കോഴിക്കോട് പാളയം കൊലപാതകം: ബന്ധുവായ യുവാവ് അറസ്റ്റിൽ വ്യക്തിവൈരാഗ്യമെന്ന് പോലീസ്

കോഴിക്കോട് പാളയം കൊലപാതകം: ബന്ധുവായ യുവാവ് അറസ്റ്റിൽ വ്യക്തിവൈരാഗ്യമെന്ന് പോലീസ്
2026-07-21T13:52:00 | By Fidha Parvin
#Latest news #Kozhikode News #Palayam Murder #Dairy Farmer Killed #Kerala Police #Crime

കോഴിക്കോട്: (truevisionnews.com) കോഴിക്കോട് പാളയത്ത് ക്ഷീരകർഷകനായ യുവാവിനെ വീട്ടിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ബന്ധുവായ യുവാവ് അറസ്റ്റിൽ. കുളങ്ങര പീടിക സ്വദേശി ദീപക് (21) ആണ് പിടിയിലായത്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു.

പാളയം പുതിയ കോവിലകം പറമ്പിൽ ബി. ബിജു (38) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച പുലർച്ചെ മൂന്നോടെയാണ് ദാരുണമായ സംഭവം നടന്നത്. സ്വന്തം വീടിനോട് ചേർന്നുള്ള ഒറ്റമുറി വീട്ടിൽ താമസിച്ചിരുന്ന ബിജു, പശുവിനെ കറക്കാൻ പുലർച്ചെ എഴുന്നേൽക്കാത്തതിനെ തുടർന്ന് അമ്മ ബേബി ചെന്നുനോക്കിയപ്പോഴാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ കണ്ടത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പോലീസ് വലയിലാക്കിയത്.

മൂർച്ചയേറിയ കത്തിയുപയോഗിച്ചാണ് കൊലപാതകം നടത്തിയത്. ബിജുവിന്റെ ശരീരത്തിൽ 45-ഓളം കുത്തുകളേറ്റിട്ടുണ്ടെന്നും ഇതിൽ 18 എണ്ണം കഴുത്തിലാണെന്നും പോലീസ് വ്യക്തമാക്കി. പ്രദേശത്തെ ലഹരി മാഫിയക്കെതിരെ 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി വിവരങ്ങൾ നൽകിയതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നെങ്കിലും പോലീസ് ഇത് തള്ളി.

ടൗൺ അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിലെ കസബ ഇൻസ്പെക്ടർ ജിമ്മി, എസ്.ഐ നിമിൻ കെ. ദിവാകരൻ, ക്രൈംസ്ക്വാഡ് അംഗങ്ങൾ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Content Highlight: Kozhikode Palayam Murder: Relative Arrested for Killing Dairy Farmer Biju

#Latest news #Kozhikode News #Palayam Murder #Dairy Farmer Killed #Kerala Police #Crime

Next TV

Related Stories
ഇരുട്ടിലേക്ക് വീണ്ടും! സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

Jul 21, 2026 06:24 PM

ഇരുട്ടിലേക്ക് വീണ്ടും! സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

എൽനിനോ മൂലമുള്ള മഴക്കുറവും ചൂടും കാരണം കേരളത്തിൽ വൈദ്യുതി ഉപഭോഗം കുതിക്കുന്നു. പുറത്തുനിന്ന് വൈദ്യുതി കിട്ടിയില്ലെങ്കിൽ ജൂലൈ 21ന് വൈകുന്നേരം...

Read More >>
കോഴിക്കോട് വടകരയിൽ സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം: പോക്സോ കേസ് പ്രതിയെ ചോമ്പാല പോലീസ് പിടികൂടി

Jul 21, 2026 05:53 PM

കോഴിക്കോട് വടകരയിൽ സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം: പോക്സോ കേസ് പ്രതിയെ ചോമ്പാല പോലീസ് പിടികൂടി

കോഴിക്കോട് വടകരയിൽ സ്കൂൾ ബസിലെ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച 59കാരൻ ചോമ്പാല പോലീസിന്റെ പിടിയിൽ....

Read More >>
അറസ്റ്റിന് പിന്നാലെ പരാതി പ്രവാഹം! വടകര കടത്തനാട് കോ-ഓപ്പ് തട്ടിപ്പിൽ പുതിയ 2 കേസുകൾ കൂടി

Jul 21, 2026 05:15 PM

അറസ്റ്റിന് പിന്നാലെ പരാതി പ്രവാഹം! വടകര കടത്തനാട് കോ-ഓപ്പ് തട്ടിപ്പിൽ പുതിയ 2 കേസുകൾ കൂടി

കോഴിക്കോട് വടകര കടത്തനാട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിക്ഷേപ തട്ടിപ്പ് കേസിൽ പുതിയ വഴിത്തിരിവ്. റിമാൻഡിലുള്ള സുധീർ കുമാർ, പ്രീണ...

Read More >>
   പുറത്തേക്ക്  ഇറങ്ങാൻ നിൽക്കുന്നവർ ശ്രദ്ധിക്കുക; അടുത്ത 3 മണിക്കൂറിൽ സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്

Jul 21, 2026 05:13 PM

പുറത്തേക്ക് ഇറങ്ങാൻ നിൽക്കുന്നവർ ശ്രദ്ധിക്കുക; അടുത്ത 3 മണിക്കൂറിൽ സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്

അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ഉൾപ്പെടെ 12 ജില്ലകളിൽ ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ...

Read More >>
കുടിച്ച വെള്ളത്തിൽ വിശ്വസിക്കരുത്...!  62 ലക്ഷം കവർന്ന് നേപ്പാൾ വഴി കടന്ന സൂപ്പർമാർക്കറ്റ് കാഷ്യർ പിടിയിൽ; കൂട്ടുപ്രതിയും അറസ്റ്റിൽ

Jul 21, 2026 05:06 PM

കുടിച്ച വെള്ളത്തിൽ വിശ്വസിക്കരുത്...! 62 ലക്ഷം കവർന്ന് നേപ്പാൾ വഴി കടന്ന സൂപ്പർമാർക്കറ്റ് കാഷ്യർ പിടിയിൽ; കൂട്ടുപ്രതിയും അറസ്റ്റിൽ

കൊച്ചി തോപ്പുംപടിയിലെ പിക് എൻ സേവ് സൂപ്പർമാർക്കറ്റിൽ നിന്ന് 62 ലക്ഷം രൂപ കവർന്ന കാഷ്യറും കൂട്ടുപ്രതിയും അറസ്റ്റിൽ. നേപ്പാൾ വഴി രക്ഷപ്പെട്ട പ്രതിയെ...

Read More >>
കോഴിക്കോട് കുറ്റ്യാടിയിൽ ഹോം കെയർ സ്ഥാപനത്തിന്റെ പൂട്ട് പൊളിച്ച് അലമാരയിൽ സൂക്ഷിച്ച അരലക്ഷത്തിനടുത്ത് രൂപ കവർന്നു

Jul 21, 2026 04:45 PM

കോഴിക്കോട് കുറ്റ്യാടിയിൽ ഹോം കെയർ സ്ഥാപനത്തിന്റെ പൂട്ട് പൊളിച്ച് അലമാരയിൽ സൂക്ഷിച്ച അരലക്ഷത്തിനടുത്ത് രൂപ കവർന്നു

കോഴിക്കോട് കുറ്റ്യാടി - മരുതോങ്കര റോഡിലെ പ്രസൂതി സ്പെഷ്യാലിറ്റി ഹോം കെയറിൽ മോഷണം. രാത്രി ഓഫീസ് പൂട്ട് പൊളിച്ച് അലമാരയിൽ നിന്ന് 48,000 രൂപ കവർന്നു....

Read More >>
Top Stories

News Roundup

GCC News