#Kochi Crime #MDMA Arrest #Operation Toofan #Kerala Police #Drug Bust
കൊച്ചി: (https://truevisionnews.com/) ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പെരുമ്പാവൂർ പോലീസ് നടത്തിയ പരിശോധനയിൽ രാസലഹരിയുമായി യുവാവ് അറസ്റ്റിൽ. വെണ്ണല പേതാട്ടിപ്പറമ്പ് വീട്ടിൽ അനന്തു (27) വിനെയാണ് കോടനാട് കാവുംപുറം ഭാഗത്ത് നിന്ന് പിടികൂടിയത്.
പെരുമ്പാവൂർ എഎസ്പിയുടെ പ്രത്യേക അന്വേഷണസംഘവും കോടനാട് പോലീസും സംയുക്തമായാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളിൽ നിന്ന് 0.556 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. സ്കൂട്ടറിൽ കറങ്ങി നടന്നാണ് ഇയാൾ ലഹരി വിൽപ്പന നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുറച്ചു ദിവസങ്ങളായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു അനന്തു. കാവുംപുറം ഭാഗത്ത് വാടകയ്ക്ക് വീടെടുത്ത് താമസിച്ചു വരികയായിരുന്നു ഇയാൾ. പ്രധാനമായും രാത്രികാലങ്ങളിലാണ് ലഹരി വിൽപ്പന നടത്തിയിരുന്നത്.
പോലീസിനെ കണ്ടപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സംഘം സാഹസികമായി പിന്തുടർന്ന് പിടികൂടുകയായിരുന്നു. 2019-ൽ ഒന്നര കിലോ കഞ്ചാവുമായി അനന്തുവിനെ പാലക്കാട് എക്സൈസ് സംഘം പിടികൂടിയിട്ടുണ്ട്. അന്ന് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
പെരുമ്പാവൂർ എഎസ്പി ഹാർദിക് മീണ, കോടനാട് ഇൻസ്പെക്ടർ എ.എസ്. സരിൻ, എസ്ഐ വി.പി. ശിവദാസ്, എഎസ്ഐമാരായ പി.എ. അബ്ദുൽ മനാഫ്, എം.സി. ചന്ദ്രലേഖ, സെബി ആന്റണി, പ്രസീൻ രാജ്, സീനിയർ സിപിഒമാരായ ടി.എ. അഫ്സൽ, ബെന്നി ഐസക്ക്, റോബിൻ ജോയ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ലഹരി ശൃംഖലയിലെ മറ്റ് ബന്ധങ്ങൾ സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുന്നു.
Content Highlight: Kochi Drug Bust: Youth Arrested with MDMA During Operation Toofan
#Kochi Crime #MDMA Arrest #Operation Toofan #Kerala Police #Drug Bust

































