'പാല്‍ക്കാരന്റെ മകളുമായി പ്രണയം' - താരത്തിന്റെ അഭിമുഖം വൈറലാകുന്നു

'പാല്‍ക്കാരന്റെ മകളുമായി പ്രണയം' - താരത്തിന്റെ അഭിമുഖം വൈറലാകുന്നു
2022-05-02T21:48:00 | By Vyshnavy Rajan

ന്ത്യന്‍ സിനിമ പ്രേക്ഷകര്‍ക്ക് എക്കാലവും തീരാ നഷ്ടമാണ് ഇര്‍ഫാന്‍ ഖാന്‍ എന്ന അതുല്യ പ്രതിഭയുടെ വിയോഗം. വന്‍കുടലിലെ അണുബാധയെത്തുടര്‍ന്ന് 2020 ഏപ്രില്‍ 29 ന് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു.

1987-ല്‍ ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത 'ശ്രീകാന്ത്' എന്ന പാരമ്ബരയിലൂടെയാണ് ഇര്‍ഫാന്‍ തന്റെ അഭിനയ യാത്ര ആരംഭിച്ചത്. ഒരു വര്‍ഷത്തിന് ശേഷം, 1988-ല്‍, സലാം ബോംബെ എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ ഇര്‍ഫാന്‍ ഇന്ത്യന്‍ ചലച്ചിത്രലോകത്തിന് സ്വന്തമായി.

അന്നുമുതല്‍, തന്റെ കരിയറില്‍ അവിസ്മരണീയമായ നിരവധി പ്രകടനങ്ങള്‍ കാഴ്‌ചവച്ച നടന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

പാല്‍ക്കാരന്റെ മകളുമായി പ്രണയം

ഒരിക്കല്‍ അദ്ദേഹം ഒരു പ്രമുഖ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ജീവിതത്തിലെ ഏറ്റവും വര്‍ണ്ണാഭമായ ഒരു സംഭവത്തെക്കുറിച്ച്‌ തുറന്ന് പറഞ്ഞിരുന്നു.

ഇര്‍ഫാന്‍ ഖാന്‍ എത്ര മൃദു ഹൃദയനാണെന്ന് തെളിയിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. തനിക്ക് 16 വയസ്സുള്ളപ്പോള്‍ പാല്‍ക്കാരന്റെ മകളുമായി പ്രണയത്തിലായ കാര്യം താരം പങ്കുവച്ചു.

ആ പെണ്‍കുട്ടിയോട് ഭ്രാന്തമായ പ്രണയം ഉള്ളതിനാലും അവളെ കാണാന്‍ ആഗ്രഹിച്ചതിനാലും ആ പാല്‍ക്കാരനില്‍ നിന്ന് ദിവസവും പാല്‍ വാങ്ങാറുണ്ടായിരുന്നുവെന്ന് ഇര്‍ഫാന്‍ തമാശയായി പറഞ്ഞു.

എന്നാല്‍, താന്‍ മറ്റൊരാളെ സ്നേഹിക്കുന്നുവെന്ന് പെണ്‍കുട്ടി ഇര്‍ഫാനെ അറിയിച്ചതോടെ ഇര്‍ഫാന്റെ പ്രണയകഥക്ക് സങ്കടകരമായ പര്യവസാനമായി. എന്നാല്‍, ഒരു ദിവസം പെണ്‍കുട്ടി തന്നോട് അവളുടെ മുറിയിലേക്ക് ചെല്ലാന്‍ പറഞ്ഞതായും ഇര്‍ഫാന്‍ അവിടെ എത്തിയപ്പോള്‍ കാമുകന് ഒരു കത്ത് നല്‍കാന്‍ പറഞ്ഞതായും ഇര്‍ഫാന്‍ ഓര്‍ത്തെടുത്തു.

തുടര്‍ന്ന് അഭിമുഖത്തില്‍, കത്ത് നല്‍കിയോ ഇല്ലയോ എന്ന് ഇര്‍ഫാന്‍ ഖാനോട് ചോദിച്ചപ്പോള്‍. തന്റെ ക്രഷ് എഴുതിയ പ്രണയലേഖനം അവളുടെ കാമുകനു കൈമാറിയതായി ഇര്‍ഫാന്‍ മറുപടി നല്‍കി.

താരത്തിന് ഇത് ഹൃദയഭേദകമായ നിമിഷമായിരുന്നു, എന്നാല്‍ ആ സംഭവത്തിന് ശേഷം താന്‍ അവളുടെ നല്ല സുഹൃത്തായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താമസിയാതെ, അവര്‍ ഒരുമിച്ച്‌ കളിക്കാന്‍ തുടങ്ങി, അവള്‍ അവന്റെ വീട്ടില്‍ വരുമ്ബോഴെല്ലാം, ഇര്‍ഫാനും പാല്‍ക്കാരന്റെ മകളും വീടിനുള്ളില്‍ ഒളിച്ചു കളിക്കും.

പെണ്‍കുട്ടിക്ക് തന്നെ ഇഷ്ട്ടം ഉള്ളതുകൊണ്ടായിരിക്കാം അവള്‍ തന്നെ കാണുമ്ബോഴെല്ലാം ഒളിച്ചുകളി കളിക്കാന്‍ വന്നിരുന്നതെന്ന് ഇര്‍ഫാന്‍ ഖാന്‍ കരുതി. എന്നാല്‍ ഒരിക്കല്‍ ഇര്‍ഫാന്റെ ബന്ധു സ്ഥലത്ത് എത്തി, അവര്‍ ഒളിച്ചു കളിക്കാന്‍ തുടങ്ങി.

അപ്പോഴാണ് ഇര്‍ഫാന്‍ തന്റെ ബന്ധുവിനോട് തനിക്ക് ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെക്കുറിച്ചും അവര്‍ ഒരുമിച്ച്‌ ഒളിച്ചു കളിച്ചതിനെക്കുറിച്ചും പറഞ്ഞത്. എന്നാല്‍, മിക്കവാറും എല്ലാവരുമായും അവള്‍ ഒളിച്ചു കളിക്കാറുണ്ടായിരുന്നതിനാല്‍ ഇത് അവള്‍ക്ക് സാധാരണമാണെന്ന് ബന്ധു ഇര്‍ഫാനോട് പറഞ്ഞു.

ഇത് കേട്ടതിന് ശേഷം, ഇര്‍ഫാന്റെ പ്രണയകഥ എന്നെന്നേക്കുമായി അവസാനിച്ചു, ഏകദേശം രണ്ടാഴ്ചയോളം കിഷോര്‍ കുമാറിന്റെ സങ്കടകരമായ ഗാനങ്ങള്‍ താന്‍ കേട്ടിരുന്നുവെന്ന് താരം ഓര്‍ത്തെടുത്തു.

തന്റെ പ്രണയം നിരസിച്ചിട്ടും താന്‍ സ്നേഹിച്ച പെണ്‍കുട്ടിയെ താന്‍ എന്നും ബഹുമാനിച്ചിരുന്നുവെന്നും എന്നാല്‍ അവളുടെ സുഹൃത്തായി തുടരാന്‍ തനിക്ക് ബുദ്ധിമുട്ട് ഉണ്ടായിരുന്നുവെന്നും താരം സമ്മതിച്ചു. അതിനാല്‍ തന്നെ അവളുടെ ജീവിതത്തില്‍ നിന്ന് പുറത്തുകടക്കാന്‍ താന്‍ ശ്രമിച്ചുവെന്നും താരം വ്യക്തമാക്കി.

Content Highlight: 'Love with milkman's daughter' - The star's interview goes viral

Next TV

Related Stories
'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

Jun 29, 2026 05:44 PM

'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

കങ്കണ റണൗട്ട്, വീർ ദാസ്, ചുംബന വിവാദം, വീർ ദാസിന്റെ ചുണ്ട് കടിച്ചുമുറിച്ചെന്ന...

Read More >>
Top Stories










News Roundup