മഴ തിരിച്ചുവരുന്നു..! കോഴിക്കോട്, വയനാട്, കണ്ണൂർ ഉൾപ്പെടെ യെല്ലോ അലേർട്ട്, അടുത്ത ദിവസങ്ങളിലും മഴ തുടരും

മഴ തിരിച്ചുവരുന്നു..! കോഴിക്കോട്, വയനാട്, കണ്ണൂർ ഉൾപ്പെടെ യെല്ലോ അലേർട്ട്,  അടുത്ത ദിവസങ്ങളിലും മഴ തുടരും
2026-07-23T15:31:00 | By Susmitha Surendran
#Kerala Rain #Yellow Alert #IMD #Heavy Rain #Fishermen Warning

തിരുവനന്തപുരം: ( https://truevisionnews.com/)  സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാം. കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെങ്കിലും, കർണാടക തീരത്ത് ഇന്ന് കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

കർണാടക തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റും മോശം കാലാവസ്ഥയും ഉണ്ടാകുമെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

മത്സ്യത്തൊഴിലാളികൾക്കും ജാ​ഗ്രതാ നിർദേശം പുറപ്പെടുവിച്ചു. കേരളം - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (23/07/2026) മത്സ്യബന്ധനത്തിന് തടസമില്ലെന്നും; കർണാടക തീരത്ത് ഇന്ന് (23/07/2026) മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

23/07/2026 : കർണാടക തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

Content Highlight: Kerala Weather Today: Yellow Alert In 4 Districts, Heavy Rain Forecast

#Kerala Rain #Yellow Alert #IMD #Heavy Rain #Fishermen Warning

Next TV

Related Stories
കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രോഗം സ്ഥിരീകരിച്ചത് കൊയിലാണ്ടി സ്വദേശിക്ക്

Jul 23, 2026 04:34 PM

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രോഗം സ്ഥിരീകരിച്ചത് കൊയിലാണ്ടി സ്വദേശിക്ക്

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി നടേരി സ്വദേശിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പ്രദേശത്ത്...

Read More >>
പൊലീസുകാരന്റെ മുഖത്തടിച്ച് കെ.എസ്.യു ജില്ലാ പ്രസിഡന്റ്; കൽപ്പറ്റയിൽ യൂത്ത് കോൺഗ്രസ് മാർച്ചിൽ വൻ സംഘർഷം

Jul 23, 2026 04:34 PM

പൊലീസുകാരന്റെ മുഖത്തടിച്ച് കെ.എസ്.യു ജില്ലാ പ്രസിഡന്റ്; കൽപ്പറ്റയിൽ യൂത്ത് കോൺഗ്രസ് മാർച്ചിൽ വൻ സംഘർഷം

യൂത്ത് കോൺഗ്രസ് ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചിനിടെ പൊലീസുകാരന്റെ മുഖത്തടിച്ചെന്ന് ആരോപണം. കെ.എസ്.യു ജില്ലാ പ്രസിഡന്റ് അഡ്വ. ഗൗതം ഗോകുൽ ദാസിനെതിരെ...

Read More >>
ആള് ചില്ലറക്കാരി അല്ല...! ഇലക്ട്രിക് വാഹനം വാങ്ങാൻ വന്ന ഉപഭോക്താവിനെ വഞ്ചിച്ചു; ലക്ഷങ്ങൾ തട്ടിയ ഷോറും നടത്തിപ്പുകാരി അറസ്റ്റിൽ

Jul 23, 2026 04:34 PM

ആള് ചില്ലറക്കാരി അല്ല...! ഇലക്ട്രിക് വാഹനം വാങ്ങാൻ വന്ന ഉപഭോക്താവിനെ വഞ്ചിച്ചു; ലക്ഷങ്ങൾ തട്ടിയ ഷോറും നടത്തിപ്പുകാരി അറസ്റ്റിൽ

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഇലക്ട്രിക് വാഹനം വാങ്ങിയ ഉപഭോക്താവിന്റെ പേരിൽ വ്യാജ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയ കേസിൽ ഷോറും നടത്തിപ്പുകാരി...

Read More >>
51 ലക്ഷത്തിലധികം പേർക്ക് ആശ്വാസമായി...! ജൂലൈ മാസത്തെ ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ, 1095 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി

Jul 23, 2026 04:17 PM

51 ലക്ഷത്തിലധികം പേർക്ക് ആശ്വാസമായി...! ജൂലൈ മാസത്തെ ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ, 1095 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി

ജൂലൈ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം നാളെ മുതൽ ആരംഭിക്കും. 51 ലക്ഷത്തിലധികം പേർക്ക് 1095 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. അടുത്ത...

Read More >>
കോഴിക്കോട് വളയത്ത് അർബുദ രോഗത്തെ തുടർന്നുള്ള മനോവിഷമത്തിൽ മധ്യവയസ്‌ക തൂങ്ങി മരിച്ചു

Jul 23, 2026 03:56 PM

കോഴിക്കോട് വളയത്ത് അർബുദ രോഗത്തെ തുടർന്നുള്ള മനോവിഷമത്തിൽ മധ്യവയസ്‌ക തൂങ്ങി മരിച്ചു

വളയം കല്ലുനിരയിൽ അർബുദ രോഗത്തെ തുടർന്നുള്ള മനോവിഷമത്തിൽ 59കാരി മരിച്ചു. പൊലീസ് കേസെടുത്തു. മാനസികാരോഗ്യ സഹായത്തിനായി ഹെൽപ്‌ലൈൻ...

Read More >>
അറിയാം ഭാ​ഗ്യ നമ്പറുകൾ.....!   കാരുണ്യ പ്ലസ് KN 633 ലോട്ടറി ഫലം പ്രഖ്യാപിച്ചു

Jul 23, 2026 03:50 PM

അറിയാം ഭാ​ഗ്യ നമ്പറുകൾ.....! കാരുണ്യ പ്ലസ് KN 633 ലോട്ടറി ഫലം പ്രഖ്യാപിച്ചു

കേരള കാരുണ്യ പ്ലസ് KN 633 ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം ഒരു കോടി രൂപ PD 566404 നമ്പർ ടിക്കറ്റിന്. 3 മണിക്കാണ് നറുക്കെടുപ്പ് നടന്നത്. പൂർണ്ണ ഫലം...

Read More >>
Top Stories