ആളുകള്‍ താമസിക്കുന്ന ബില്‍ഡിംഗിന് താഴെ പുള്ളിപ്പുലി; വീഡിയോ വൈറൽ

ആളുകള്‍ താമസിക്കുന്ന ബില്‍ഡിംഗിന് താഴെ പുള്ളിപ്പുലി; വീഡിയോ വൈറൽ
Jul 4, 2022 12:09 PM | By Susmitha Surendran

കാടിനോട് ചേര്‍ന്നുള്ള ജനവാസപ്രദേശങ്ങളില്‍ ( Forest Area ) വന്യമൃഗങ്ങളുടെ ശല്യമുണ്ടാകുന്നത് പതിവാണ്. എവിടെയായാലും ഇക്കാര്യം വലിയ രീതിയിലുള്ള ആശങ്കയ്ക്കാണ് ഇടയാക്കാറ്. സമാനമായൊരു സംഭവമാണ് മുംബൈയിലും ഇക്കഴിഞ്ഞൊരു ദിവസം നടന്നിരിക്കുന്നത്.

മുംബൈയുടെ 'ഗ്രീന്‍ ലംഗ്' എന്നറിയപ്പെടുന്ന ആരെയ് കോളനിയിലെ റെസിഡന്‍ഷ്യല്‍ ബില്‍ഡിംഗിന് താഴെ പുള്ളിപ്പുലിയെ ( Leopard in Residential Colony ) കണ്ടെത്തിയിരിക്കുന്നു. ബില്‍ഡിംഗിലുള്ള സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളിലൂടെയാണ് സംഭവം ഏവരും അറിഞ്ഞത്.

എന്നാല്‍ ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ഇവിടെ താമസിക്കുന്ന പലരും ഇവിടം പുള്ളിപ്പുലികളുടെ കേന്ദ്രമാണെന്നാണ് വാദിക്കുന്നത്. സമീപത്തുള്ള കാട്ടില്‍ നിന്നാണ് ( Forest Area ) ഇവ വരുന്നതത്രേ. ഇനി കാടിനോട് ചേര്‍ന്നായി, ഒരു മെട്രോ കാര്‍ ഷെഡ് തയ്യാറാക്കാനുള്ള സര്‍ക്കാരിന്‍റെ നീക്കം കൂടി മുന്നോട്ടുപോയാല്‍ വന്യമൃഗങ്ങളുടെ ശല്യം ഇനിയും രൂക്ഷമാകുമെന്നാണ് ഇവര്‍ പറയുന്നത്.

https://twitter.com/i/status/1542878261403086849

അതിനാല്‍ സര്‍ക്കാര്‍ ഈ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് നിരവധി ആക്ടിവിസ്റ്റുകള്‍ രംഗത്തെത്തിയിട്ടുണ്ട്. കാടും കാട്ടുമൃഗങ്ങളും സംരക്ഷിക്കപ്പെടണം, അല്ലെങ്കില്‍ അത് മനുഷ്യര്‍ക്ക് അപകടമാകുമെന്നാണ് ഇവര്‍ പറയുന്നത്. ആരെയ് കോളനിയിലെ ബില്‍ഡിംഗിന് താഴെയായി മുറ്റത്താണ് പുള്ളിപ്പുലിയെ ( Leopard in Residential Colony ) കണ്ടത്.

ഇവിടെ സ്വൈര്യവിഹാരം നടത്തുന്ന പുള്ളിപ്പുലിയെ ആണ് ദൃശ്യങ്ങളില്‍ കാണുന്നത്. കോളനിയുടെ അതിരിലെ മതില്‍ ചാടിയാണ് പുള്ളിപ്പുലി അകത്തെത്തിയതെന്നും മുമ്പും പലപ്പോഴും സമാനമായ രീതിയില്‍ പുള്ളിപ്പുലിയെ ഇവിടെ കണ്ടിട്ടുമുണ്ടെന്നാണ് താമസക്കാര്‍ പറയുന്നത്.

എന്തായാലും മനുഷ്യര്‍ താമസിക്കുന്നയിടത്ത്, അതും റെസിഡന്‍ഷ്യല്‍ കോളനിയില്‍ തന്നെ സ്വൈര്യവിഹാരം നടത്തുന്ന പുള്ളിപ്പുലിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ ഞെട്ടലാണ് സൃഷ്ടിച്ചിരിക്കുന്നത്.

Leopard under human-occupied building; Video

Next TV

Related Stories
'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

Jun 28, 2025 07:46 PM

'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാൻ മടിച്ച് കുട്ടി, വൈറൽ വീഡിയോ...

Read More >>
'ടീച്ചറേ... ദയവായി മാര്‍ക്ക് കുറയ്ക്കരുത്, ഹോംവർക്ക് തീ‍ർ‍ക്കാൻ പറ്റിയില്ല';  മകന് വേണ്ടി കൈകൂപ്പി അച്ഛൻ -വീഡിയോ

Jun 22, 2025 10:57 AM

'ടീച്ചറേ... ദയവായി മാര്‍ക്ക് കുറയ്ക്കരുത്, ഹോംവർക്ക് തീ‍ർ‍ക്കാൻ പറ്റിയില്ല'; മകന് വേണ്ടി കൈകൂപ്പി അച്ഛൻ -വീഡിയോ

ഹോംവര്‍ക്ക് ചെയ്യാത്ത മകന് വേണ്ടി ടീച്ചറോട് അപേക്ഷിക്കുന്ന അച്ഛന്‍റെ വീഡിയോ...

Read More >>
Top Stories










News Roundup






https://moviemax.in/-