ഷാരൂഖ് ഖാന്റെ മൂന്നാമത്തെ കുഞ്ഞിന്റെ യഥാര്‍ഥ അമ്മയാര്? അന്ന് ഉയര്‍ന്ന് വന്ന ചോദ്യങ്ങളിങ്ങനെ ...

ഷാരൂഖ് ഖാന്റെ മൂന്നാമത്തെ കുഞ്ഞിന്റെ യഥാര്‍ഥ അമ്മയാര്?  അന്ന് ഉയര്‍ന്ന് വന്ന ചോദ്യങ്ങളിങ്ങനെ ...
Jun 29, 2022 11:08 PM | By Susmitha Surendran

ബോളിവുഡില്‍ നിന്നും പ്രമുഖരടക്കം പലരും സരോഗസിയിലൂടെ കുഞ്ഞുങ്ങള്‍ക്ക് ജന്മം കൊടുത്തിട്ടുണ്ട്. അതിലേറ്റവും വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നത് നടന്‍ ഷാരുഖ് ഖാനാണ്. ഇളയമകന്‍ അബ്രാമിന്റെ ജനനവുമായി ബന്ധപ്പെട്ട് പലപ്പോഴും വാര്‍ത്തകള്‍ വന്നിട്ടുണ്ട്. അന്നൊക്കെ താരം ഇതിനെതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്.

48-ാമത്തെ വയസിലാണ് നടന്‍ ഷാരൂഖ് ഖാന് സരോഗസിയിലൂടെ മൂന്നാമതും ഒരു കുഞ്ഞ് ജനിക്കുന്നത്. മൂത്തമക്കള്‍ ടീനേജുകാര്‍ ആണെങ്കിലും അതിന് ശേഷമെത്തിയെ അബ്രാമിനെ പറ്റിയാണ് കൂടുതലും വാര്‍ത്തകള്‍ വന്നത്.



ഷാരൂഖ് ഖാന്റെ മൂന്നാമത്തെ കുഞ്ഞിന്റെ യഥാര്‍ഥ അമ്മ ആരാണെന്ന തലക്കെട്ടോടെ നിരവധി വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനൊപ്പം അബ്രാമിനെ ഗര്‍ഭം ധരിച്ചിരിക്കേ ലിംഗ നിര്‍ണയം നടത്തിയെന്ന ആരോപണവും ഉയര്‍ന്നു.

അബ്രാം ജനിച്ചത് പ്രിമെച്വര്‍ ബേബിയായിട്ടാണ്. ഇതോടെ അതിനെ ചുറ്റി പറ്റിയും വാര്‍ത്തകള്‍ വന്നു. ഇതെല്ലാം ഷാരുഖിനെ അസ്വസ്ഥനാക്കിയിരുന്നു. പലപ്പോഴും തന്റെ പ്രൊഫഷണല്‍ ജീവിതത്തിലേക്ക് കുഞ്ഞിനെ കൂടി വലിച്ചിടരുതെന്ന് കടുത്ത ഭാഷയില്‍ ഷാരൂഖിന് പ്രതികരിക്കേണ്ടതായിട്ടും വന്നിരുന്നു.



സിനിമാ താരത്തിന്റെ മകനാണെന്ന് കരുതി എന്തും വിളിച്ച് പറയാമെന്ന് കരുതരുത്. മാസം തികയാതെ ആശുപത്രിയില്‍ കഴിയുന്നത് തന്റെ മകനാണ്. എന്ന് കരുതി രാജ്യത്ത് നിരോധിച്ച ലിംഗ നിര്‍ണയം നടത്തിയെന്ന ആരോപണം ശരിയല്ലെന്നും ഷാരൂഖ് പറഞ്ഞു .

ഇടക്കാലത്ത് ഷാരുഖിന്റെ മൂത്തമകന്‍ ആര്യന്‍ ഖാന്റെ മകനാണ് അബ്രാം എന്ന തരത്തിലും വ്യാഖ്യാനിക്കപ്പെട്ടു. അവിടെയും രൂക്ഷ വിമര്‍ശനമാണ് താരകുടുംബം നടത്തിയത്. എന്നാല്‍ പിതാവിനൊപ്പം ആരാധകര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയതോടെ കുഞ്ഞ് അബ്രാമിന് വലിയ പിന്തുണയാണ് ലഭിച്ചത്.



നുണക്കുഴി കവിളുള്ള രാജകുമാരനാണ് അബ്രാം. മൂത്തമക്കളെക്കാളും അബ്രാമിനാണ് താരപദവി കൂടുതലായി ലഭിച്ചതെന്ന് പറയാം. ജന്മദിനത്തിനും മറ്റ് ആഘോഷ ദിവസങ്ങളിലും ആരാധകരുടെ മുന്നിലെത്തുമ്പോള്‍ ഷാരുഖിനൊപ്പം അബ്രാമും ഉണ്ടാവും. മകനെ കൈയ്യിലെടുത്ത് പിടിച്ചാണ് താരം ആരാധകരെ അഭിസംബോധന ചെയ്യാറുള്ളത്. 

Who is the real mother of Shah Rukh Khan's third child? Such were the questions that arose that day

Next TV

Related Stories
50 കോടി ? കളക്ഷൻ   റെക്കോർഡുകൾ തകർത്ത് ധനുഷിന്റെ തേരെ ഇഷ്‌ക് മേം

Dec 1, 2025 11:29 AM

50 കോടി ? കളക്ഷൻ റെക്കോർഡുകൾ തകർത്ത് ധനുഷിന്റെ തേരെ ഇഷ്‌ക് മേം

ധനുഷ് ചിത്രം തേരെ ഇഷ്‌ക് മേം, കളക്ഷൻ റെക്കോർഡുകൾ...

Read More >>
നടി തനുശ്രീ ചക്രബര്‍ത്തി വിവാഹിതയായി

Nov 28, 2025 04:27 PM

നടി തനുശ്രീ ചക്രബര്‍ത്തി വിവാഹിതയായി

ബംഗാളി നടി തനുശ്രീ ചക്രബര്‍ത്തി ...

Read More >>
Top Stories










News Roundup