രാഷ്ട്രീയത്തിലേക്കുണ്ടോ...? ചോദ്യത്തിന് മറുപടി പറഞ്ഞ് ബോളിവുഡ് താരം

രാഷ്ട്രീയത്തിലേക്കുണ്ടോ...? ചോദ്യത്തിന് മറുപടി പറഞ്ഞ് ബോളിവുഡ് താരം
Jul 5, 2022 11:16 PM | By Vyshnavy Rajan

ലണ്ടന്‍ : രാഷ്ട്രീയത്തിലേക്കുണ്ടോയെന്ന ചോദ്യത്തിന് മറുപടി പറഞ്ഞ് ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍. സിനിമകളില്‍ അഭിനയിക്കുന്നതില്‍ താന്‍ വളരെ സന്തുഷ്ടനാണെന്നും രാഷ്ട്രീയത്തിലേക്കില്ലെന്നുമായിരുന്നു നടന്റെ മറുപടി.

സെന്‍ട്രല്‍ ലണ്ടനില്‍ പാല്‍ മാളിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയറക്‌ടേഴ്‌സില്‍ നടന്ന 'ഹിന്ദുജാസ് ആന്‍ഡ് ബോളിവുഡ്' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലായിരുന്നു താരം പ്രതികരിച്ചത്. സിനിമയിലൂടെ തന്റേതായ കാര്യങ്ങള്‍ ചെയ്യാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീധനത്തിനെതിരെയുള്ള ആനന്ദ് എല്‍ റായ് ചിത്രം 'രക്ഷാ ബന്ധനാ'യിരുന്നു ഏറ്റവുമൊടുവില്‍ അക്ഷയ് അഭിനയിച്ച ചിത്രം.


''സിനിമകള്‍ ഒരുക്കുന്നതിലൂടെ ഞാന്‍ വളരെ സന്തുഷ്ടനാണ്. ഒരു നടനെന്ന നിലയില്‍ സാമൂഹിക പ്രശ്‌നങ്ങള്‍ കഴിയുന്ന രീതിയില്‍ ഞാന്‍ ഏറ്റെടുക്കാറുണ്ട്. ഞാന്‍ 150 ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. അവയില്‍ എനിക്ക് ഏറെ പ്രിയങ്കരമായത് 'രക്ഷാ ബന്ധനാ'ണ്'' മുഖ്യാതിഥിയായി ചടങ്ങില്‍ സംസാരിക്കവേ അക്ഷയ് കുമാര്‍ വ്യക്തമാക്കി.

സാമൂഹിക പ്രശ്‌നങ്ങളുയര്‍ത്തുന്ന വാണിജ്യ സിനിമകള്‍ ഉള്‍പ്പെടെ ഒരു വര്‍ഷത്തില്‍ മൂന്നോ നാലോ സിനിമകള്‍ നിര്‍മിക്കുന്നതായും നടന്‍ പറഞ്ഞു. ഇന്ത്യന്‍ വ്യവസായികളായ ഹിന്ദുജാ ബ്രദേഴ്‌സ് മദര്‍ ഇന്ത്യ, സംഗമം, ഗൈഡ് എന്നിവ മുതല്‍ ഷോലെ വരെയായി 1200 സിനിമകള്‍ ലോകത്തുടനീളം വിതരണം ചെയ്തിട്ടുണ്ട്. ഹിന്ദി സിനിമയെ ഇന്നത്തെ രീതിയിലേക്ക് മാറ്റുന്നതില്‍ ഇവര്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.

Into politics...? The Bollywood actor answered the question

Next TV

Related Stories
അമ്മയാകാൻ ഒരുങ്ങി ബിപാഷ ബസു;  ചിത്രങ്ങള്‍ വൈറൽ

Aug 18, 2022 03:31 PM

അമ്മയാകാൻ ഒരുങ്ങി ബിപാഷ ബസു; ചിത്രങ്ങള്‍ വൈറൽ

അമ്മയാകാൻ ഒരുങ്ങി ബിപാഷ ബസു; ഭര്‍ത്താവിനൊപ്പമുള്ള...

Read More >>
'ബ്രഹ്‍മാസ്‍ത്ര'യിലെ പുതിയ ഗാനം, ടീസര്‍ പുറത്ത്

Aug 18, 2022 02:47 PM

'ബ്രഹ്‍മാസ്‍ത്ര'യിലെ പുതിയ ഗാനം, ടീസര്‍ പുറത്ത്

ഇപ്പോഴിതാ 'ബ്രഹ്‍മാസ്‍ത്ര' എന്ന ചിത്രത്തിലെ പുതിയൊരു ഗാനത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് ....

Read More >>
എനിക്ക് അവളെക്കാൾ വലിയ മാറിടം ഉണ്ട്; തപ്സീ പന്നു

Aug 18, 2022 02:26 PM

എനിക്ക് അവളെക്കാൾ വലിയ മാറിടം ഉണ്ട്; തപ്സീ പന്നു

അവളെക്കാൾ കൂടുതൽ മാറിടം എനിക്ക് ഉള്ളതുകൊണ്ട് ആയിരിക്കാം അത്. ഈ ഉത്തരം കേട്ടപ്പോൾ നടി ഉൾപ്പെടെ എല്ലാവരും പൊട്ടിച്ചിരിച്ചു ....

Read More >>
ചിരുവിന്റെ മരണശേഷം നേരിട്ട അനുഭവങ്ങളെ കുറിച്ച് മേഘ്ന

Aug 18, 2022 06:38 AM

ചിരുവിന്റെ മരണശേഷം നേരിട്ട അനുഭവങ്ങളെ കുറിച്ച് മേഘ്ന

ഓ, നിങ്ങള്‍ ചിരുവിനെ മറന്നുവല്ലേ...എനിക്കത് അവരെ...

Read More >>
വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തി ഷാരൂഖ് ഖാനും കുടുംബവും

Aug 15, 2022 09:30 AM

വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തി ഷാരൂഖ് ഖാനും കുടുംബവും

സ്വാതന്ത്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷിക ആഘോഷമായ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായിട്ടുള്ള 'ഹര്‍ ഘര്‍ തിരംഗ' പരിപാടിയില്‍ പങ്കുചേര്‍ന്ന്...

Read More >>
ടൈഗര്‍ 3യില്‍ നിന്ന് ഷാരൂഖിനെ മാറ്റണം; ആവശ്യമുന്നയിച്ച് ആരാധകര്‍

Aug 14, 2022 04:20 PM

ടൈഗര്‍ 3യില്‍ നിന്ന് ഷാരൂഖിനെ മാറ്റണം; ആവശ്യമുന്നയിച്ച് ആരാധകര്‍

ഇപ്പോഴിതാ കിംഗ് ഖാനെ സിനിമയില്‍ നിന്ന് മാറ്റണം എന്ന ആവശ്യവുമായി എത്തിയിരിക്കുകയാണ് സല്‍മാന്‍...

Read More >>
Top Stories