സ്വന്തം കൗൺസിലർമാർ വഞ്ചിച്ചു..! ദിയ പുളിക്കകണ്ടത്തിനെതിരായ അവിശ്വാസം പാസായി, പാലായിൽ യുഡിഎഫിന് ഭരണം നഷ്ടമായി

സ്വന്തം കൗൺസിലർമാർ വഞ്ചിച്ചു..!  ദിയ പുളിക്കകണ്ടത്തിനെതിരായ അവിശ്വാസം പാസായി, പാലായിൽ യുഡിഎഫിന് ഭരണം നഷ്ടമായി
2026-07-21T12:33:00 | By Susmitha Surendran
#Pala Municipality #UDF #Kerala Politics #No Confidence Motion #Kottayam News

കോട്ടയം: (https://truevisionnews.com/) പാലാ നഗരസഭയിൽ യുഡിഎഫിന് ഭരണം നഷ്ടമായി. ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം വിജയിച്ചതോടെയാണ് ഭരണമാറ്റത്തിന് കളമൊരുങ്ങിയത്. സ്വന്തം മുന്നണിയിലെ അഞ്ച് യുഡിഎഫ് കൗൺസിലർമാർ അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് വോട്ട് ചെയ്തതാണ് യുഡിഎഫിന് തിരിച്ചടിയായത്.

അവിശ്വാസ പ്രമേയ വിധിയെ പൂർണ്ണ ബഹുമാനത്തോടെ സ്വീകരിക്കുന്നുവെന്ന് ദിയ ബിനു പ്രതികരിച്ചു. ജനാധിപത്യത്തിൽ അഭിപ്രായവ്യത്യാസങ്ങൾക്കും വിമർശനങ്ങൾക്കും പൂർണ്ണ സ്വാതന്ത്ര്യവും ബഹുമാനവുമുണ്ടെന്നും അവിശ്വാസ പ്രമേയവും ജനാധിപത്യത്തിന്റെ ഭാഗമാണെന്നും അവർ പറഞ്ഞു.

"എനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ അഴിമതി, പൊതുപണം ദുരുപയോഗം, കൈക്കൂലി, സ്വജനപക്ഷപാതം, നിയമവിരുദ്ധ പ്രവർത്തനം എന്നിവയുമായി ബന്ധപ്പെട്ട ഒന്നുമുണ്ടായിരുന്നില്ല. വസ്തുതാപരമായ ഒരു ആരോപണം പോലും ഉന്നയിക്കാൻ എതിർത്തവർക്ക് സാധിച്ചിട്ടില്ല. പദവികൾ വരും പോകും, സത്യസന്ധതയും ജനങ്ങളോടുള്ള പ്രതിബദ്ധതയുമാണ് ശാശ്വതം," ദിയ പ്രസ്താവനയിൽ വ്യക്തമാക്കി.

നഗരസഭയിൽ എൽഡിഎഫിനും യുഡിഎഫിനും കേവലഭൂരിപക്ഷം ഇല്ലാതെ വന്നതോടെയാണ് സ്വതന്ത്ര സ്ഥാനാർത്ഥികളായി മത്സരിച്ച് ജയിച്ച ബിനു പുളിക്കകണ്ടവും മകൾ ദിയാ ബിനുവും സഹോദരൻ ബിജു പുളിക്കകണ്ടവും യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത്. തുടർന്നാണ് ആദ്യ ടേമിൽ ചെയർപേഴ്‌സൺ സ്ഥാനം ദിയയ്ക്ക് ലഭിച്ചത്. അവിശ്വാസം പാസായ പശ്ചാത്തലത്തിൽ പുതിയ ചെയർപേഴ്‌സണെ തിരഞ്ഞെടുക്കുന്നതിനുള്ള തുടർ നടപടികൾ ഉടൻ ആരംഭിക്കും.

Content Highlight: UDF Loses Power in Pala Municipality as No-Confidence Motion Passes

#Pala Municipality #UDF #Kerala Politics #No Confidence Motion #Kottayam News

Next TV

Related Stories
ഇരുട്ടിലേക്ക് വീണ്ടും! സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

Jul 21, 2026 06:24 PM

ഇരുട്ടിലേക്ക് വീണ്ടും! സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

എൽനിനോ മൂലമുള്ള മഴക്കുറവും ചൂടും കാരണം കേരളത്തിൽ വൈദ്യുതി ഉപഭോഗം കുതിക്കുന്നു. പുറത്തുനിന്ന് വൈദ്യുതി കിട്ടിയില്ലെങ്കിൽ ജൂലൈ 21ന് വൈകുന്നേരം...

Read More >>
കോഴിക്കോട് വടകരയിൽ സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം: പോക്സോ കേസ് പ്രതിയെ ചോമ്പാല പോലീസ് പിടികൂടി

Jul 21, 2026 05:53 PM

കോഴിക്കോട് വടകരയിൽ സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം: പോക്സോ കേസ് പ്രതിയെ ചോമ്പാല പോലീസ് പിടികൂടി

കോഴിക്കോട് വടകരയിൽ സ്കൂൾ ബസിലെ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച 59കാരൻ ചോമ്പാല പോലീസിന്റെ പിടിയിൽ....

Read More >>
അറസ്റ്റിന് പിന്നാലെ പരാതി പ്രവാഹം! വടകര കടത്തനാട് കോ-ഓപ്പ് തട്ടിപ്പിൽ പുതിയ 2 കേസുകൾ കൂടി

Jul 21, 2026 05:15 PM

അറസ്റ്റിന് പിന്നാലെ പരാതി പ്രവാഹം! വടകര കടത്തനാട് കോ-ഓപ്പ് തട്ടിപ്പിൽ പുതിയ 2 കേസുകൾ കൂടി

കോഴിക്കോട് വടകര കടത്തനാട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിക്ഷേപ തട്ടിപ്പ് കേസിൽ പുതിയ വഴിത്തിരിവ്. റിമാൻഡിലുള്ള സുധീർ കുമാർ, പ്രീണ...

Read More >>
   പുറത്തേക്ക്  ഇറങ്ങാൻ നിൽക്കുന്നവർ ശ്രദ്ധിക്കുക; അടുത്ത 3 മണിക്കൂറിൽ സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്

Jul 21, 2026 05:13 PM

പുറത്തേക്ക് ഇറങ്ങാൻ നിൽക്കുന്നവർ ശ്രദ്ധിക്കുക; അടുത്ത 3 മണിക്കൂറിൽ സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്

അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ഉൾപ്പെടെ 12 ജില്ലകളിൽ ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ...

Read More >>
കുടിച്ച വെള്ളത്തിൽ വിശ്വസിക്കരുത്...!  62 ലക്ഷം കവർന്ന് നേപ്പാൾ വഴി കടന്ന സൂപ്പർമാർക്കറ്റ് കാഷ്യർ പിടിയിൽ; കൂട്ടുപ്രതിയും അറസ്റ്റിൽ

Jul 21, 2026 05:06 PM

കുടിച്ച വെള്ളത്തിൽ വിശ്വസിക്കരുത്...! 62 ലക്ഷം കവർന്ന് നേപ്പാൾ വഴി കടന്ന സൂപ്പർമാർക്കറ്റ് കാഷ്യർ പിടിയിൽ; കൂട്ടുപ്രതിയും അറസ്റ്റിൽ

കൊച്ചി തോപ്പുംപടിയിലെ പിക് എൻ സേവ് സൂപ്പർമാർക്കറ്റിൽ നിന്ന് 62 ലക്ഷം രൂപ കവർന്ന കാഷ്യറും കൂട്ടുപ്രതിയും അറസ്റ്റിൽ. നേപ്പാൾ വഴി രക്ഷപ്പെട്ട പ്രതിയെ...

Read More >>
കോഴിക്കോട് കുറ്റ്യാടിയിൽ ഹോം കെയർ സ്ഥാപനത്തിന്റെ പൂട്ട് പൊളിച്ച് അലമാരയിൽ സൂക്ഷിച്ച അരലക്ഷത്തിനടുത്ത് രൂപ കവർന്നു

Jul 21, 2026 04:45 PM

കോഴിക്കോട് കുറ്റ്യാടിയിൽ ഹോം കെയർ സ്ഥാപനത്തിന്റെ പൂട്ട് പൊളിച്ച് അലമാരയിൽ സൂക്ഷിച്ച അരലക്ഷത്തിനടുത്ത് രൂപ കവർന്നു

കോഴിക്കോട് കുറ്റ്യാടി - മരുതോങ്കര റോഡിലെ പ്രസൂതി സ്പെഷ്യാലിറ്റി ഹോം കെയറിൽ മോഷണം. രാത്രി ഓഫീസ് പൂട്ട് പൊളിച്ച് അലമാരയിൽ നിന്ന് 48,000 രൂപ കവർന്നു....

Read More >>
Top Stories

News Roundup

GCC News