#P Sarin #Kerala Power Cut #UDF Government #LDF #VD Satheesan #Sunny Joseph #Kerala Electricity
തിരുവനന്തപുരം: ( www.truevisionnews.com ) സംസ്ഥാനത്തെ പവർ കട്ടിൽ രൂക്ഷ വിമർശനവുമായി പി സരിൻ. ഒരു സ്കൂൾ വിദ്യാർഥി തന്റെ ഡയറിയിൽ പവർകട്ടിനെക്കുറിച്ച് എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം സർക്കാരിനെ കുറ്റപ്പെടുത്തിയത്.
"ഇപ്പോഴെന്നും പവർ കട്ടാണ്. ഇന്നും കറന്റ് പോയി. ഞാൻ ഇപ്പോൾ ഡയറി എഴുതുന്നതും കറന്റില്ലാതെയാണ്" എന്നാണ് വിദ്യാർഥി ഡയറിയിൽ കുറിച്ചിരിക്കുന്നത്. ഈ കുറിപ്പ് പങ്കുവെച്ച പി. സരിൻ, മുഖ്യമന്ത്രി വി.ഡി. സതീശനും വൈദ്യുതി മന്ത്രി സണ്ണി ജോസഫും കേരളത്തിലെ കുരുന്നുമനസുകളിൽ അവശേഷിപ്പിക്കുന്നത് ഇത് മാത്രമാണെന്ന് കുറ്റപ്പെടുത്തി.
"കഴിഞ്ഞ ഒരു വർഷക്കാലം കേരളം 'പവർകട്ട്' എന്ന വാക്ക് തന്നെ മറന്നിരിക്കുകയായിരുന്നു. അതിന് കാരണം കേരളത്തിൽ പവർകട്ട് ഉണ്ടായിരുന്നില്ല എന്നതാണ്. പ്രതികൂല സാഹചര്യങ്ങളിലെല്ലാം ക്രിയാത്മകമായി ഇടപെട്ട് വൈദ്യുതി മുടക്കമില്ലാതെ മുന്നോട്ടുപോകാൻ കഴിഞ്ഞത് എൽഡിഎഫ് സർക്കാരിന്റെ കരുത്തുകൊണ്ടാണ്" എന്ന് പി. സരിൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
എന്നാൽ ഭരണത്തിലേറിയ ദിവസങ്ങൾക്കകം തന്നെ യുഡിഎഫ് സർക്കാർ വൈദ്യുതി വിതരണത്തിൽ പൂർണമായും പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു. "ഒന്നും രണ്ടും മണിക്കൂറുകളാണ് കേരളം ഇന്ന് ഇരുട്ടിലിരിക്കുന്നത്. സ്കൂൾ കുട്ടികൾക്ക് പഠിക്കാനും വീട്ടമ്മമാർക്ക് പാചകം ചെയ്യാനും ഓഫീസുകളിൽ ജോലി ചെയ്യാനും പോലും കഴിയാത്ത അവസ്ഥയാണ്" പി. സരിൻ കൂട്ടിച്ചേർത്തു.
വേനൽക്കാലത്ത് വൈദ്യുതി ആവശ്യം കൂടുന്ന സാഹചര്യത്തിൽ ലോഡ് ഷെഡ്ഡിംഗ് ഒഴിവാക്കാനുള്ള മുൻകൂർ നടപടികൾ സ്വീകരിക്കാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം വിമർശിച്ചു. കേരളത്തിന്റെ വികസനത്തിന് അടിസ്ഥാനമായ വൈദ്യുതി മേഖലയെ സർക്കാർ അവഗണിക്കുകയാണെന്നും കുരുന്നുകൾ പോലും ഇരുട്ടിൽ ഡയറി എഴുതേണ്ട ഗതികേട് ഉണ്ടാക്കിയത് സർക്കാരിന്റെ പരാജയമാണെന്നും പി. സരിൻ പറഞ്ഞു.
സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവിധ ജില്ലകളിൽ മണിക്കൂറുകളോളം നീളുന്ന വൈദ്യുതി മുടക്കം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇത് പൊതുജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്.
പി സരിന്റെ പോസ്റ്റ് ഇങ്ങനെ:
‘ഇന്നും കറൻ്റ് പോയി.
ഞാൻ കറൻറ് ഇല്ലാതെയാണ് ഇപ്പോൾ ഡയറി എഴുതുന്നത്.’
ഈ കുരുന്നു കൈവിരൽ വളർന്നു വലുതായി ഒരു നാൾ ജനവിധിയും എഴുതും.
സണ്ണിയും ഫണ്ണി പൂക്കിയും ചേർന്ന്, പിടിപ്പുകേടിന്റെ ഒറ്റ പേരിൽ,
കുരുന്നു മനസ്സുകളിൽ അവശേഷിപ്പിക്കുന്നത് ഇതു മാത്രമാണ്.
Content Highlight: P Sarin Criticizes Kerala Govt Over Power Cuts, Shares Student Diary Note
#P Sarin #Kerala Power Cut #UDF Government #LDF #VD Satheesan #Sunny Joseph #Kerala Electricity

































.jpeg)
