ചീങ്കണ്ണികൾ ചിരിക്കുമോ? വൈറലായി വീഡിയോ

ചീങ്കണ്ണികൾ ചിരിക്കുമോ? വൈറലായി വീഡിയോ
May 24, 2022 02:50 PM | By Susmitha Surendran

ചീങ്കണ്ണി (Alligator) ചിരിക്കുന്നത് കണ്ടിട്ടുണ്ടോ? എന്നാൽ, ഏറെക്കുറെ പുഞ്ചിരിയോട് സാമ്യമുള്ളൊരു ഭാവത്തിലുള്ള ഒരു ചീങ്കണ്ണിയുടെ വീഡിയോയാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാവുന്നത്. വീഡിയോ(video)യിൽ ഒരു കെയർടേക്കർ ചീങ്കണ്ണിയുടെ പുറം ഒരു ബ്രഷ് വച്ച് ഉരച്ചുകൊടുക്കുന്നത് കാണാം.

ചീങ്കണ്ണി ഇത് നന്നായി ആസ്വദിക്കുന്നു എന്ന് വീഡിയോയിൽ‌ നിന്നും വ്യക്തമാണ്. ശരിക്കും ചീങ്കണ്ണി പുഞ്ചിരിക്കുന്നത് പോലെയാണ് അതിന്റെ ഭാവം കാണുമ്പോൾ തോന്നുക. നോർത്ത് കരോലിന അക്വേറിയത്തിലുള്ള ലൂണ എന്ന ചീങ്കണ്ണിയാണ് വീഡിയോയിൽ.

https://twitter.com/i/status/1528464774220201985

അവൾ അവളുടെ കുളത്തിൽ അങ്ങോട്ടും ഇങ്ങോട്ടും നീന്തുകയാണ്. അപ്പോഴാണ് പരിചാരകർ അവളുടെ പുറത്ത് ബ്രഷ് വച്ച് ഉരച്ചുകൊടുക്കുന്നത്. ​'Gators Daily' എന്ന മൈക്രോബ്ലോ​ഗിങ് വെബ്‍സൈറ്റിലാണ് വീഡിയോ ഷെയർ ചെയ്‍തിരിക്കുന്നത്. അഞ്ചുലക്ഷത്തിലധികം പേരാണ് വളരെ പെട്ടെന്ന് തന്നെ വീഡിയോ കണ്ടത്.

നാല്‍പതിനായിരത്തിലധികം പേർ വീഡിയോ ലൈക്ക് ചെയ്‍തു. നിരവധിപ്പേർ ട്വിറ്ററിൽ പങ്കിട്ട വീഡിയോ റീട്വീറ്റ് ചെയ്‍തു. നിരവധിപ്പേർ വീഡിയോയ്ക്ക് രസകരമായ കമന്റുകളിട്ടു.

'അത് സ്വർ​ഗീയമായ അനുഭവമായിരിക്കും' എന്നാണ് ഒരാൾ കമന്റിട്ടത്. 'എനിക്കീ ജോലി വേണം' എന്ന കുറിപ്പോടെയാണ് മറ്റൊരാൾ വീഡിയോ ഷെയർ ചെയ്‍തിരിക്കുന്നത്. ഏതായാലും വളരെ വിദ​ഗ്‍ദ്ധരായ പരിശീലനം നേടിയ ആളുകൾക്ക് മാത്രമേ എന്തായാലും ചീങ്കണ്ണികളോട് ഇങ്ങനെ ഇടപെടാൻ കഴിയൂ. അല്ലാത്തപക്ഷം അത് അപകടമാണ്.

Do alligators laugh? Video goes viral

Next TV

Related Stories
കാമുകിയുമായുള്ള ലൈംഗികബന്ധത്തിനിടെ യുവാവിന് സംഭവിച്ചത്‌

Jul 6, 2022 08:34 AM

കാമുകിയുമായുള്ള ലൈംഗികബന്ധത്തിനിടെ യുവാവിന് സംഭവിച്ചത്‌

കാമുകിയുമായുള്ള ലൈംഗികബന്ധത്തിനിടെ യുവാവിന്...

Read More >>
'ലോകത്തിലെ തന്നെ ഏറ്റവും വലുത്' - ഭീമൻ ആമ്പൽ കണ്ടെത്തി ഗവേഷകർ

Jul 5, 2022 11:26 PM

'ലോകത്തിലെ തന്നെ ഏറ്റവും വലുത്' - ഭീമൻ ആമ്പൽ കണ്ടെത്തി ഗവേഷകർ

'ലോകത്തിലെ തന്നെ ഏറ്റവും വലുത്' - ഭീമൻ ആമ്പൽ കണ്ടെത്തി...

Read More >>
നിതംബം ഇൻഷ്വർ ചെയ്‍ത് മോഡൽ...തുക കേട്ടാൽ ഞെട്ടും!

Jul 4, 2022 07:54 PM

നിതംബം ഇൻഷ്വർ ചെയ്‍ത് മോഡൽ...തുക കേട്ടാൽ ഞെട്ടും!

അടുത്തിടെ ഒരു യുവതി ഇൻഷ്വർ ചെയ്തത് തികച്ചും വ്യത്യസ്തമായ ഒരു സ്വത്താണ്, അത് മറ്റൊന്നുമല്ല തന്റെ നിതംബമായിരുന്നു. അതും...

Read More >>
ദിവസം 40 ലക്ഷം രൂപ വരെ ചെലവഴിക്കുന്ന യുവതി!

Jul 4, 2022 04:23 PM

ദിവസം 40 ലക്ഷം രൂപ വരെ ചെലവഴിക്കുന്ന യുവതി!

ദിവസം 40 ലക്ഷം രൂപ വരെ ചെലവഴിക്കുന്ന...

Read More >>
അച്ഛന്റെ അവസാനത്തെ ആ​ഗ്രഹം നിറവേറ്റണം, പ്രിയപ്പെട്ട മദ്യം സിറിഞ്ചിലാക്കി നൽകി മകൾ

Jul 4, 2022 02:56 PM

അച്ഛന്റെ അവസാനത്തെ ആ​ഗ്രഹം നിറവേറ്റണം, പ്രിയപ്പെട്ട മദ്യം സിറിഞ്ചിലാക്കി നൽകി മകൾ

അച്ഛന്റെ അവസാനത്തെ ആ​ഗ്രഹം നിറവേറ്റണം, പ്രിയപ്പെട്ട മദ്യം സിറിഞ്ചിലാക്കി നൽകി...

Read More >>
കുട്ടിയെ അനുഗ്രഹിക്കുന്ന 170 വയസുള്ള സന്യാസി ! വൈറലായി വീഡിയോ

Jul 4, 2022 01:09 PM

കുട്ടിയെ അനുഗ്രഹിക്കുന്ന 170 വയസുള്ള സന്യാസി ! വൈറലായി വീഡിയോ

ഇപ്പോഴും ജീവിച്ചിരിക്കുന്ന 201 വയസ് പ്രായമുള്ള ബുദ്ധ സന്യാസിയെ കുറിച്ചുള്ള വ്യാജ കഥ അടുത്തിടെ...

Read More >>
Top Stories