബര്‍ 20 വരെ കസ്റ്റഡി നീട്ടിയിരിയ്ക്കുകയാണ്.

മകന് ജാമ്യം കിട്ടിയ ശേഷം മാത്രം മന്നത്ത് വീട്ടില്‍ മധുര പലഹാരം ഉണ്ടാക്കിയാല്‍ മതി എന്ന് ഷാരൂഖിന്റെ ഭാര്യ വീട്ടു ജോലിക്കാരെ പറഞ്ഞ് ഏല്‍പ്പിച്ചു എന്നാണ് പുതിയ വിവരം. കഴിഞ്ഞ ദിവസം ഉച്ച ഭക്ഷണത്തിന് മധുരം ഉണ്ടാക്കിയത് ശ്രദ്ധയില്‍ പെട്ടപ്പോഴാണ് ഗൗരി ഖാന്‍ മകന്‍ പുറത്ത് വരുന്നത് വരെ ഒരു തരത്തിലുള്ള മധുര പലഹാരങ്ങളും വീട്ടില്‍ പാചകം ചെയ്യരുത് എന്ന് നിര്‍ദ്ദേശിച്ചത് എന്നാണ് ഇന്ത്യ ടു ഡെ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആര്യന്‍ അറസ്റ്റിലായതോടെ മുഴുവന്‍ സമയവും പ്രാര്‍ത്ഥനയിലാണത്രെ.

ആര്യന്‍ ഖാന്റെ അറസ്റ്റ് വിവരം അറിഞ്ഞ് ഷാരൂഖിന്റെ മന്നത്തിലേക്ക് സിനിമാ സുഹൃത്തുക്കളുടെയും മറ്റും പ്രവാഹമായിരുന്നു. സല്‍മാന്‍ ഖാനും മറ്റും വന്നതിന് പിന്നാലെ മാധ്യമങ്ങളും തടിച്ചു കൂടി. അതുകൊണ്ട് തന്നെ ഈ പരീക്ഷണ സമയത്ത് മന്നത്ത് വീട്ടിലേക്ക് ആരും വരേണ്ടതില്ല എന്ന് ഷാരൂഖ് സുഹൃത്തുക്കളെ വിളിച്ച് അറിയിച്ചുവത്രെ. എല്ലാവരും ഫോണില്‍ നിരന്തരം ബന്ധപ്പെടാറുണ്ട് എന്നാണ് വിവരം.

അതേ സമയം ജയിലില്‍ ആര്യന്റെ അവസ്ഥ പരിതാപകരമാണ്. ജയില്‍ ഭക്ഷണം ഒന്നും താരപുത്രന്‍ കഴിക്കാന്‍ കഴിയുന്നില്ല. ബിസ്‌കറ്റും കാന്റീനില്‍ നിന്ന് വാങ്ങുന്ന വെള്ളവും മാത്രമാണ് ആഹാരം. ജയിലിലുള്ള ബാത്ത് റൂമും വാഷ് റൂമും ഉപയോഗിക്കാന്‍ കഴിയാത്തത് കൊണ്ട് ആര്യന്‍ വെള്ളം കുടിക്കുന്നത് തന്നെ കുറവാണ്. ദിവസങ്ങളോളം കുളിക്കുകയും ചെയ്തിട്ടില്ല. മറ്റ് ജയില്‍പുള്ളികള്‍ക്കൊപ്പം തന്നെയാണ് ആര്യന്‍ ഉണ്ണുന്നതും ഉറങ്ങുന്നതും എല്ലാം. യാതൊരു തര പ്രത്യേക പരിഗണനയും ആര്യന് നല്‍കുന്നില്ല എന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കൊവിഡ് കാലം ആയതിനാല്‍ ജയിലില്‍ സന്ദര്‍ശനം അനുവദിയ്ക്കുകയില്ല. അതിന് പകരം വേണ്ടപ്പെട്ടവരെ വീഡിയോ കോള്‍ ചെയ്യാം. അത് പ്രകാരം ഗൗരി ഖാനും ഷാരൂഖ് ഖാനും വീഡിയോ കോളിലൂടെ ആര്യനെ കണ്ട് പത്ത് മിനിട്ട് നേരം സംസാരിച്ചിരുന്നു. ആര്യന്‍ വികാര ഭരിതനായി എന്നാണ് റിപ്പോര്‍ട്ടുകള്‍

### Related Links & Sources
- [Original Story Source](https://moviemax.in/news/6027/do-not-make-sweets-at-home-until-the-son-is-bailed-out-gauri-khan)