---
title: "മകൾ ത്വിഷയുടെ ചിത്രം ആദ്യമായി പുറത്തുവിട്ട് ബോളിവുഡ് താരം ആദിത്യ നാരായണൻ"
english_title: "Actor and singer Aditya Narayanan shares his daughter's picture for fans."
publisher: "moviemax.in"
canonical_url: "https://moviemax.in/news/44504/actor-and-singer-aditya-narayanan-shares-his-daughters-picture-for-fans"
published_at: "2022-05-23T15:12:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/628b5774c6763_adithya narayanan.jpg"
keywords: []
---

# മകൾ ത്വിഷയുടെ ചിത്രം ആദ്യമായി പുറത്തുവിട്ട് ബോളിവുഡ് താരം ആദിത്യ നാരായണൻ

> **Lead Summary:** മകളുടെ ചിത്രം ആരാധകർക്കായി പങ്കുവെച്ച് ബോളിവുഡിലെ പ്രമുഖ നടനും ഗായകനുമായ ആദിത്യ നാരായണൻ. മകൾ ജനിച്ച് മൂന്ന് മാസം പിന്നീടുമ്പോഴാണ് കുട്ടിതാരത്തിന്റെ മുഖം ആരാധകർ കാണുന്നത്.

## Article Content

മകളുടെ ചിത്രം ആരാധകർക്കായി പങ്കുവെച്ച് ബോളിവുഡിലെ പ്രമുഖ നടനും ഗായകനുമായ ആദിത്യ നാരായണൻ. മകൾ ജനിച്ച് മൂന്ന് മാസം പിന്നീടുമ്പോഴാണ് കുട്ടിതാരത്തിന്റെ മുഖം ആരാധകർ കാണുന്നത്.

ത്വിഷ എന്നാണ് മകൾക്ക് പേരിട്ടിരിക്കുന്നത്. ഞങ്ങളുടെ ബ്യൂട്ടിഫുൾ ഏയ്ഞ്ചലിന് നാളെ മൂന്ന് മാസമാകുന്നു’ എന്ന അടികുറിപ്പടെയാണ് ഇൻസ്റ്റഗ്രാമിൽ ആദിത്യ ചിത്രം പങ്കുവെച്ചിരിക്കുന്നത്. മകളുടെ പേരിൽ ഇൻസ്റ്റഗ്രാം പ്രൊഫൈലും ആരംഭിച്ചിട്ടുണ്ട്.

2020ലായിരുന്നു സുഹൃത്തായ ശ്വേത അഗർ‍വാളിനെ താരം വിവാഹം ചെയ്തിരുന്നത്. ഈ വർഷം ഫെബ്രുവരിയിലായിരുന്നു ഇവർക്ക് മകൾ ജനിച്ചത്. ചിത്രത്തിന് താഴെ നിരവധി ആരാധകരും താരങ്ങളും കമന്‍റുകളുമായി എത്തിയിട്ടുണ്ട്.

സുനീതി ചൗഹാൻ, ഹിമേഷ് റെഷമ്മിയ, വിശാൽ ദദ്ലാനി, വിക്രാന്ത് മാസി തുടങ്ങി നിരവധി താരങ്ങൾ ഈ ക്യൂട്ട് ചിത്രത്തിന് താഴെ കമന്‍റ് ചെയ്തിട്ടുണ്ട്. മുമ്പ് തന്‍റെ ആരാധകരുമായി നടത്തിയ ഒരു ലൈവ് സെഷനിൽ മകളുടെ പേരിന്‍റെ അര്‍ഥം എന്താണെന്ന് വ്യക്തമാക്കിയിരുന്നു.

തന്‍റെ അച്ഛൻ ഉദിത് നാരായണന്‍റെ പേരിനോട് ത്വിഷയെന്ന പേരിന് സാമ്യമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. അച്ഛന്‍റെ പേരിന് ഉദയ സൂര്യൻ എന്നും തന്‍റെ പേരിന് സൂര്യൻ എന്നുമാണ് അര്‍ത്ഥം. ത്വിഷയെന്ന പേരിനര്‍ത്ഥം സൂര്യ കിരണങ്ങൾ എന്നാണ്. ശ്വേതയുടെ പേരും അവളുടെ ആരാധനാ മൂർ‍ത്തിയായ ശിവനും ഈ പേരിലുണ്ടെന്നും ആദിത്യ പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/44504/actor-and-singer-aditya-narayanan-shares-his-daughters-picture-for-fans)