---
title: "ഇന്ദിരാഗാന്ധിയാകാന്‍  ഒരുങ്ങി കങ്കണ റണാവത്ത്"
english_title: "Kangana Ranaut ready to become Indira Gandhi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/46011/kangana-ranaut-ready-to-become-indira-gandhi"
published_at: "2022-05-30T12:40:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62946df98fe9c_KANKANA.jpg"
keywords: []
---

# ഇന്ദിരാഗാന്ധിയാകാന്‍  ഒരുങ്ങി കങ്കണ റണാവത്ത്

> **Lead Summary:** ബോളിവുഡ് താരം കങ്കണയുടെ ഏറ്റവും പുതിയ ചിത്രം ധാക്കഡ് താരത്തിന് കരിയറിലെ ഏറ്റവും വലിയ പരാജയമാണ് സമ്മാനിച്ചത്. 100 കോടി ബഡ്ജറ്റിലെത്തിയ ചിത്രം നേടിയത് വെറും മൂന്ന് കോടിയാണ്. ഇപ്പോഴിതാ പരാജയങ്ങളില്‍ പതറാതെ തന്റെ പുതിയ ചിത്രമായ എമര്‍ജന്‍സിയുടെ പണിപ്പുരയിലേക്ക് കടന്നിരിക്കുകയാണ് നടി.

## Article Content

ബോളിവുഡ് താരം കങ്കണയുടെ ഏറ്റവും പുതിയ ചിത്രം ധാക്കഡ് താരത്തിന് കരിയറിലെ ഏറ്റവും വലിയ പരാജയമാണ് സമ്മാനിച്ചത്. 100 കോടി ബഡ്ജറ്റിലെത്തിയ ചിത്രം നേടിയത് വെറും മൂന്ന് കോടിയാണ്. ഇപ്പോഴിതാ പരാജയങ്ങളില്‍ പതറാതെ തന്റെ പുതിയ ചിത്രമായ എമര്‍ജന്‍സിയുടെ പണിപ്പുരയിലേക്ക് കടന്നിരിക്കുകയാണ് നടി.

ചിത്രം സംവിധാനം ചെയ്യുന്നതും നിര്‍മ്മിക്കുന്നതും കങ്കണ റണാവത്ത് തന്നെയാണ്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കഥയാണ് ചിത്രം പറയുന്നത്. എന്നാല്‍ ഇത് ഇന്ദിരാഗാന്ധിയുടെ ജീവചരിത്രമല്ല, ഒരു ഗ്രാന്‍ഡ് പിരീഡ് ചിത്രമാണെന്ന് താരം പറഞ്ഞിട്ടുണ്ട്.

റസ്നീഷ് റാസി സംവിധാനം ചെയ്ത ധാക്കഡ് ഒരു സ്പൈ ത്രില്ലറാണ്. ഏജന്റ് അഗ്നി എന്ന കഥാപാത്രമായാണ് കങ്കണ എത്തിയത്. അര്‍ജുന്‍ രാംപാല്‍, ദിവ്യാ ദത്ത ശാശ്വത ചാറ്റര്‍ജി എന്നിവരും പ്രധാന കഥാപാത്രത്തിലെത്തിയിരുന്നു. ചിത്രത്തിന് തുടക്കത്തില്‍ സമ്മിശ്ര പ്രതികരണങ്ങള്‍ എത്തിയിരുന്നു.

പിന്നീട് നേരെ മോശം പ്രതികരണങ്ങളാണ് ലഭിച്ചത്. അതേസമയം ധാക്കഡിനൊപ്പം റിലീസ് ചെയ്ത കോമഡി ചിത്രമായ ‘ഭൂല്‍ ഭുലയ്യ 2’വിന് ഭേദപ്പെട്ട അഭിപ്രായങ്ങളും ‘ധാക്കഡ്’ ചിത്രത്തിനേക്കാള്‍ കളക്ഷനും ലഭിച്ചിരുന്നു. ചിത്രം ഒമ്പത് കോടിക്ക് മേല്‍ കളക്ഷന്‍ നേടുകയും ചെയ്തു.

ഇതും കങ്കണ ചിത്രത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്. തുടര്‍ച്ചയായി പരാജയപ്പെടുന്ന കങ്കണയുടെ എട്ടാമത്തെ ചിത്രമാണ് ‘ധാക്കഡ്’. ‘കാട്ടി ബാട്ടി’, ‘രന്‍ഗൂണ്‍’, ‘മണികര്‍ണിക’, ‘ജഡ്ജ്‌മെന്റല്‍ ഹേ ക്യാ’, ‘പങ്ക’, ‘തലൈവി’ എന്നീ സിനിമകള്‍ക്കും ബോക്‌സോഫീസില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞിരുന്നില്ല.

തമിഴില്‍ നിര്‍മിച്ച് മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട തലൈവി 10 കോടി വരുമാനമാണ് നേടിയത്. നിര്‍മ്മാണ ചെലവ് 100 കോടിയായിരുന്നു. ധാക്കഡിന്റെ പരാജയം കങ്കണയുടെ അടുത്ത ചിത്രങ്ങളെയും കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. കങ്കണയെ കേന്ദ്ര കഥാപാത്രമാക്കി സിനിമയെടുക്കാനിരുന്ന പലരും ഇതോടെ പിന്മാറുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/46011/kangana-ranaut-ready-to-become-indira-gandhi)