എൺപതുകളിലെ ജനപ്രിയ നടൻ ആയിരുന്നു മോഹൻ. പല ചിത്രങ്ങളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഒരു ഇടവേളയ്ക്കു ശേഷം തിരിച്ചെത്തുകയാണ് ഇദ്ദേഹം. ഹരാ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഇദ്ദേഹം.
ചിത്രത്തിൽ ആർത്തവ അവധി എന്ന വിഷയം കൈകാര്യം ചെയ്യുന്നുണ്ട് ഇദ്ദേഹം ചെയ്യുന്ന കഥാപാത്രം. ഇപ്പോഴിതാ ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് തമിഴ്നാട് മുഖ്യമന്ത്രിയോട് താരം അഭ്യർത്ഥന നടത്തിയിരിക്കുകയാണ്. ചിത്രത്തിൽ ഇദ്ദേഹം ചെയ്യുന്ന കഥാപാത്രത്തിൻറെ മകൾ സ്കൂളിൽ ആർത്തവ അവധി അനുവദിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
ഈ രംഗം ചിത്രീകരിക്കുന്ന സമയത്ത് സ്പാനിഷ് സർക്കാരിൻറെ പ്രഖ്യാപനത്തെ കുറിച്ച് കേൾക്കുന്നുണ്ട്. ഇത് കേൾക്കുമ്പോൾ വളരെ സന്തോഷമുണ്ട്. നമ്മുടെ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഇങ്ങനെ തീരുമാനം നമ്മുടെ നാട്ടിൽ നടപ്പിലാക്കും എന്ന് പ്രതീക്ഷിക്കുന്നു.
ഇങ്ങനെയുള്ള കാര്യങ്ങൾ സംബന്ധിച്ച് തീരുമാനം നടപ്പാക്കും എന്നാണ് പ്രതീക്ഷ.ഒരു ആക്ഷൻ ഡ്രാമ ചിത്രമാണ് ഇത്. ഒരച്ഛനും മകളും തമ്മിലുള്ള ബന്ധത്തിൻ്റെ കഥയാണ് ചിത്രം പറയുന്നത്. വിജയശ്രീ ജി ചിത്രം സംവിധാനം ചെയ്യുന്നു.
Famous actor with a request to allow menstrual leave for women.