---
title: "തിയറ്ററുകളിൽ രോമാഞ്ചം കൊള്ളിച്ച 'സുൽത്താന'; റോക്കിയുടെ മാസ് ​ഗാനമെത്തി"
english_title: "'Sultana' thrilled in theaters; Rocky's Mass song arrived"
publisher: "moviemax.in"
canonical_url: "https://moviemax.in/news/44284/sultana-thrilled-in-theaters-rockys-mass-song-arrived"
published_at: "2022-05-22T13:10:00+05:30"
category: "Bollywood"
language: "ml"
image: "https://moviemax.in/image-uploads/6289e941a646c_kgf.jpg"
keywords: []
---

# തിയറ്ററുകളിൽ രോമാഞ്ചം കൊള്ളിച്ച 'സുൽത്താന'; റോക്കിയുടെ മാസ് ​ഗാനമെത്തി

> **Lead Summary:** **വ**ൻ സിനിമകളുടെ റെക്കോർഡുകൾ തകർത്ത് യാഷിന്റെ കെജിഎഫ് 2 തിയറ്റുകളിൽ മുന്നേറുകയാണ്. കഴിഞ്ഞ മാസം റിലീസ് ചെയ്ത ചിത്രം ഇന്ത്യൻ സിനിമാ ചരിത്രത്തിൽ മറ്റൊരു ചരിത്രം കുറിക്കുക ആയിരുന്നു. ചിത്രത്തിലെ ഡയലോ​ഗുകളും പാട്ടും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.

## Article Content

**വ**ൻ സിനിമകളുടെ റെക്കോർഡുകൾ തകർത്ത് യാഷിന്റെ കെജിഎഫ് 2 തിയറ്റുകളിൽ മുന്നേറുകയാണ്. കഴിഞ്ഞ മാസം റിലീസ് ചെയ്ത ചിത്രം ഇന്ത്യൻ സിനിമാ ചരിത്രത്തിൽ മറ്റൊരു ചരിത്രം കുറിക്കുക ആയിരുന്നു. ചിത്രത്തിലെ ഡയലോ​ഗുകളും പാട്ടും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.

ഇപ്പോഴിതാ ചിത്രത്തിലെ സുൽത്താൻ ​ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. റിലീസ് ചെയ്ത് മിനിറ്റുകൾക്കുള്ളിൽ തന്നെ സുൽത്താൻ ​ഗാനം ശ്രദ്ധനേടി കഴിഞ്ഞു.

യാഷ് അവതരിപ്പിച്ച റോക്കിയുടെ സ്റ്റില്ലുകളും ഡയലോ​ഗുകളും ​ഗാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തിയറ്ററുകളിൽ രോമാഞ്ചം സൃഷ്ടിച്ച ​ഗാനമെന്നാണ് ആരാധകർ പറയുന്നത്. കന്നഡ സിനിമാ മേഖലയുടെ തലവര മാറ്റി വരച്ച ചിത്രം കൂടിയായിരുന്നു കെജിഎഫ്‌.

നിലവിൽ 1200 കോടിയും പിന്നിട്ടിരിക്കുകയാണ് കെജിഎഫ് 2. ആമിർ ഖാന്റെ ദംഗലിനും എസ് എസ് രാജമൗലിയുടെ ബാഹുബലി: ദി കൺക്ലൂഷനും ശേഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ ഇന്ത്യൻ ചിത്രമായി കെജിഎഫ് 2 മാറിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/44284/sultana-thrilled-in-theaters-rockys-mass-song-arrived)