ഫിഷ് ഫ്രൈക്ക് 'ഉപ്പ് പോരാ'; അങ്കമാലിയിൽ ഷെഫിന്റെ കൈ കത്തികൊണ്ട് വെട്ടി ഹോട്ടലുടമ

ഫിഷ് ഫ്രൈക്ക് 'ഉപ്പ് പോരാ'; അങ്കമാലിയിൽ ഷെഫിന്റെ കൈ കത്തികൊണ്ട് വെട്ടി ഹോട്ടലുടമ
2026-07-21T12:31:00 | By Athira V
#Ernakulam #Angamaly #Hotel Attack #Chef Assault

എറണാകുളം: ( www.truevisionnews.com ) കറിക്ക് ഉപ്പില്ലെന്ന കാരണത്താൽ ഹോട്ടൽ ഉടമയുടെ മർദ്ദനത്തിനിരയായി ജീവനക്കാരൻ. അങ്കമാലി മീൻ വിലാസം ഹോട്ടലിൽ ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവം. ഹോട്ടലിലെ ഷെഫ് റിയാസിനാണ് മർദ്ദനമേറ്റത്.

ഹോട്ടൽ ഉടമകളിൽ ഒരാളായ മുഹമ്മദ് ഉബൈസ് കത്തികൊണ്ട് ആക്രമിക്കുകയും കൈയ്ക്ക് വെട്ടിപ്പരുക്കേൽപ്പിക്കുകയും ചെയ്തു. സ്വന്തം ഹോട്ടലിൽ ഫിഷ് ഫ്രൈ ഓർഡർ ചെയ്ത ഉടമയ്ക്ക് അതിന്റെ രുചി ഇഷ്ടപ്പെട്ടില്ല. "ഉപ്പ് പോരാ" എന്ന് പറഞ്ഞുകൊണ്ടാണ് മർദ്ദനം ആരംഭിച്ചത്.

ഫ്രീസർ കേടായതുകൊണ്ടാണ് മീനിന് രുചിക്കുറവ് എന്ന് ജീവനക്കാരൻ വിശദീകരിച്ചെങ്കിലും ഉടമ അത് കേൾക്കാൻ തയ്യാറായില്ല. തുടർന്ന് വാക്കുതർക്കം വലിയ സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു.ആക്രമണത്തിൽ പരുക്കേറ്റ റിയാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ അങ്കമാലി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് ശേഖരിക്കുന്നുണ്ട്.ജോലിസ്ഥലത്തെ അതിക്രമത്തിനെതിരെ ഹോട്ടൽ ജീവനക്കാർ പ്രതിഷേധവുമായി രംഗത്തെത്തി.

ചെറിയ കാര്യങ്ങൾക്ക് പോലും ജീവനക്കാരെ മർദിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.അങ്കമാലി മീൻ വിലാസം ഹോട്ടൽ പ്രദേശത്തെ അറിയപ്പെടുന്ന ഫിഷ് ഫ്രൈ കേന്ദ്രമാണ്. സംഭവം പ്രദേശത്ത് വലിയ ചർച്ചയ്ക്ക് വഴിവച്ചിട്ടുണ്ട്. പോലീസ് ഉടമയെ ചോദ്യം ചെയ്യുന്നതിനൊപ്പം കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.

Content Highlight: Hotel Owner Attacks Chef Over Fish Fry In Angamaly Ernakulam

#Ernakulam #Angamaly #Hotel Attack #Chef Assault

Next TV

Related Stories
കോഴിക്കോട് വടകരയിൽ സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം: പോക്സോ കേസ് പ്രതിയെ ചോമ്പാല പോലീസ് പിടികൂടി

Jul 21, 2026 05:53 PM

കോഴിക്കോട് വടകരയിൽ സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം: പോക്സോ കേസ് പ്രതിയെ ചോമ്പാല പോലീസ് പിടികൂടി

കോഴിക്കോട് വടകരയിൽ സ്കൂൾ ബസിലെ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച 59കാരൻ ചോമ്പാല പോലീസിന്റെ പിടിയിൽ....

Read More >>
അറസ്റ്റിന് പിന്നാലെ പരാതി പ്രവാഹം! വടകര കടത്തനാട് കോ-ഓപ്പ് തട്ടിപ്പിൽ പുതിയ 2 കേസുകൾ കൂടി

Jul 21, 2026 05:15 PM

അറസ്റ്റിന് പിന്നാലെ പരാതി പ്രവാഹം! വടകര കടത്തനാട് കോ-ഓപ്പ് തട്ടിപ്പിൽ പുതിയ 2 കേസുകൾ കൂടി

കോഴിക്കോട് വടകര കടത്തനാട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നിക്ഷേപ തട്ടിപ്പ് കേസിൽ പുതിയ വഴിത്തിരിവ്. റിമാൻഡിലുള്ള സുധീർ കുമാർ, പ്രീണ...

Read More >>
   പുറത്തേക്ക്  ഇറങ്ങാൻ നിൽക്കുന്നവർ ശ്രദ്ധിക്കുക; അടുത്ത 3 മണിക്കൂറിൽ സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്

Jul 21, 2026 05:13 PM

പുറത്തേക്ക് ഇറങ്ങാൻ നിൽക്കുന്നവർ ശ്രദ്ധിക്കുക; അടുത്ത 3 മണിക്കൂറിൽ സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്

അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ഉൾപ്പെടെ 12 ജില്ലകളിൽ ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ...

Read More >>
കുടിച്ച വെള്ളത്തിൽ വിശ്വസിക്കരുത്...!  62 ലക്ഷം കവർന്ന് നേപ്പാൾ വഴി കടന്ന സൂപ്പർമാർക്കറ്റ് കാഷ്യർ പിടിയിൽ; കൂട്ടുപ്രതിയും അറസ്റ്റിൽ

Jul 21, 2026 05:06 PM

കുടിച്ച വെള്ളത്തിൽ വിശ്വസിക്കരുത്...! 62 ലക്ഷം കവർന്ന് നേപ്പാൾ വഴി കടന്ന സൂപ്പർമാർക്കറ്റ് കാഷ്യർ പിടിയിൽ; കൂട്ടുപ്രതിയും അറസ്റ്റിൽ

കൊച്ചി തോപ്പുംപടിയിലെ പിക് എൻ സേവ് സൂപ്പർമാർക്കറ്റിൽ നിന്ന് 62 ലക്ഷം രൂപ കവർന്ന കാഷ്യറും കൂട്ടുപ്രതിയും അറസ്റ്റിൽ. നേപ്പാൾ വഴി രക്ഷപ്പെട്ട പ്രതിയെ...

Read More >>
കോഴിക്കോട് കുറ്റ്യാടിയിൽ ഹോം കെയർ സ്ഥാപനത്തിന്റെ പൂട്ട് പൊളിച്ച് അലമാരയിൽ സൂക്ഷിച്ച അരലക്ഷത്തിനടുത്ത് രൂപ കവർന്നു

Jul 21, 2026 04:45 PM

കോഴിക്കോട് കുറ്റ്യാടിയിൽ ഹോം കെയർ സ്ഥാപനത്തിന്റെ പൂട്ട് പൊളിച്ച് അലമാരയിൽ സൂക്ഷിച്ച അരലക്ഷത്തിനടുത്ത് രൂപ കവർന്നു

കോഴിക്കോട് കുറ്റ്യാടി - മരുതോങ്കര റോഡിലെ പ്രസൂതി സ്പെഷ്യാലിറ്റി ഹോം കെയറിൽ മോഷണം. രാത്രി ഓഫീസ് പൂട്ട് പൊളിച്ച് അലമാരയിൽ നിന്ന് 48,000 രൂപ കവർന്നു....

Read More >>
ഭർത്താക്കന്മാർ സൂക്ഷിക്കുക...! ഭാര്യയുടെ പേരിൽ വസ്തു വാങ്ങിയാൽ ബന്ധം പിരിഞ്ഞാൽ സ്വത്ത് തിരികെ കിട്ടുമോ? നിയമം പറയുന്നത് ഇതാ...

Jul 21, 2026 04:29 PM

ഭർത്താക്കന്മാർ സൂക്ഷിക്കുക...! ഭാര്യയുടെ പേരിൽ വസ്തു വാങ്ങിയാൽ ബന്ധം പിരിഞ്ഞാൽ സ്വത്ത് തിരികെ കിട്ടുമോ? നിയമം പറയുന്നത് ഇതാ...

സ്നേഹത്തിന് ഭാര്യയുടെ പേരിൽ സ്വത്ത് വാങ്ങിയവർ അറിയേണ്ടത്. ബിനാമി നിയമം, വിവാഹമോചന സമയത്തെ അവകാശം, തിരിച്ചുപിടിക്കാനുള്ള വഴികൾ...

Read More >>
Top Stories

News Roundup

GCC News