---
title: "എന്തിനാണ് എപ്പോഴും മറ്റുള്ളവർ സെക്സ് ചെയ്യുന്നതിനെകുറിച്ച് ഉത്കണ്ഠപ്പെടുന്നത്?, അമീർഖാൻ"
english_title: "Why always worry about other people having sex?, Ameer Khan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/59056/why-always-worry-about-other-people-having-sex-ameer-khan"
published_at: "2022-08-02T19:31:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e92e794ada7_ameer_khan.jpg"
keywords: []
---

# എന്തിനാണ് എപ്പോഴും മറ്റുള്ളവർ സെക്സ് ചെയ്യുന്നതിനെകുറിച്ച് ഉത്കണ്ഠപ്പെടുന്നത്?, അമീർഖാൻ

> **Lead Summary:** ബോളിവുഡിലെ സംവിധായകനും നിർമാതാവും ഒക്കെയാണ് കരൺ ജോഹർ. ധർമ്മ പ്രൊഡക്ഷൻസ് എന്ന സ്വന്തം നിർമ്മാണ കമ്പനിയുണ്ട് ഇദ്ദേഹത്തിന്. ഇദ്ദേഹത്തിനെതിരെ പലപ്പോഴും പ്രതികരണം നടത്താൻ പല വലിയ താരങ്ങൾക്കും പേടിയാണ്. കാരണം ഇദ്ദേഹത്തെ പിണക്കാൻ വയ്യ എന്നതുകൊണ്ടുതന്നെ.

## Article Content

ബോളിവുഡിലെ സംവിധായകനും നിർമാതാവും ഒക്കെയാണ് കരൺ ജോഹർ. ധർമ്മ പ്രൊഡക്ഷൻസ് എന്ന സ്വന്തം നിർമ്മാണ കമ്പനിയുണ്ട് ഇദ്ദേഹത്തിന്. ഇദ്ദേഹത്തിനെതിരെ പലപ്പോഴും പ്രതികരണം നടത്താൻ പല വലിയ താരങ്ങൾക്കും പേടിയാണ്. കാരണം ഇദ്ദേഹത്തെ പിണക്കാൻ വയ്യ എന്നതുകൊണ്ടുതന്നെ.

കരൺ ജോഹർ നടത്തുന്ന പരിപാടിയാണ് കോഫി വിത്ത് കരൺ. പരിപാടിയുടെ ഏഴാം സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനകം തന്നെ ശ്രദ്ധേയമായ പല എപ്പിസോഡുകളും കടന്നു പോയിരുന്നു.

ഷോയുടെ ഏറ്റവും പുതിയ എപ്പിസോഡിൽ അതിഥികളായി എത്തിയത് അമീർഖാനും കരീന കപൂറും ആണ്. എന്നാൽ ഷോയിലെ ചില രംഗങ്ങൾ ഏറെ വിവാദമാണ് സൃഷ്ടിച്ചത്.

പരിപാടിയിൽ കരീനയോടുള്ള കരണിൻറെ ചില ചോദ്യങ്ങൾ ഏറെ വിമർശനം വിളിച്ചുവരുത്തി. കുഞ്ഞുങ്ങൾ ഉണ്ടായതിനുശേഷം സെക്സ് നന്നായി ആസ്വദിക്കാൻ കഴിയുന്നുണ്ടോ എന്നതായിരുന്നു കരൺ ചോദിച്ചത്. ഇതിന് കരീന നൽകിയ മറുപടി ഇങ്ങനെ. നിങ്ങൾക്ക് ഇരട്ടക്കുട്ടികൾ അല്ലേ? നിങ്ങൾ തന്നെ പറയൂ. അപ്പോൾ തൻറെ അമ്മ ഈ പരിപാടി കാണുന്നുണ്ട് എന്നുള്ള മറുപടിയാണ് കരൺ പറഞ്ഞത്.

അതുകൊണ്ടുതന്നെ ഇത്തരം ചോദ്യങ്ങൾക്ക് മറുപടി പറയുവാൻ തനിക്ക് കഴിയില്ല. ഈ മറുപടി വന്നയുടെ ആമീർ ഷോയിൽ പ്രതികരിച്ചു.

മറ്റുള്ളവരുടെ സെക്സിനെക്കുറിച്ച് ചോദിക്കുമ്പോൾ നിങ്ങളുടെ അമ്മയ്ക്ക് കുഴപ്പമൊന്നും ഉണ്ടാവില്ലേ? എന്തൊക്കെ തരം ചോദ്യങ്ങളാണ് ഈ ചോദിക്കുന്നത്? പരിപാടിയുടെ പുതിയ പ്രോമോ വീഡിയോയിലാണ് ഇക്കാര്യങ്ങൾ അടങ്ങിയിട്ടുള്ളത്. ഇതിപ്പോൾ വൈറലാണ്.

മഴയിൽ അഞ്ച് മണിക്കൂർ കെട്ടിടത്തിന് മുകളിൽ, പ്രിയപ്പെട്ട നായയെ കൈവിടാതെ 17 -കാരി

ലോകത്തിന്റെ പല ഭാ​ഗങ്ങളിലും കനത്ത മഴയും വെള്ളപ്പൊക്കവുമാണ്. യു എസ്സിലെ കെന്റക്കിയിലും മഴ കനത്ത നാശം വിതച്ചു. അവിടെ നിന്നുമുള്ള ഒരു പതിനേഴുകാരിയുടെ വാർത്തയാണ് ഇപ്പോൾ ലോകത്തിന്റെ പല ഭാ​ഗങ്ങളിൽ നിന്നുമുള്ള മനുഷ്യരുടെ മനസ് നിറയ്ക്കുന്നത്.

വെള്ളപ്പൊക്കത്താൽ ചുറ്റപ്പെട്ട ഒരു കെട്ടിടത്തിന്റെ മേൽക്കൂരയിൽ ഇരിക്കുന്ന ക്ലോ ആഡംസ് എന്ന പെൺകുട്ടിയുടെ ചിത്രമാണ് വൈറലാവുന്നത്. അവൾ തന്റെ കൈകളിൽ അവരുടെ പ്രിയപ്പെട്ട വളർത്തു മൃ​ഗത്തെയും ചേർത്ത് പിടിച്ചിട്ടുണ്ട്. വൈറ്റ്‌സ്‌ബർഗ് നഗരത്തിലെ തന്റെ വീട്ടിൽ ഉറങ്ങുകയായിരുന്നു വ്യാഴാഴ്ച ക്ലോ. വെള്ളം ക്രമാതീതമായി ഉയരുന്നത് കണ്ടാണ് അവൾ ഉറക്കമുണർന്നത്.

അങ്ങനെ 911 -ലേക്ക് വിളിച്ചു. എന്നാൽ, അങ്ങോട്ട് കോൾ പോകുന്നുണ്ടായിരുന്നില്ല. താനും വളർത്തുനായ സാൻഡിയും എങ്ങനെയും അവിടെ നിന്നും രക്ഷപ്പെടണം എന്ന് അവൾ തിരിച്ചറിഞ്ഞു.

ചുറ്റും കാണുന്നയിടത്തെല്ലാം വെള്ളം മാത്രമായിരുന്നു. തനിക്ക് പാനിക് അറ്റാക്ക് വരുന്നത് പോലെ തോന്നി എന്ന് അവൾ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, അപ്പോഴും അവൾക്ക് തന്റെ പ്രിയപ്പെട്ട വളർത്തുനായയെ ഉപേക്ഷിക്കാനായില്ല.

അവൾ അതിനെ ഒരു കണ്ടെയിനറിലാക്കി അതിനെയും കൊണ്ട് നീന്തി അടുത്ത ഒരു വീടിന്റെ റൂഫ്‍ടോപ്പിൽ കയറിയിരുന്നു. അവിടെ മുഴുവനായും മുങ്ങിപ്പോകാത്ത ഒരേയൊരു റൂഫ്‍ടോപ്പ് അത് മാത്രമായിരുന്നു. അവൾ നായയേയും കൊണ്ട് അതിന്റെ മുകളിലിരുന്നു. ഒന്നും രണ്ടുമല്ല അഞ്ച് മണിക്കൂറാണ് അവൾ തന്റെ നായയുമായി അവിടെ തന്നെ ഇരുന്നത്. അഞ്ച് മണിക്കൂറിന് ശേഷം കയാക്ക് ഉപയോ​ഗിച്ച് അവളുടെ കസിൻ അവരെ അവിടെ നിന്നും രക്ഷപ്പെടുത്തി.

അവളുടെ പിതാവ് ടെറി ആഡംസ് ഫേസ്ബുക്കിൽ മകളുടെയും നായയുടേയും ചിത്രം പങ്കുവച്ചു. അതിനൊപ്പം അവൾ ഒരു ഹീറോ ആണെന്നും അവളും നായയും ഇപ്പോൾ സുരക്ഷിതരാണ് എന്നും അദ്ദേഹം എഴുതി.

മകൾ നായയെ കണ്ടെയിനറിലാക്കി പിടിച്ചു എന്നും എന്നിട്ട് അടുത്തുള്ള റൂഫ്‍ടോപ്പിലേക്ക് നീന്തി എന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ എഴുതി. 'ഇന്ന് എല്ലാം നമുക്ക് നഷ്ടപ്പെട്ടു. ഏറ്റവും പ്രധാനപ്പെട്ടത് ഒഴികെ എല്ലാം' എന്നും അദ്ദേഹം കുറിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/59056/why-always-worry-about-other-people-having-sex-ameer-khan)