---
title: "രണ്‍വീര്‍ ചിത്രത്തിന് കോടതിയുടെ രൂക്ഷവിമര്‍ശനം"
english_title: "Ranveer Singh starrer Jayeshbhai Jordar has been criticized by the high court."
publisher: "moviemax.in"
canonical_url: "https://moviemax.in/news/41982/ranveer-singh-starrer-jayeshbhai-jordar-has-been-criticized-by-the-high-court"
published_at: "2022-05-10T22:53:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627a9fcad6bc0_RANVEER.jpg"
keywords: []
---

# രണ്‍വീര്‍ ചിത്രത്തിന് കോടതിയുടെ രൂക്ഷവിമര്‍ശനം

> **Lead Summary:** രണ്‍വീര്‍ സിംഗ് നായകനായ ‘ജയേഷ്ഭായ് ജോര്‍ദാര്‍’ എന്ന ചിത്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ഭ്രൂണത്തിന്റെ ലിംഗനിര്‍ണയം എന്ന നിയമ വിരുദ്ധമായ സമ്പ്രദായത്തെ നിസാരവത്കരിക്കാന്‍ പാടില്ലെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കളോട് ഡല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടു.

## Article Content

രണ്‍വീര്‍ സിംഗ് നായകനായ ‘ജയേഷ്ഭായ് ജോര്‍ദാര്‍’ എന്ന ചിത്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ഭ്രൂണത്തിന്റെ ലിംഗനിര്‍ണയം എന്ന നിയമ വിരുദ്ധമായ സമ്പ്രദായത്തെ നിസാരവത്കരിക്കാന്‍ പാടില്ലെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കളോട് ഡല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടു.

അത്തരം ആചാരങ്ങള്‍ ഒരു പതിവ് രീതിയായി കാണിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. സിനിമയില്‍ നിന്ന് ഇത്തരം രംഗം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിച്ച കോടതി, പ്രസക്ത ഭാഗങ്ങള്‍ കാണിക്കാന്‍ നിര്‍മ്മാതാക്കളായ യാഷ് രാജ് ഫിലിംസിനോട് ആവശ്യപ്പെട്ടു.

ഇത് കാണുന്നതുവരെ ചിത്രത്തിന് അനുമതി നല്‍കില്ലെന്നും ലിംഗനിര്‍ണയം നിയമവിരുദ്ധമാണെന്ന വസ്തുത ചിത്രത്തിന്റെ ട്രെയിലര്‍ ഉയര്‍ത്തിക്കാട്ടുന്നില്ലെന്നും കോടതി വ്യക്തമാക്കി.

സിനിമയില്‍ ഭ്രൂണത്തിന്റെ ലിംഗനിര്‍ണയം കാണിക്കരുതെന്ന ഹര്‍ജിക്കാരന്റെ വാദത്തോട് പ്രതികരിച്ച കോടതി, ഒരു രംഗം അതിന്റെ പശ്ചാത്തലത്തില്‍ കാണേണ്ടതുണ്ടെന്നും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/41982/ranveer-singh-starrer-jayeshbhai-jordar-has-been-criticized-by-the-high-court)