തിരൂർ മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി

തിരൂർ മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി
2026-07-22T12:35:00 | By Krishnapriya S R
#Latest News #Tirur #Malappuram #Charred Body

മലപ്പുറം: (truevisionnews.com) തിരൂർ മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് പുരുഷന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. സിവിൽ സ്റ്റേഷനിലെ പാർക്കിങ് ഷെഡിന് സമീപം ബുധനാഴ്ച രാവിലെ ഏഴരയോടെ ശുചീകരണ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്.

ആളൊഴിഞ്ഞ ഈ പ്രദേശത്ത് മൃതദേഹം കണ്ടെത്തിയ സംഭവം വലിയ ദുരൂഹതയ്ക്ക് ഇടയാക്കിയിട്ടുണ്ട്. വിവരമറിഞ്ഞ് തിരൂർ പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. സബ് കലക്ടർ ദിലീപ് കെ. കൈനിക്കര, ഡി.വൈ.എസ്.പി. എ.എം. സിദ്ദീഖ്, തിരൂർ എസ്.ഐ.മാരായ എൻ.ആർ. സുജിത്ത്, ടി. നസീർ തുടങ്ങിയ ഉയർന്ന ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ചു.

കൂടാതെ ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് ഊർജിതമാക്കിയിട്ടുണ്ട്. മരണത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ പുറത്തുവന്നാൽ മാത്രമേ മൃതദേഹത്തിന് എത്ര ദിവസത്തെ പഴക്കമുണ്ടെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൂടുതൽ വ്യക്തത ലഭിക്കൂ എന്ന് പോലീസ് അറിയിച്ചു.

Content Highlight: Charred Body Of Man Found Near Tirur Mini Civil Station

#Latest News #Tirur #Malappuram #Charred Body

Next TV

Related Stories
 കൊല്ലം കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജിത് കുമാർ അന്തരിച്ചു,  പുതുജീവൻ നൽകിയത് അഞ്ചുപേർക്ക്

Jul 22, 2026 01:17 PM

കൊല്ലം കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജിത് കുമാർ അന്തരിച്ചു, പുതുജീവൻ നൽകിയത് അഞ്ചുപേർക്ക്

കൊല്ലം കോർപ്പറേഷൻ കോൺഗ്രസ് കൗൺസിലർ അജിത് കുമാർ ബി സ്ട്രോക്കിനെ തുടർന്ന് ബ്രെയിൻ ഡെത്ത്. മൃതസഞ്ജീവനി വഴി കരൾ, വൃക്ക, കോർണിയ എന്നിവ 5 പേർക്ക് ദാനം...

Read More >>
കാസർകോട് നീലേശ്വരത്ത് അഞ്ച് പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു; ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്

Jul 22, 2026 01:11 PM

കാസർകോട് നീലേശ്വരത്ത് അഞ്ച് പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു; ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്

കാസർകോട് നീലേശ്വരം ചാത്തമത്ത് 4 കുട്ടികൾ ഉൾപ്പെടെ 5 പേർക്ക് ഷിഗെല്ല രോഗബാധ. എല്ലാവരും രോഗമുക്തി നേടി. മലിന ജലത്തിലൂടെ പകരുന്ന രോഗം, തിളപ്പിച്ച...

Read More >>
കോഴിക്കോട് വടകരയിൽ കഞ്ചാവും എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ

Jul 22, 2026 01:07 PM

കോഴിക്കോട് വടകരയിൽ കഞ്ചാവും എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ

കോഴിക്കോട് വടകര കുറുമ്പയിൽ വാഹന പരിശോധനയിൽ എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. ഡാൻസാഫും വടകര പോലീസും ചേർന്നുള്ള ഓപ്പറേഷനിൽ ലഹരി കടത്തിയ...

Read More >>
'ആഭ്യന്തര മന്ത്രിയുണ്ടോ, സർക്കാരുണ്ടോ?' എഡിജിപി ശ്രീജിത്ത് കേസിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി

Jul 22, 2026 12:46 PM

'ആഭ്യന്തര മന്ത്രിയുണ്ടോ, സർക്കാരുണ്ടോ?' എഡിജിപി ശ്രീജിത്ത് കേസിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി

എഡിജിപി എസ് ശ്രീജിത്തിനെതിരായ പരാതിയിൽ അനധികൃത ഹിയറിംഗ് നടത്തിയെന്നാരോപിച്ച് ഹൈക്കോടതി സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. നിലവിലെ ചീഫ്...

Read More >>
 കാസറഗോഡ് സ്‌കൂൾ ഓട്ടോ മറിഞ്ഞ് അപകടം; ഏഴ് കുട്ടികൾക്കും ഡ്രൈവർക്കും പരിക്ക്

Jul 22, 2026 12:03 PM

കാസറഗോഡ് സ്‌കൂൾ ഓട്ടോ മറിഞ്ഞ് അപകടം; ഏഴ് കുട്ടികൾക്കും ഡ്രൈവർക്കും പരിക്ക്

കാസർകോട് മാർക്കറ്റിന് സമീപം സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് 7 കുട്ടികൾക്കും ഡ്രൈവർക്കും പരിക്ക്. അമിതവേഗതയും കുത്തിനിറച്ചതുമാണ്...

Read More >>
ഒരു രക്ഷയില്ല, സ്വർണവില മുകളിലേക്ക് തന്നെ....; ഒറ്റയടിക്ക് പവന് കൂടിയത് 1,680രൂപ

Jul 22, 2026 11:43 AM

ഒരു രക്ഷയില്ല, സ്വർണവില മുകളിലേക്ക് തന്നെ....; ഒറ്റയടിക്ക് പവന് കൂടിയത് 1,680രൂപ

കേരളത്തിൽ ഇന്ന് സ്വർണവില വർധിച്ചു. ഗ്രാമിന് 210 രൂപ കൂടി 13,430 രൂപയും പവന് 1,680 രൂപ കൂടി 1,07,440 രൂപയുമായി. ഈ മാസത്തെ നിരക്ക്...

Read More >>
Top Stories

News Roundup

GCC News