2026-07-22T09:30:00

#BJP Kerala #KPCC March #Rajeev Chandrasekhar #Congress Protest #Kerala Politics #Lok Sabha #Shafi Parambil

തിരുവനന്തപുരം: ( https://truevisionnews.com/)  പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ കോൺഗ്രസ് കലാപനീക്കം നടത്തിയെന്ന് ആരോപിച്ച് സംസ്ഥാനത്ത് പ്രതിഷേധം പ്രഖ്യാപിച്ച് ബിജെപി. ഇതിന്റെ ഭാഗമായി തിരുവനന്തപുരത്തെ കെപിസിസി ഓഫീസിലേക്ക് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് ബിജെപി മാർച്ച് പ്രഖ്യാപിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യും.

ജനാധിപത്യത്തിൽ പ്രതിഷേധങ്ങൾ സ്വാഭാവികമാണെന്നും എന്നാൽ അക്രമവും നിയമലംഘനവും അരാജകത്വവുമാണ് നടക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. നിയമം ലംഘിക്കുന്നവർ മറുപടി പറയണമെന്നും അരാജകത്വത്തിന് മേൽ നിയമം വിജയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഡൽഹിയിൽ ലോക്സഭാ പ്രതിപക്ഷ നേതാവിനെതിരെയും പാർലമെന്റ് അംഗങ്ങൾക്കെതിരെയും ഉണ്ടായ പൊലീസ് അതിക്രമത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഷാഫി പറമ്പിൽ, കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ എന്നീ എം.പിമാർ ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. വിദ്യാർത്ഥികൾക്കെതിരെ നടന്ന പൊലീസ് ആക്രമണം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡൻ എം.പിയും നോട്ടീസ് നൽകിയിട്ടുണ്ട്. 

അതേസമയം പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ സമരത്തിന് പിന്നാലെ പാർലമെന്റിലും പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്. നീറ്റ് പരീക്ഷാ ക്രമക്കേടുകളിലും പൊലീസ് അതിക്രമങ്ങളിലും സഭ പ്രക്ഷുബ്ധമാക്കാനാണ് കോൺഗ്രസിന്റെ നീക്കം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യം കൂടുതൽ ശക്തമാക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. മോദി വിദ്യാർത്ഥികളോട് മാപ്പ് പറയണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

സർക്കാരിൽമേൽ സമ്മർദ്ദം ശക്തമായതോടെ വിഷയം ചർച്ച ചെയ്യാൻ കേന്ദ്ര സർക്കാർ തയ്യാറായേക്കുമെന്നാണ് സൂചന. അതേസമയം, ദില്ലിയിലെ സമരങ്ങളുടെ പശ്ചാത്തലത്തിൽ പുതിയ സമര തന്ത്രങ്ങൾ ആലോചിക്കുകയാണ് സിജെപിയും.

കഴിഞ്ഞ ദിവസങ്ങളിലെ പൊലീസ് അതിക്രമങ്ങളിലും പരീക്ഷാ ക്രമക്കേടുകളിലും പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനും രാജിവെക്കണമെന്നും, പരീക്ഷാ ക്രമക്കേടുകളിൽ കേന്ദ്ര സർക്കാർ പാർലമെന്റിൽ അടിയന്തര ചർച്ചയ്ക്ക് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാൽ രാഹുൽ ഗാന്ധിയുടെ ആവശ്യങ്ങൾക്കും ആരോപണങ്ങൾക്കും പിന്നാലെ രൂക്ഷമായ മറുപടിയുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രംഗത്തെത്തി. രാഷ്ട്രീയ നേട്ടങ്ങൾക്കായി രാഹുൽ ഗാന്ധി വിദ്യാർത്ഥികളെ ചൂഷണം ചെയ്യുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

Content Highlight: BJP March to KPCC Office in Thiruvananthapuram Today, Rajeev Chandrasekhar to Lead

#BJP Kerala #KPCC March #Rajeev Chandrasekhar #Congress Protest #Kerala Politics #Lok Sabha #Shafi Parambil

Next TV

Top Stories










News Roundup






GCC News