കൺമുന്നിൽ ഒരു ജീവൻ പിടയുന്നത് കണ്ടപ്പോൾ സ്റ്റിയറിങ് വിട്ട് പുഴയിലേക്ക് ചാടി....! നീറ്റിലെ മാർക്ക് കുറഞ്ഞതിന് പുഴയിൽ ചാടിയ പെൺകുട്ടിക്ക് രക്ഷകനായി ബസ് ഡ്രൈവർ

കൺമുന്നിൽ ഒരു ജീവൻ പിടയുന്നത് കണ്ടപ്പോൾ സ്റ്റിയറിങ് വിട്ട് പുഴയിലേക്ക് ചാടി....! നീറ്റിലെ മാർക്ക് കുറഞ്ഞതിന് പുഴയിൽ ചാടിയ പെൺകുട്ടിക്ക് രക്ഷകനായി ബസ്  ഡ്രൈവർ
2026-07-18T13:22:00 | By Susmitha Surendran
#Ernakulam News #Human Story Kerala #Bus Driver Hero #NEET Suicide Attempt #Karumalloor

കരുമാല്ലൂർ : (https://truevisionnews.com/) സ്വന്തം ജീവൻ പണയം വെച്ച് മറ്റൊരാളെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റാൻ എല്ലാവര്ക്കും സാധിക്കണമെന്നില്ല. എന്നാൽ ഒരു മിനിഷം പോലും തന്റെ ജീവനെപ്പറ്റി ചിന്തിക്കാതെ, പുഴയിൽ ചാടിയ പെൺകുട്ടിയുടെ ജീവൻ കാത്ത സ്വകാര്യ ബസ് ഡ്രൈവറെ ഓർത്ത് അഭിമാനിക്കുകയാണ് കേരളം മുഴുവനും.

നീറ്റ് പരീക്ഷയ്ക്ക് പ്രതീക്ഷിച്ച മാർക്ക് ലഭിക്കാത്തതിൽ മനംനൊന്ത് പുഴയിൽ ചാടിയ പെൺകുട്ടിയുടെ ജീവനാണ് ചാലാക്ക പള്ളിയാമ്പൽവീട്ടിൽ അജേഷിന്റെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപെട്ടത്. ബസ് ഓടിച്ചു വരുന്നതിനിടെയാണ് മാഞ്ഞാലി പാലത്തിനുസമീപം ഒരാൾക്കൂട്ടം അജേഷിന്റെ ശ്രദ്ധയിൽപ്പെട്ടത്.

വണ്ടിനിർത്തി ഇറങ്ങിച്ചെന്നപ്പോഴാണ് ഒരു പെൺകുട്ടി പുഴയിൽ ജീവനുവേണ്ടി പിടയുന്നതുകണ്ടത്. പിന്നെ ഒന്നുംനോക്കിയില്ല. നീന്തലറിയാമെന്നുള്ള ധൈര്യത്തിൽ അജേഷ് പുഴയിലേക്ക് എടുത്തുചാടുകയായിരുന്നു. ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു, ഒരു മണിയോടെ അങ്കമാലിയിലെത്തേണ്ടതിനാൽ അത്യാവശ്യം വേഗത്തിലായിരുന്നു എക്‌സിക്യുട്ട് ബസ് പോയിക്കൊണ്ടിരുന്നത്" എന്ന് രക്ഷാപ്രവർത്തനത്തെക്കുറിച്ച് ഡ്രൈവർ അജേഷ് പറയുന്നു.

പുഴയിൽ വീണ പെൺകുട്ടിയുടെ മുടിയിൽ പിടിച്ച് നൂറുമീറ്ററോളം സാഹസികമായി നീന്തിയാണ് ഇദ്ദേഹം കരയ്ക്കടുപ്പിച്ചത്. ഈ സമയം മാഞ്ഞാലി കോളനി കടവിലുണ്ടായിരുന്ന നാട്ടുകാർ പെട്ടെന്ന് തന്നെ ഇടപെടുകയും, കുട്ടിയെ ഉടൻ വണ്ടിയിൽ കയറ്റി ചാലാക്ക മെഡിക്കൽ കോളേജിലെത്തിച്ച് അടിയന്തര ചികിത്സ നൽകുകയും ചെയ്തു. പെൺകുട്ടി നിലവിൽ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.

 പെൺകുട്ടിയെ സുരക്ഷിതമായി കരയ്ക്കടുപ്പിച്ച ശേഷം, അല്പം സമയം വൈകിയെങ്കിലും അജേഷ് തന്നെ വീണ്ടും ബസിന്റെ സ്റ്റിയറിങ് ഏറ്റെടുക്കുകയും യാത്രക്കാരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കുകയും ചെയ്തു.

Content Highlight: Ernakulam Bus Driver Ajes Saves Girl Who Jumped Into River After NEET Result

#Ernakulam News #Human Story Kerala #Bus Driver Hero #NEET Suicide Attempt #Karumalloor

Next TV

Related Stories
ടിക്കറ്റ് എടുത്തു മാറ്റിവെച്ചവർ ഓടിവരണേ! മൺസൂൺ ബമ്പർ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു, 10 കോടി ഈ നമ്പറിന്!

Jul 18, 2026 02:22 PM

ടിക്കറ്റ് എടുത്തു മാറ്റിവെച്ചവർ ഓടിവരണേ! മൺസൂൺ ബമ്പർ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു, 10 കോടി ഈ നമ്പറിന്!

കേരള മൺസൂൺ ബമ്പർ BR-110 നറുക്കെടുപ്പ് ഫലം. MC 576896-ന് 10 കോടി. രണ്ടാം സമ്മാനം 10 ലക്ഷം. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചാണ്...

Read More >>
വടകരയിൽ വയോധികനെ വീടിനുള്ളിൽ തൂങ്ങിമരിച്ചു

Jul 18, 2026 02:18 PM

വടകരയിൽ വയോധികനെ വീടിനുള്ളിൽ തൂങ്ങിമരിച്ചു

പുതുപ്പണം കക്കട്ടിയിൽ 67 കാരനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വടകര താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം...

Read More >>
 വീണ്ടും പിഴവ്....! ചോദ്യപേപ്പർ മാറി നൽകി; പിഎസ്‌സി പത്താം ക്ലാസ് പ്രിലിമിനറി പരീക്ഷ അവസാനനിമിഷം റദ്ദാക്കി

Jul 18, 2026 02:10 PM

വീണ്ടും പിഴവ്....! ചോദ്യപേപ്പർ മാറി നൽകി; പിഎസ്‌സി പത്താം ക്ലാസ് പ്രിലിമിനറി പരീക്ഷ അവസാനനിമിഷം റദ്ദാക്കി

പിഎസ്‌സി പത്താം ക്ലാസ് യോഗ്യത പരീക്ഷ റദ്ദാക്കി. ചോദ്യപേപ്പർ മാറി നൽകിയതിനെ തുടർന്ന് ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷ നടത്തില്ല. എല്ലാ ജില്ലകളിലും...

Read More >>
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം;  ഉച്ചയ്‌ക്ക് ശേഷം ഈ ഏഴ് ജില്ലക്കാർ പ്രത്യേകം സൂക്ഷിക്കണം,  പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ

Jul 18, 2026 01:51 PM

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഉച്ചയ്‌ക്ക് ശേഷം ഈ ഏഴ് ജില്ലക്കാർ പ്രത്യേകം സൂക്ഷിക്കണം, പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ

കേരളത്തിൽ മഴ ശക്തമാകുന്നു. ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്. നാളെ 5 ജില്ലകളിൽ മുന്നറിയിപ്പ്. ജൂലായ് 21 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന്...

Read More >>
തലശ്ശേരിയിൽ കാറും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടം: നാദാപുരം തൂണേരി സ്വദേശിനി മരിച്ചു

Jul 18, 2026 01:47 PM

തലശ്ശേരിയിൽ കാറും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടം: നാദാപുരം തൂണേരി സ്വദേശിനി മരിച്ചു

മൊയ്തുപാലത്ത് ടിപ്പർ ലോറി കാറിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ തൂണേരി സ്വദേശിനി അനിത മരിച്ചു. കൊച്ചുമകളുടെ ചികിത്സയ്ക്ക് പോകുന്നതിനിടെയാണ്...

Read More >>
വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!  നാദാപുരം ഉമ്മത്തൂരിൽ  ഓടുന്ന സ്കൂൾ ബസിൽ നിന്ന് വിദ്യാർത്ഥി റോഡിലേക്ക് തെറിച്ചുവീണു, വിദ്യാർത്ഥിക്ക് പരിക്ക്

Jul 18, 2026 01:33 PM

വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്! നാദാപുരം ഉമ്മത്തൂരിൽ ഓടുന്ന സ്കൂൾ ബസിൽ നിന്ന് വിദ്യാർത്ഥി റോഡിലേക്ക് തെറിച്ചുവീണു, വിദ്യാർത്ഥിക്ക് പരിക്ക്

കോഴിക്കോട് നാദാപുരത്ത് ഉമ്മത്തൂർ എസ്.ഐ.എച്ച്.എസ്. സ്കൂൾ ബസിൽ നിന്ന് വിദ്യാർത്ഥി റോഡിലേക്ക് തെറിച്ചുവീണു. താനക്കോട്ടൂരിലേക്ക് കുട്ടികളെ...

Read More >>
Top Stories

News Roundup

GCC News