ബോളിവുഡിലെ സൂപ്പര്‍ താരമാണ് ആമിര്‍ ഖാന്‍. മാസ് മസാല സിനിമകള്‍ക്ക് പിന്നാലെ അധികം പോകാതെ എന്നും വ്യത്യസ്തമായ സിനിമകള്‍ സമ്മാനിക്കുന്ന താരമാണ് ആമിര്‍ ഖാന്‍.
സിനിമകള്‍ പോലെ തന്നെ ആമിര്‍ ഖാന്റെ ഓഫ് സ്‌ക്രീന്‍ ജീവിതവും എന്നും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. താരത്തിന്റെ പ്രണയവും വിവാഹവും വിവാഹ മോചനവുമെല്ലാം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇപ്പോഴിതാ തന്റെ മക്കളെക്കുറിച്ചുള്ള ആമിര്‍ ഖാന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. കോഫി വിത്ത് കരണ്‍ സീസണ്‍ 7 ല്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു ആമിര്‍ മക്കളെക്കുറിച്ച് സംസാരിച്ചത്.

''ഒരു വര്‍ഷം മുമ്പ് ഞാന്‍ ഒരുപാട് ചിന്തകളിലൂടെ കടന്നു പോയി. എന്റെ ജോലി പോലെ ബന്ധങ്ങളെ പരിപാലിച്ചില്ലെന്ന് തോന്നി. അവരുടെ കുട്ടിക്കാലം മുതല്‍ക്കെ ജുനൈദിനും ഇറയ്ക്കുമൊപ്പം വേണ്ടത്ര സമയം ചെലവിട്ടിട്ടില്ലെന്ന് തോന്നി. ഇപ്പോള്‍, കഴിഞ്ഞ കുറച്ച് മാസങ്ങളായി ഞാന്‍ മാറി.
കുടുംബവും കുട്ടികളുമായി കൂടുതല്‍ ബന്ധപ്പെടുന്നുണ്ട്. കിരണിന്റെ മാതാപിതാക്കളുമായും റീനയുടെ മാതാപിതാക്കളുമായും എന്റെ അമ്മയുമായും സഹോദരിയുമായും സഹോദരനുമായൊക്കെ അടുപ്പം കൂടി. അവര്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവിടേണ്ടതുണ്ടായിരുന്നു. പക്ഷെ ജോലിയ്ക്ക് പിന്നാലെ പോവുകയായിരുന്നു'' എന്നാണ് താരം പറഞ്ഞത്.

ഈയ്യടുത്തായിരുന്നു ആമിര്‍ ഖാനും കിരണ്‍ റാവുവും പിരിയുന്നത്. 17 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ആമിര്‍ ഖാനും കിരണും പിരിഞ്ഞത്. നേരത്തെ ബാല്യകാല സുഹൃത്തായിരുന്ന റീന ദത്തയെ ആമിര്‍ വിവാഹം കഴിച്ചിരുന്നു. ആ ബന്ധം വേര്‍പെടുത്തിയ ശേഷമാണ് ആമിര്‍ കിരണുമായി പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇരുവരും പിരിയാന്‍ തീരുമാനിക്കുകയായിരുന്നു.
വിവാഹ ബന്ധം വേര്‍പെടുത്തിയെങ്കിലും തന്റെ മുന്‍ഭാര്യമാരുമായി ഇപ്പോഴും നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ടെന്നാണ് ആമിര്‍ പറയുന്നത്. ആഴ്ചയില്‍ ഒരു ദിവസം നിര്‍ബന്ധമായി അവരെ കാണുമെന്നാണ് താരം പറയുന്നത്.
തങ്ങള്‍ ഇപ്പോഴും ഒരു കുടുംബമാണെന്നും ആമിര്‍ പറയുന്നുണ്ട്. കിരണും റീനയും നല്ല സുഹൃത്തുക്കളാണ്. വിവാഹ മോചനത്തിന് ശേഷവും ആമിറും കിരണും ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു. ബിസിനസ് പങ്കാളിത്തം തുടരുമെന്നാണ് ഇരുവരും നേരത്തെ അറിയിച്ചത്.
മനുഷ്യനെ മടിയിൽ പിടിച്ചു കിടത്തി ആശ്വസിപ്പിക്കുന്ന കുരങ്ങ്, വീഡിയോ വൈറൽ
മനുഷ്യനും മൃഗങ്ങളും വികാരങ്ങളുടെ കാര്യത്തിൽ ചിലപ്പോൾ ഒരുപോലെ പ്രതികരിക്കാറുണ്ട് എന്ന് തോന്നാറുണ്ടോ? അതിനൊരു തെളിവാണ് ഇപ്പോൾ ഇന്റർനെറ്റിൽ കറങ്ങി നടക്കുന്നത്. ഈ വീഡിയോ ആരെക്കൊണ്ടും അങ്ങനെ ചിന്തിപ്പിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.
അതിൽ ഒരു കുരങ്ങൻ വയ്യാത്ത ഒരാളെ ആശ്വസിപ്പിക്കുന്നതാണ് കാണാൻ കഴിയുക. ട്വിറ്ററിലാണ് വൈറലായിരിക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അതിൽ ഷർട്ടും ഷോർട്സും ധരിച്ച ഒരു കുരങ്ങനെ കാണാം. അതിന്റെ അടുത്തായി ഒരു മനുഷ്യൻ ഇരിക്കുന്നുണ്ട്.
അയാൾക്ക് വെയ്യെന്നോ, മാനസിക പിരിമുറുക്കമുണ്ട് എന്നോ ഒക്കെ തോന്നും അയാളുടെ പെരുമാറ്റം കണ്ടാൽ. എന്തായാലും കുരങ്ങനും അത് മനസിലാവുന്നുണ്ട്. അതോടെ, കുരങ്ങൻ ഇയാളെ തന്റെ മടിയിൽ കിടക്കാൻ പ്രേരിപ്പിക്കുകയാണ്.
ആദ്യം ഇയാൾ കുരങ്ങന്റെ മടിയിൽ കിടക്കുന്നില്ല. അതോടെ അയാളെ തട്ടിവിളിച്ച് ഇവിടെ കിടക്ക് എന്ന് കാണിച്ച് കൊടുക്കുകയാണ് കുരങ്ങൻ. അപ്പോൾ അയാൾ മനസിലായി എന്നതു പോലെ കുരങ്ങന്റെ മടിയിൽ കിടക്കുകയാണ്.
https://twitter.com/i/status/1553484198543036417
തീർന്നില്ല, കുരങ്ങൻ മെല്ലെ അയാളുടെ പുറത്ത് തട്ടി ആശ്വസിപ്പിക്കുന്നുമുണ്ട്. ഓൺലൈനിൽ ഷെയർ ചെയ്ത ഉടനെ തന്നെ മൂന്ന് മില്ല്യണിലധികം ആളുകളാണ് വീഡിയോ കണ്ടത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയത്.
കുരങ്ങനെ എല്ലാവർക്കും അങ്ങ് ഇഷ്ടപ്പെട്ടു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതുപോലെ ഒരു കുരങ്ങൻ തനിക്കും ഉണ്ടായിരുന്നു എങ്കിൽ എന്ന് നിരവധിപ്പേരാണ് കമന്റ് ചെയ്തത്.
എന്റെ ഇപ്പോഴത്തെ മാനസികാവസ്ഥയിൽ ഇതുപോലെ ബുദ്ധിയുള്ള ഒരു കുരങ്ങൻ എനിക്കൊപ്പം ഉണ്ടായിരുന്നു എങ്കിൽ എന്നാണ് ഒരാൾ കമന്റ് ചെയ്തത്. ഇതാണ് എനിക്ക് വേണ്ടത് എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തത്.
Content Highlight: It felt like I didn't treat relationships like my job; Aamir Khan




































