---
title: "11 ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങി, പരിപാടിക്കെത്തിയില്ല; താരത്തിനെതിരെ അറസ്റ്റ് വാറണ്ട്"
english_title: "11 lakh rupees advance was received and did not attend the event; Arrest warrant against actor"
publisher: "moviemax.in"
canonical_url: "https://moviemax.in/news/56025/11-lakh-rupees-advance-was-received-and-did-not-attend-the-event-arrest-warrant-against-actor"
published_at: "2022-07-19T22:19:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d6e0a58553f_amisha_patel.jpg"
keywords: []
---

# 11 ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങി, പരിപാടിക്കെത്തിയില്ല; താരത്തിനെതിരെ അറസ്റ്റ് വാറണ്ട്

> **Lead Summary:** **ബോ**ളിവുഡ് നടി അമീഷ പട്ടേലിനെതിരെ അറസ്റ്റ് വാറണ്ട്. ജൂലൈ 19ന് കോടതിയില്‍ ഹാജരാകാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് മൊറാദാബാദ് കോടതി ബോളിവുഡ് നടി അമീഷ പട്ടേലിനെതിരെ വാറണ്ട് പുറപ്പെടുവിച്ചു.

## Article Content

**ബോ**ളിവുഡ് നടി അമീഷ പട്ടേലിനെതിരെ അറസ്റ്റ് വാറണ്ട്. ജൂലൈ 19ന് കോടതിയില്‍ ഹാജരാകാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് മൊറാദാബാദ് കോടതി ബോളിവുഡ് നടി അമീഷ പട്ടേലിനെതിരെ വാറണ്ട് പുറപ്പെടുവിച്ചു.

ഓഗസ്റ്റ് 22ന് ഹാജരാകാനും കോടതി നോട്ടീസ് അയച്ചു. മൊറാദാബാദ് ആസ്ഥാനമായുള്ള ഇവന്റ് കമ്ബനിയാണ് 11 ലക്ഷം കൈപ്പറ്റിയിട്ടും അമീഷ വിവാഹത്തില്‍ പങ്കെടുത്തില്ലെന്ന് കാണിച്ച്‌ കോടതിയെ സമീപിച്ചത്. 2017ലാണ് കേസിനാസ്പദമായ സംഭവം.

അമീഷക്ക് പുറമെ മൂന്ന് സുഹൃത്തുക്കളെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. മൊറാദാബാദില്‍ ഡ്രീം വിഷന്‍ എന്ന പേരില്‍ ഇവന്റ് കമ്ബനി നടത്തുന്ന പവന്‍ വര്‍മ്മയാണ് 2017 നവംബര്‍ 16ന് ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ നടി 11 ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങിയെന്ന് ആരോപിച്ചത്.

നടി ഡല്‍ഹിയില്‍ എത്തിയിരുന്നെങ്കിലും ഡല്‍ഹിയില്‍ നിന്ന് മൊറാദാബാദിലേക്കുള്ള ദൂരം ചൂണ്ടിക്കാട്ടി 11 ലക്ഷം രൂപയ്ക്ക് പുറമെ രണ്ടുലക്ഷം കൂടി ആവശ്യപ്പെടുകയായിരുന്നുവെന്നാണ് പരാതി.

അധിക തുക നല്‍കാന്‍ പരിപാടിയുടെ സംഘാടകര്‍ വിസമ്മതിച്ചതോടെ ആരോടും പറയാതെ അമീഷ മടങ്ങുകയായിരുന്നുവെന്നും വാങ്ങിയ തുക ഇതുവരെ തിരികെ നല്‍കിയിട്ടില്ലെന്നും സംഘാടകര്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/56025/11-lakh-rupees-advance-was-received-and-did-not-attend-the-event-arrest-warrant-against-actor)