ഒരാള്‍ പുറത്തേക്ക്! ഗ്രാന്‍ഡ് ഫിനാലെയിലെ ആദ്യ എവിക്ഷന്‍ പ്രഖ്യാപിച്ചു

ഒരാള്‍ പുറത്തേക്ക്! ഗ്രാന്‍ഡ് ഫിനാലെയിലെ ആദ്യ എവിക്ഷന്‍ പ്രഖ്യാപിച്ചു
Jul 3, 2022 08:43 PM | By Susmitha Surendran

ബിഗ് ബോസ് മലയാളം സീസണ്‍ 4 (Bigg Boss 4) ഗ്രാന്‍ഡ് ഫിനാലെയിലെ ആദ്യ എവിക്ഷന്‍ പ്രഖ്യാപിച്ചു. അഞ്ച് പേര്‍ അടങ്ങുന്ന ഫൈനല്‍ ഫൈവ് ആണ് ബിഗ് ബോസിന്‍റെ പതിവെങ്കില്‍ ഇത്തവണ അത് ഫൈനല്‍ സിക്സ് ആയിരുന്നു. ബ്ലെസ്ലി, റിയാസ്, സൂരജ്, ധന്യ, ദില്‍ഷ, ലക്ഷ്മിപ്രിയ എന്നിവരായിരുന്നു ഫൈനലില്‍ പ്രേക്ഷകരുടെ വോട്ട് അഭ്യര്‍ഥിച്ച മത്സരാര്‍ഥികള്‍.

ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലാണ് ഫിനാലെയിലെ ആദ്യ എവിക്ഷന്‍ ബിഗ് ബോസ് പ്രഖ്യാപിച്ചത്. സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ചിരുന്ന ബ്ലൈന്‍ഡ് ഫോള്‍ഡ്സ് എടുത്തുകൊണ്ടുവരാന്‍ ബ്ലെസ്ലിയോട് ബിഗ് ബോസ് ആവശ്യപ്പെടുകയായിരുന്നു. പിന്നാലെ അത് ധരിക്കാന്‍ എല്ലാ മത്സരാര്‍ഥികളോടും ആവശ്യപ്പെട്ടു. അത് ധരിച്ചുനിന്ന ഓരോരുത്തരോടും ഹൌസിലെ ഓരോ സ്ഥലത്ത് പോയി നില്‍ക്കാനായിരുന്നു തുടര്‍ന്നുള്ള നിര്‍ദേശം.

പിന്നീട് മുഖ്യ വാതില്‍ തുറന്ന് ബിഗ് ബോസ് ടീമിലെ രണ്ടുപേര്‍ ഹൌസിലേക്ക് എത്തി ആദ്യം പുറത്താവുന്നയാളെ കണ്‍ഫെഷന്‍ റൂം വഴി കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. സൂരജിനെയാണ് അവര്‍ കൊണ്ടുപോയത്. സൂരജ് ആണ് ഗ്രാന്‍ഡ് ഫിനാലെയില്‍ എവിക്റ്റ് ആവുന്ന ആദ്യ മത്സരാര്‍ഥി. അടുത്ത അഞ്ച് പേരില്‍ നിന്ന് അന്തിമ വിജയിയെ പ്രഖ്യാപിക്കും.

20 പേരാണ് പല ഘട്ടങ്ങളിലായി ഇത്തവണത്തെ ബിഗ് ബോസില്‍ പങ്കെടുത്തത്. മാര്‍ച്ച് 27നായിരുന്നു നാലാം സീസണിന്‍റെ ഉദ്ഘാടന എപ്പിസോഡ്. 17 മത്സരാര്‍ഥികളെയാണ് അവതാരകനായ മോഹന്‍ലാല്‍ അന്ന് അവതരിപ്പിച്ചത്. നവീന്‍ അറയ്ക്കല്‍, ജാനകി സുധീര്‍, ലക്ഷ്മിപ്രിയ, ഡോ. റോബിന്‍ രാധാകൃഷ്ണന്‍, ധന്യ മേരി വര്‍ഗീസ്, ശാലിനി നായര്‍, ജാസ്മിന്‍ എം മൂസ, അഖില്‍, നിമിഷ, ഡെയ്സി ഡേവിഡ്, റോണ്‍സണ്‍ വിന്‍സെന്‍റ്, അശ്വിന്‍ വിജയ്, അപര്‍ണ മള്‍ബറി, സൂരജ് തേലക്കാട്, ബ്ലെസ്ലി, ദില്‍ഷ പ്രസന്നന്‍, സുചിത്ര നായര്‍ എന്നിവരായിരുന്നു ആ 17 പേര്‍.

പിന്നീട് ആദ്യ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി മണികണ്ഠന്‍ വന്നു. പിന്നീടുള്ള രണ്ട് വൈല്‍ഡ് കാര്‍ഡുകള്‍ ഒരുമിച്ചാണ് എത്തിയത്. വിനയ് മാധവും റിയാസ് സലിമുമായിരുന്നു അവര്‍.

ഇതില്‍ ഫൈനല്‍ ഫൈവ് പ്രതീക്ഷ സൃഷ്ടിച്ച റോബിന്‍ രാധാകൃഷ്ണന്‍ അച്ചടക്ക നടപടിയുടെ ഭാഗമായി ബിഗ് ബോസ് പുറത്താക്കുകയായിരുന്നു. ജാസ്മിന്‍ സ്വന്തം തീരുമാനപ്രകാരം ഷോ പൂര്‍ത്തിയാക്കാതെ പുറത്തുപോവുകയും ചെയ്‍തു.

The first eviction of the grand finale is announced

Next TV

Related Stories
'ചികഞ്ഞ് പോകേണ്ട....താൻ  മറ്റൊരു വിവാഹം ചെയ്തിട്ടുണ്ട്' ; പുതിയ വെളിപ്പെടുത്തലുമായി രേണു സുധി

Jul 17, 2025 03:23 PM

'ചികഞ്ഞ് പോകേണ്ട....താൻ മറ്റൊരു വിവാഹം ചെയ്തിട്ടുണ്ട്' ; പുതിയ വെളിപ്പെടുത്തലുമായി രേണു സുധി

ആദ്യവിവാഹത്തെക്കുറിച്ച് തുറന്നു പറഞ്ഞ് കൊല്ലം സുധിയുടെ ഭാര്യ രേണു...

Read More >>
അഭിഷേകും നന്ദനയും പ്രണയത്തിൽ?  തന്റെ പ്രണയത്തെ കുറിച്ച് വീട്ടുകാർക്കൊക്കെ അറിയാം; പ്രതികരണവുമായി നന്ദന

Jul 17, 2025 02:25 PM

അഭിഷേകും നന്ദനയും പ്രണയത്തിൽ? തന്റെ പ്രണയത്തെ കുറിച്ച് വീട്ടുകാർക്കൊക്കെ അറിയാം; പ്രതികരണവുമായി നന്ദന

ബിഗ്‌ബോസ് മുൻ താരങ്ങളായ നന്ദന അഭിഷേക് ബന്ധത്തെക്കുറിച്ച് തുറന്ന് പറഞ്ഞ നന്ദന...

Read More >>
'ഒന്നും എനിക്ക് മറക്കാനാകില്ല, ജീവിതം കുറച്ചേ ഉളളൂ'; രേണു ചെയ്യുന്നതിൽ എന്താണ് തെറ്റ്? -തങ്കച്ചൻ വിതുര

Jul 16, 2025 01:51 PM

'ഒന്നും എനിക്ക് മറക്കാനാകില്ല, ജീവിതം കുറച്ചേ ഉളളൂ'; രേണു ചെയ്യുന്നതിൽ എന്താണ് തെറ്റ്? -തങ്കച്ചൻ വിതുര

കലാകാരൻ കൊല്ലം സുധിയെക്കുറിച്ചുള്ള ഓർമകൾ പങ്കുവെച്ച് തങ്കച്ചൻ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall