---
title: "ബോളിവുഡ് നടൻ മിഥിലേഷ് ചതുർവേദി അന്തരിച്ചു"
english_title: "Bollywood actor Mithilesh Chaturvedi passed away"
publisher: "moviemax.in"
canonical_url: "https://moviemax.in/news/59488/bollywood-actor-mithilesh-chaturvedi-passed-away"
published_at: "2022-08-04T16:17:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62eba41aa8e24_chathur_midhili.jpg"
keywords: []
---

# ബോളിവുഡ് നടൻ മിഥിലേഷ് ചതുർവേദി അന്തരിച്ചു

> **Lead Summary:** ബോളിവുഡ് നടൻ മിഥിലേഷ് ചതുർവേദി അന്തരിച്ചു. 67 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യമെന്ന് കുടുംബം അറിയിച്ചു. സംസ്‌കാരം വെര്‍സോവയിലെ ശ്മശാനത്തില്‍ വെച്ച് വൈകുന്നേരമായിരിക്കും നടക്കുക.

## Article Content

ബോളിവുഡ് നടൻ മിഥിലേഷ് ചതുർവേദി അന്തരിച്ചു. 67 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യമെന്ന് കുടുംബം അറിയിച്ചു. സംസ്‌കാരം വെര്‍സോവയിലെ ശ്മശാനത്തില്‍ വെച്ച് വൈകുന്നേരമായിരിക്കും നടക്കുക.

പത്ത് ദിവസം മുന്‍പ് ഹൃദയാഘാതത്തെ തുടര്‍ന്ന് മിഥിലേഷിനെ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശ്വസന സംബന്ധമായ അസുഖങ്ങള്‍ ഉള്ള അദ്ദേഹം ചികിത്സയില്‍ കഴിയുകയായിരുന്നു. പുലര്‍ച്ചെ നാലു മണിയോടെ ഉണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്ന് മകളുടെ ഭര്‍ത്താവ് ആഷിഷ് ചതുര്‍വേദി പിടിഐയോട് പറഞ്ഞു .

**

ഒട്ടേറെ വലുതും ചെറുതുമായ ബോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ച മിഥിലേഷ് ചതുർവേദിയുടെ വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകം. സണ്ണി ഡിയോളിന്റെ ‘ഗദർ: ഏക് പ്രേം കഥ’, മനോജ് ബാജ്‌പേയിയുടെ ‘സത്യ’, ഷാരൂഖ് ഖാന്റെ ‘അശോക’ ഉൾപ്പെടെ ‘താൽ’, ‘ബണ്ടി ഔർ ബബ്ലി’, ‘ക്രിഷ്’, ‘റെഡി’ എന്നീ ചിത്രങ്ങളിലോ അദ്ദേഹം ശ്രദ്ധേയമായ കഥാപാത്രങ്ങൾ കൈകാര്യം ചെയ്തു.

‘കോയി… മിൽ ഗയ’ എന്ന ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹം നിരവധി പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഈ ചിത്രത്തിൽ ഹൃത്വിക് റോഷന്റെ കമ്പ്യൂട്ടർ ടീച്ചറുടെ വേഷമാണ് അദ്ദേഹം അവതരിപ്പിച്ചത്.

**

**പ്രശസ്ത സംവിധായകൻ ജി എസ് പണിക്കർ അന്തരിച്ചു**

പ്രശസ്ത സംവിധായകൻ ജി എസ് പണിക്കർ അന്തരിച്ചു. ഇന്ന് രാവിലെ ആയിരുന്നു മദ്രാസിൽ ഉള്ള സുന്ദരം മെഡിക്കൽ കോളേജിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. അർബുദ ബാധിതനായി കുറച്ചുകാലമായി ചികിത്സയിൽ കഴിയുകയായിരുന്നു ഇദ്ദേഹം.**

ഏതാണ്ട് ഏഴോളം ചിത്രങ്ങൾ ഇദ്ദേഹം സ്വന്തമായി നിർമ്മിച്ച സംവിധാനം ചെയ്തിട്ടുണ്ട്. 1976ൽ പുറത്തിറങ്ങിയ ഏകാകിനിയായിരുന്നു ഇദ്ദേഹത്തിൻറെ ആദ്യചിത്രം. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് രവി മേനോനും, ശോഭയും ആയിരുന്നു. മികച്ച സിനിമയ്ക്കുള്ള സംസ്ഥാന പുരസ്കാരം ഉൾപ്പെടെ ലഭിച്ച ചിത്രമായിരുന്നു ഇത്.

പാണ്ഡവ പുരം എന്ന പ്രശസ്ത നോവൽ ഇദ്ദേഹം സിനിമയാക്കിയിരുന്നു. സേതു എന്ന എഴുത്തുകാരന്റെ പ്രശസ്ത നോവലാണ് ഇത്. ഒരു ഡോക്യൂ ഫിക്ഷൻ ചിത്രമായ വാസരശയ്യയും ഇദ്ദേഹം ചെയ്തിട്ടുണ്ട്.

രോമാഞ്ചന എന്ന കന്നട ചിത്രവും ഇദ്ദേഹം ചെയ്തു. കല്ലറ പാങ്ങോട് സമരമായി ബന്ധപ്പെട്ട പ്രകൃതിമനോഹരി എന്ന ചിത്രവും ഇദ്ദേഹം ചെയ്തിട്ടുണ്ട്. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയാണ് ജിഎസ് പണിക്കർ.

**

**

**

### Related Links & Sources
- [Original Story Source](https://moviemax.in/news/59488/bollywood-actor-mithilesh-chaturvedi-passed-away)