നായയുടെ രൂപത്തിലേക്ക് മാറി മനുഷ്യന്‍; വീഡിയോ വൈറല്‍

നായയുടെ രൂപത്തിലേക്ക് മാറി മനുഷ്യന്‍; വീഡിയോ വൈറല്‍
May 25, 2022 08:10 PM | By Kavya N

ഏറെ രസകരമായ പല കൗതുകവാര്‍ത്തകളും ( Viral News ) നാം കാണാറുണ്ട്, അല്ലേ? ഒരുപക്ഷേ അവിശ്വസനീമായി തോന്നുന്നവ, അല്ലെങ്കില്‍ നമ്മെ അമ്പരപ്പിക്കുന്നവ. എന്തായാലും ഇങ്ങനെയൊരു സംഭവം നിങ്ങള്‍ ആദ്യമായി കേള്‍ക്കുകയായിരിക്കാം. നായയുടെ രൂപത്തിലേക്ക് 'മാറി' ഒരു മനുഷ്യന്‍ ( Man turns into dog ) .

ജപ്പാന്‍ സ്വദേശിയായ ടോക്കോ ഈവ് എന്നയാളാണ് ഏറെ നാളത്തെ പരിശ്രമത്തിനും കാത്തിരിപ്പിനുമൊടുവില്‍ നായയുടെ രൂപത്തിലേക്ക് 'മാറി'യിരിക്കുന്നത്. 'കോളി' ( Collie Dog ) എന്ന ഇനത്തില്‍ പെടുന്ന, ശരീരം മുഴുവന്‍ നീണ്ട രോമം വരുന്ന നായയുടെ രൂപത്തിലേക്കാണ് ടോക്കോ 'മാറി'യിരിക്കുന്നത്.

ഇതെങ്ങനെയെന്നല്ലേ? സിനിമകള്‍ക്കും പരസ്യങ്ങള്‍ക്കും പെര്‍ഫോമന്‍സുകള്‍ക്കുമെല്ലാം വേണ്ടി വ്യത്യസ്തമായ രൂപങ്ങളും കോസ്റ്റ്യൂമുകളും 'റിയലിസ്റ്റിക്' ആയി തയ്യാറാക്കുന്ന 'സെപ്പെറ്റ്' എന്ന കമ്പനി ടോക്കോയ്ക്ക് വേണ്ടി 'കോളി' രൂപം തയ്യാറാക്കിയിരിക്കുകയാണ്.


12 ലക്ഷം രൂപ ചെലവില്‍ 40 ദിവസങ്ങള്‍ എടുത്താണ് കമ്പനി ഇത് തയ്യാറാക്കിയിരിക്കുന്നത്. താന്‍ ഒരുപാട് കാലമായി ഇത്തരത്തിലുള്ള വേഷവ്യത്യാസം ( Man turns to dog ) ആഗ്രഹിക്കുന്നുവെന്നും, ഒരുപാട് ചിന്തിച്ച ശേഷമാണ് നായയുടെ രൂപത്തിലേക്ക് മാറാമെന്ന തീരുമാനത്തിലെത്തിയതെന്നും ടോക്കോ പറയുന്നു.

ദേഹം മുഴുവന്‍ രോമമുള്ളതിനാലാണ് 'കോളി' ഇനത്തില്‍ ( Collie Dog ) പെട്ട നായയെ തന്നെ ഇതിനായി തെരഞ്ഞെടുത്തതെന്നും ടോക്കോ പറയുന്നു. ടോക്കോയുടെ നായയുടെ രൂപത്തില്‍ അല്ലാത്ത ഒരു ഫോട്ടോ പോലും ലഭ്യമല്ല. തീര്‍ത്തും ഒരു നായ ആയി അറിയപ്പെടാന്‍ തന്നെയാണ് ഇദ്ദേഹത്തിന്‍റെ ശ്രമം. എന്തുകൊണ്ടാണ് ഇങ്ങനെയൊരു ആഗ്രഹം എന്ന് ചോദിച്ചാല്‍, അത് അങ്ങനെയൊരു ആഗ്രഹം എന്ന് മാത്രമേ ടോക്കോ ഉത്തരമായി പറയൂ.

ഈ വേഷം ധരിച്ചുകഴിഞ്ഞാല്‍ ഇഷ്ടാനുസരണം ചലിക്കാന്‍ സാധിക്കുമോയെന്ന് ചോദിക്കുമ്പോള്‍ അതിന് ബുദ്ധിമുട്ടുകളുണ്ട്, എങ്കിലും താൻ ആസ്വദിക്കുന്നു എന്നാണ് മറുപടി.

ജപ്പാനിലെ പ്രാദേശിക പ്രസിദ്ധീകരണങ്ങളില്‍ ടോക്കോയുമായുള്ള അഭിമുഖവും വാര്‍ത്തകളുമെല്ലാം വന്നിരുന്നു. തനിക്ക് സ്വന്തമായുള്ള യൂട്യൂബ് ചാനലില്‍ ടോക്കോ നായയുടെ വേഷം ധരിച്ചുകൊണ്ടുള്ള പല വീഡിയോകളും ( Viral news) പങ്കുവച്ചിട്ടുമുണ്ട്.

Man transformed into the form of a dog; Video goes viral

Next TV

Related Stories
സീരിയലിലെ വൈറൽ കാറപകടം; ചിത്രീകരണത്തിന്റെ പിന്നാമ്പുറ കാഴ്ചകൾ പുറത്ത്

Jan 7, 2026 01:47 PM

സീരിയലിലെ വൈറൽ കാറപകടം; ചിത്രീകരണത്തിന്റെ പിന്നാമ്പുറ കാഴ്ചകൾ പുറത്ത്

സീരിയലിലെ വൈറൽ കാറപകടം ചിത്രീകരണത്തിന്റെ പിന്നാമ്പുറ കാഴ്ചകൾ...

Read More >>
ഗീതു മോഹൻദാസ് ഒരുക്കുന്ന യാഷിന്റെ ‘ടോക്സിക്കിൽ മെലിസയായി രുക്മിണി വസന്ത്

Jan 6, 2026 12:34 PM

ഗീതു മോഹൻദാസ് ഒരുക്കുന്ന യാഷിന്റെ ‘ടോക്സിക്കിൽ മെലിസയായി രുക്മിണി വസന്ത്

ഗീതു മോഹൻദാസ് ഒരുക്കുന്ന യാഷിന്റെ ‘ടോക്സിക്കിൽ മെലിസയായി രുക്മിണി...

Read More >>
ചിതൽ പിടിക്കാത്ത ആ കണ്ഠനാദം ലോകം അറിഞ്ഞു; പഞ്ചായത്ത് ഓഫീസിൽ നിന്നും എം.ജി ശ്രീകുമാറിന്റെ ഹൃദയത്തിലേക്ക്

Dec 30, 2025 04:21 PM

ചിതൽ പിടിക്കാത്ത ആ കണ്ഠനാദം ലോകം അറിഞ്ഞു; പഞ്ചായത്ത് ഓഫീസിൽ നിന്നും എം.ജി ശ്രീകുമാറിന്റെ ഹൃദയത്തിലേക്ക്

‘സാമവേദം നാവിലുണർത്തിയ സ്വാമിയേ, തൃശൂർ സ്വദേശി വിൽസൻ , എം ജി ശ്രീകുമാർ...

Read More >>
Top Stories










News Roundup