#Kozhikode #Amoebic Meningoencephalitis #Brain Fever #Health #Kerala
കോഴിക്കോട് : ( www.truevisionnews.com) കോഴിക്കോട് ജില്ലയിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം. കൊയിലാണ്ടിയിൽ നടേരി സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.
പ്രദേശത്തെ കുളങ്ങൾ, കിണറുകൾ, ജലസ്രോതസുകൾ എന്നിവിടങ്ങളിൽ ക്ലോറിനേഷൻ നടത്തും. പൊതുജനങ്ങൾക്ക് ബോധവൽക്കരണ ക്ലാസുകളും ലഘുലേഖകളും വിതരണം ചെയ്യും. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കരുതെന്നും വീട്ടിലെ ടാങ്കുകളും കിണറുകളും ശുചിയായി സൂക്ഷിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചു.
Content Highlight: Amoebic Meningoencephalitis Case Confirmed In Kozhikode Patient Under Treatment
#Kozhikode #Amoebic Meningoencephalitis #Brain Fever #Health #Kerala
































