മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മല്ലിക ശരാവത്ത്. ഹിന്ദി സിനിമകളിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ബോളിവുഡിലെ ഔട്ട്സ്പോക്കൻ ആയിട്ടുള്ള നടിമാരിൽ ഒരാൾ കൂടിയാണ് മല്ലിക ശരാവത്. തൻറെ അഭിപ്രായങ്ങൾ തുറന്നു പറയുവാൻ താരം ഒരു മടിയും കാണിക്കാറില്ല.
അതേസമയം കഴിഞ്ഞ് കുറെ വർഷങ്ങളായി ബോളിവുഡിൽ നിലനിൽക്കുന്ന കാസ്റ്റിംഗ് കൗച്ച് എന്ന പ്രവണതയെ കുറിച്ച് തുറന്നു പറഞ്ഞുകൊണ്ട് നിരവധി നടിമാർ ആണ് രംഗത്തെത്തിയിട്ടുള്ളത്. ഇപ്പോൾ തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തിക്കൊണ്ട് എത്തുകയാണ് മല്ലിക ശറാവത്ത്.

തനിക്കും അത്തരത്തിലുള്ള അനുഭവം ഉണ്ടായിട്ടുണ്ട് എന്നാണ് താരം പറയുന്നത്. വിട്ടുവീഴ്ച ചെയ്യുവാൻ സമ്മതമല്ലാത്തതുകൊണ്ട് പല അവസരങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട് എന്നാണ് താരം വെളിപ്പെടുത്തുന്നത്.
“ഇത് വളരെ സിമ്പിൾ ആണ്. അവർക്ക് നിയന്ത്രിക്കാൻ സാധിക്കും എന്ന് തോന്നുന്ന നടിമാരെ അവർ ഇഷ്ടപ്പെടുന്നു. അവരുടെ എടുത്ത് പല വിട്ടുവീഴ്ചകളും ചെയ്യും. നായകൻ വിളിച്ചിട്ട് മൂന്നു മണിക്ക് റൂമിലേക്ക് വരൂ എന്ന് പറഞ്ഞാൽ, നിങ്ങൾ ചെന്നിരിക്കണം.

ഇല്ലെങ്കിൽ നിങ്ങൾ ആ സിനിമയിൽ നിന്നും പുറത്തു പോകും. പക്ഷേ എന്നെ അതിനു കിട്ടില്ല. കാരണം എൻറെ വ്യക്തിത്വം അങ്ങനെയല്ല. ആരുടെയെങ്കിലും ഇഷ്ടാനിഷ്ടങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല” – മല്ലിക പറയുന്നു.
“ഞാൻ എനിക്ക് കഴിയുന്ന രീതിയിൽ പരമാവധി ശ്രമിച്ചു. നല്ല വേഷങ്ങൾ കണ്ടെത്തുവാൻ ഒരുപാട് പരിശ്രമിച്ചു. എല്ലാവരും ചെയ്യുന്നതുപോലെ ഞാനും ചില തെറ്റുകൾ ചെയ്തിട്ടുണ്ട്.

ചില മികച്ച വേഷങ്ങൾ തിരഞ്ഞെടുത്തു. എന്നാൽ ചില തിരഞ്ഞെടുപ്പുകൾ ശരിയായില്ല. ഇത് ഒരു അഭിനേതാവിന്റെ കരിയറിലെ യാത്രയുടെ ഭാഗം മാത്രമാണ്. എന്നാൽ മൊത്തത്തിൽ നോക്കുമ്പോൾ അത് അതിശയകരം തന്നെയാണ്” – മല്ലിക പറയുന്നു.
നടന്‍ ആയില്ലായിരുന്നുവെങ്കില്‍ അച്ഛന്റെ ഗുണ്ട ആയേനെ; ഗോകുല്‍ സുരേഷ്
മലയാള സിനിമയിലെ താരപുത്രനാണ് ഗോകുല്‍ സുരേഷ്. മലയാളത്തിന്റെ സൂപ്പര്‍ താരം സുരേഷ് ഗോപിയുടെ മകനാണ് ഗോകുല്‍. അച്ഛനും മകനും ഇപ്പോഴിതാ ആദ്യമായി ഓണ്‍ സ്‌ക്രീനില്‍ ഒരുമിച്ചിരിക്കുകയാണ്.
ഇപ്പോഴിതാ താന്‍ നടനായില്ലായിരുന്നുവെങ്കില്‍ സുരേഷ് ഗോപിയുടെ ഗുണ്ടയാകുമായിരുന്നുവെന്നാണ് ഗോകുല്‍ സുരേഷ് പറയുന്നത്. അച്ഛനെ താന്‍ കാണുന്നത് ലാര്‍ജര്‍ ദാന്‍ ലൈഫ് ഇമേജിലാണെന്നാണ് ഗോകുല്‍ പറയുന്നത്. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നിരിക്കുന്നത്.

അച്ഛനില്‍ നിന്നും ഡിസ്റ്റന്‍സ് ഇട്ട് അകന്ന് മാറി നില്‍ക്കുന്ന ആളൊന്നുമല്ല ഞാന്‍. എനിക്ക് അച്ഛന്റെ അസിസ്റ്റന്റിനെ പോലെ നില്‍ക്കാനാണ് ഇഷ്ടം. നടനായില്ലായിരുന്നെങ്കില്‍ അച്ഛന്റെ ഗുണ്ടായായേനെയെന്ന് അമ്മയോടൊക്കെ പറയുമായിരുന്നു. നടനായിരിക്കുമ്പള്‍ ഒരു 'ലാര്‍ജര്‍ ദാന്‍ ലൈഫ്' ഇമേജിലാണ് ഞാന്‍ അച്ഛനെ കാണുന്നത്. അതാണ് ഞാന്‍ എന്‍ജോയ് ചെയ്യുന്നത്.

കോളേജ് സമയത്തൊന്നും അത്രക്ക് ഇല്ലായിരുന്നു. അഭിനയിക്കാന്‍ തുടങ്ങിയപ്പോഴാണ് ഞാന്‍ അങ്ങനെ മാറിയത്,' എന്നാണ് ഗോകുല്‍ പറയുന്നത്. നേരത്തെ തന്റെ മക്കളില്‍ അകലം പാലിച്ച് നില്‍ക്കുന്നത് ഗോകുല്‍ ആണെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. രണ്ടാമത്തെ മകന്‍ തന്നെ സുഹൃത്തിനെ പോലെയാണ് കാണുന്നതെന്നും താരം പറഞ്ഞിരുന്നു. മക്കള്‍ക്ക് എല്ലാ സ്വാതന്ത്ര്യവും നല്‍കിയിട്ടുണ്ടെങ്കിലും ഗോകുല്‍ അല്‍പ്പം പിന്നിലേക്ക് മാറിയാണ് നില്‍ക്കുന്നതെന്നാണ് താരം പറയുന്നത്.

അതേസമയം കുട്ടിയായിരിക്കെ താന്‍ വാങ്ങി നല്‍കിയ കളിപ്പാട്ടങ്ങളൊക്കെ ഗോകുല്‍ സൂക്ഷിച്ച് വെക്കാറുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. 'ഞാന്‍ കുട്ടിക്കാലത്ത് വാങ്ങിക്കൊടുത്ത ചെറിയ കാറുകളും പാവകളും തോക്കുകളുമൊക്കെ ഇപ്പോഴും അവന്‍ ഷെല്‍ഫില്‍ സൂക്ഷിച്ചിട്ടുണ്ട്, ഡ്രെസൊന്നുമല്ല. ഡെയ്ലി അതെടുത്ത് തുടച്ച് വൃത്തിയാക്കി അടുക്കി വെക്കും,' എന്നാണ് താരം പറയുന്നത്.
Content Highlight: Mallika Sharawat revealed about the bad experience she had to face.




































