നെറ്റ്ഫ്ലിക്സില്‍ സേതുരാമയ്യർ കുതിക്കുന്നു; രണ്ടാം ആഴ്ചയും സിബിഐ 5ന് നേട്ടം

നെറ്റ്ഫ്ലിക്സില്‍ സേതുരാമയ്യർ കുതിക്കുന്നു; രണ്ടാം ആഴ്ചയും സിബിഐ 5ന് നേട്ടം
Jun 23, 2022 08:15 AM | By Kavya N

ഒടിടി റിലീസില്‍ വന്‍ വിജയമായി മമ്മൂട്ടി നായകനായ സിബിഐ 5 ദ ബ്രെയില്‍. തീയറ്റര്‍ പ്രദര്‍ശനത്തിന് ശേഷം നെറ്റ്ഫ്ലിക്സില്‍ എത്തിയ ചിത്രം ജൂണ്‍ 13 മുതല്‍ ജൂണ്‍ 19 വരെയുള്ള ആഴ്ചയില്‍ നോണ്‍ ഇംഗ്ലീഷ് സിനിമ വിഭാഗത്തില്‍ നാലാമതാണ്. റിലീസ് ചെയ്ത് തുടര്‍ച്ചയായി രണ്ടാം ആഴ്ചയും സിബിഐ 5 ഈ പട്ടികയില്‍ നാലാം സ്ഥാനത്ത് തുടരുകയാണ്.

ദാ റോത്ത് ഓഫ് ഗോഡ്, സെന്‍തൗറോ, ഹേര്‍ട്ട് പരേഡ് എന്നീ വിദേശഭാഷ ചിത്രങ്ങളാണ് സിബിഐയ്ക്ക് മുന്നിലുള്ളത്. ഗള്‍ഫ് രാജ്യങ്ങളിലും പാക്‌സ്താന്‍, മാലിദ്വീപ്, മലേഷ്യ, സിംഗപ്പൂര്‍, ശ്രീലങ്ക എന്നിവിടങ്ങളിലെല്ലാം സിബിഐ 5 ട്രെന്‍ഡിങ്ങിലെത്തിയിരുന്നു. കഴിഞ്ഞ ദിവസം റിലീസായ ഹിന്ദി ചിത്രം ഭൂല്‍ഭുലയ്യ 2 സിബിഐയ്ക്ക് ശേഷമാണ് ഇപ്പോള്‍.


മലയാള സിനിമ ഈ വര്‍ഷം കാത്തിരുന്ന പ്രധാന റിലീസുകളില്‍ ഒന്നായിരുന്നു സിബിഐ ഫ്രാഞ്ചൈസിയിലെ അഞ്ചാം ചിത്രമായ സിബിഐ 5 ദ് ബ്രെയിന്‍ (CBI 5). വന്‍ പ്രീ- റിലീസ് ബുക്കിംഗ് നേടിയിരുന്നെങ്കിലും റിലീസിനു ശേഷം സമ്മിശ്രാഭിപ്രായങ്ങളാണ് ചിത്രത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ബോധപൂര്‍വ്വം നെഗറ്റീവ് പ്രചരണം നടന്നുവെന്നായിരുന്നു ഇതിനെക്കുറിച്ച് സംവിധായകന്‍ കെ മധുവിന്‍റെ പ്രതികരണം.

ചിത്രം വിജയം നേടിയെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. അതേസമയം ചിത്രം ബോക്സ് ഓഫീസില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയിരുന്നു. ആദ്യ 9 ദിനങ്ങളില്‍ നിന്ന് 17 കോടിയാണ് ചിത്രം വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് മാത്രം നേടിയത്. ഒരു മലയാള ചിത്രത്തെ സംബന്ധിച്ച് മികച്ച കളക്ഷനാണ് ഇത്.


അതേസമയം ഒടിടി റിലീസിനു ശേഷം ചിത്രത്തെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ സിനിമാ ​ഗ്രൂപ്പുകളില്‍ ഒട്ടനവധി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മുകേഷ്, സായ്‍കുമാര്‍, മുകേഷ്, രണ്‍ജി പണിക്കര്‍, ആശ ശരത്ത്, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, അനൂപ് മേനോന്‍, പ്രശാന്ത് അലക്സാണ്ടര്‍, ജയകൃഷ്‍ണന്‍, സുദേവ് നായര്‍, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, പ്രസാദ് കണ്ണന്‍, കോട്ടയം രമേശ്, സുരേഷ് കുമാര്‍, തന്തൂര്‍ കൃഷ്‍ണന്‍, അന്ന രേഷ്‍മ രാജന്‍, അന്‍സിബ ഹസന്‍, മാളവിക മേനോന്‍, മാളവിക നായര്‍, സ്വാസിക തുടങ്ങി നീണ്ട താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. വിക്രമായി ജ​ഗതി ശ്രീകുമാറിനെ സ്ക്രീനില്‍ വീണ്ടും അവതരിപ്പിച്ചത് തിയറ്ററുകളില്‍ കൈയടികളോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.

Sethuraman Iyer makes a leap on Netflix; IN THE SECOND WEEK, CBI gains 5

Next TV

Related Stories
 ബോക്സ് ഓഫീസിൽ അപൂർവ നേട്ടവുമായി മമ്മൂട്ടിയുടെ 'കളങ്കാവല്‍'

Dec 28, 2025 05:23 PM

ബോക്സ് ഓഫീസിൽ അപൂർവ നേട്ടവുമായി മമ്മൂട്ടിയുടെ 'കളങ്കാവല്‍'

ബോക്സ് ഓഫീസിൽ അപൂർവ നേട്ടവുമായി മമ്മൂട്ടിയുടെ...

Read More >>
കരിയറിലെ 90-ാം ചിത്രം, ആദ്യ നിർമ്മാണ സംരംഭം; 'അനോമി'യുമായി ഭാവന എത്തുന്നു

Dec 28, 2025 03:21 PM

കരിയറിലെ 90-ാം ചിത്രം, ആദ്യ നിർമ്മാണ സംരംഭം; 'അനോമി'യുമായി ഭാവന എത്തുന്നു

'അനോമി, കരിയറിലെ 90-ാം ചിത്രം, ഭാവന ഫിലിം പ്രൊഡക്‌ഷൻ, നടി...

Read More >>
നിവിൻ പോളിയുടെ കേരള രാഷ്ട്രീയം ചർച്ച ചെയ്യുന്ന പൊളിറ്റിക്കൽ ഡ്രാമ; ബി. ഉണ്ണികൃഷ്ണൻ ചിത്രത്തിന് പാക്കപ്പ്

Dec 27, 2025 04:45 PM

നിവിൻ പോളിയുടെ കേരള രാഷ്ട്രീയം ചർച്ച ചെയ്യുന്ന പൊളിറ്റിക്കൽ ഡ്രാമ; ബി. ഉണ്ണികൃഷ്ണൻ ചിത്രത്തിന് പാക്കപ്പ്

കേരള രാഷ്ട്രീയം ചർച്ച ചെയ്യുന്ന പൊളിറ്റിക്കൽ ഡ്രാമ, ബി. ഉണ്ണികൃഷ്ണൻ ചിത്രത്തിന്...

Read More >>
സന്ദീപ് പ്രദീപ് ചിത്രം'എക്കോ' ഉടൻ ഒടിടിയിലേക്ക്, റിലീസ് തീയതി പുറത്ത്

Dec 26, 2025 04:35 PM

സന്ദീപ് പ്രദീപ് ചിത്രം'എക്കോ' ഉടൻ ഒടിടിയിലേക്ക്, റിലീസ് തീയതി പുറത്ത്

സന്ദീപ് പ്രദീപ് ചിത്രം 'എക്കോ', റിലീസ് തീയതി...

Read More >>
Top Stories










News Roundup