#Kalpetta #Youth Congress #KSU #Police #Protest #Gautam Gokul Das
കൽപ്പറ്റ: ( https://truevisionnews.com/) യൂത്ത് കോൺഗ്രസ് ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചിനിടെ സംഘർഷം. പ്രതിഷേധത്തിനിടയിൽ പൊലീസുകാരന്റെ മുഖത്തടിച്ച് കെ.എസ്.യു ജില്ലാ പ്രസിഡന്റ് അഡ്വ. ഗൗതം ഗോകുൽ ദാസ്.
മാർച്ചിനിടെയുണ്ടായ സംഘർഷത്തിനിടയിൽ കെ.എസ്.യു ജില്ലാ പ്രസിഡന്റ് പൊലീസുകാരന്റെ മുഖത്തടിച്ചത് സ്ഥലത്ത് വലിയ ഉദ്ധേഗത്തിനാണ് കാരണമായത്.പൊലീസ് തള്ളിയപ്പോൾ താൻ തിരിച്ചു തള്ളിയതാണെന്നാണ് സംഭവത്തിൽ ഗൗതം ഗോകുൽ ദാസിന്റെ വിശദീകരണം.
അതേസമയം കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എസ്‌എഫ്‌ഐ നടത്തിയ ലോക്‌ഭവൻ മാർച്ചിൽ വൻ സംഘർഷം. തിരുവനന്തപുരത്ത് ലോക്ഭവനിലേക്കും വിവിധ ജില്ലകളിൽ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലേക്കും നടത്തിയ മാർച്ചിൽ പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുക, എൻടിഎ പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എസ്എഫ്ഐ നടത്തിയ മാർച്ചിൽ വ്യാപക സംഘർഷമാണ് ഉണ്ടായത്. ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി വെള്ളിയാഴ്‌ച ആഹ്വാനം ചെയ്‌ത പഠിപ്പ് മുടക്ക് കേരളത്തിലെ മുഴുവൻ വിദ്യാലയങ്ങളിലും നടക്കുമെന്ന് സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് വ്യക്തമാക്കി.ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തിൽ കേരളത്തിൽനിന്നുള്ള 100 എസ്‌എഫ്‌ഐ പ്രവർത്തകർ ശനിയാഴ്‌ച യാത്രതിരിക്കും. ജന്തർമന്തറിലെ സമരത്തിന് ഐക്യദാർഢ്യമേകി വെള്ളി രാത്രി മാനവീയം വീഥിയിൽ സാംസ്‌കാരിക സംഗമവും സംഘടിപ്പിക്കും.
Content Highlight: KSU District President Allegedly Slaps Policeman During Youth Congress March In Kalpetta
#Kalpetta #Youth Congress #KSU #Police #Protest #Gautam Gokul Das

































