കോഴിക്കോട് മാവൂരിൽ ടിപ്പർ ലോറി മറിഞ്ഞ് അപകടം; ക്യാബിനുള്ളിൽ കുടുങ്ങിയ ഡ്രൈവർക്ക് ദാരുണാന്ത്യം

കോഴിക്കോട് മാവൂരിൽ ടിപ്പർ ലോറി മറിഞ്ഞ് അപകടം; ക്യാബിനുള്ളിൽ കുടുങ്ങിയ ഡ്രൈവർക്ക് ദാരുണാന്ത്യം
2026-07-17T18:19:00 | By Athira V
#Mavoor Accident #Kozhikode News #Tipper Lorry #Road Accident

കോഴിക്കോട് : ( www.truevisionnews.com) കോഴിക്കോട് മാവൂർ കണ്ണിപറമ്പ് പടാറുകുളങ്ങരയ്ക്ക് സമീപം ടിപ്പർ ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. മാവൂർ കുട്ടിക്കടവ് സ്വദേശി ഷൗക്കത്തലി ആണ് അപകടത്തിൽ മരിച്ചത്. ഇന്ന് വൈകുന്നേരം 3.30-ഓടെയാണ് സംഭവം.

കണ്ണിപറമ്പിലെ ക്രഷറിൽ നിന്ന് എം-സാൻഡുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. കയറ്റത്തിനിടയിൽ വെച്ച് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും അതിവേഗത്തിൽ പിന്നോട്ട് നീങ്ങുകയും ചെയ്തു. തുടർന്ന് റോഡരികിലെ താഴ്ചയിലേക്ക് ലോറി മറിയുകയായിരുന്നു.അപകടം നടന്നയുടൻ തന്നെ നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തി.

ക്യാബിനുള്ളിൽ കുടുങ്ങിയ ഷൗക്കത്തലിയെ പുറത്തെടുക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് വിവരമറിഞ്ഞ് സ്ഥലത്തെത്തിയവർ മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ ലോറി ഉയർത്തി ഡ്രൈവറെ പുറത്തെടുത്തു.ഗുരുതരമായി പരിക്കേറ്റ ഷൗക്കത്തലിയെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുൻപേ മരണം സംഭവിച്ചിരുന്നു.മാവൂർ മേഖലയിൽ ചരക്ക് ലോറികളുടെ അപകടങ്ങൾ പതിവായതിൽ നാട്ടുകാർ ആശങ്ക പ്രകടിപ്പിച്ചു.

കണ്ണിപറമ്പ് റോഡിലെ കയറ്റവും വളവുകളും അപകട സാധ്യത കൂടുതലുള്ളതാണെന്നും ഇവിടെ കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. മാവൂർ പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Content Highlight: Tipper Lorry Overturns In Mavoor Kozhikode, Driver Shaukathali Dies

#Mavoor Accident #Kozhikode News #Tipper Lorry #Road Accident

Next TV

Related Stories
‘കറന്റ് ഇല്ലാതെയാണ് ഇപ്പോൾ ഡയറി എഴുതുന്നത്’; സണ്ണിയും ഫണ്ണി പൂക്കിയും ചേർന്ന് കുരുന്നുമനസുകളിൽ അവശേഷിപ്പിക്കുന്നത് ഇത് മാത്രം -പി സരിൻ

Jul 17, 2026 07:47 PM

‘കറന്റ് ഇല്ലാതെയാണ് ഇപ്പോൾ ഡയറി എഴുതുന്നത്’; സണ്ണിയും ഫണ്ണി പൂക്കിയും ചേർന്ന് കുരുന്നുമനസുകളിൽ അവശേഷിപ്പിക്കുന്നത് ഇത് മാത്രം -പി സരിൻ

സംസ്ഥാനത്തെ പവർകട്ടിൽ പി. സരിൻ രൂക്ഷ വിമർശനം. "ഇന്നും കറന്റ് പോയി" എന്ന് ഡയറിയിൽ എഴുതിയ വിദ്യാർഥിയുടെ കുറിപ്പ് പങ്കുവെച്ച് മുഖ്യമന്ത്രിക്കും...

Read More >>
ഫിഫ ലോകകപ്പ് ഫൈനൽ: 'തിങ്കളാഴ്ച സംസ്ഥാനത്തെ സ്കൂളുകൾക്കും കോളജുകൾക്കും അവധി  പ്രഖ്യാപിക്കണം'- പാലാ നഗരസഭാ ചെയർപേഴ്സൺ

Jul 17, 2026 06:21 PM

ഫിഫ ലോകകപ്പ് ഫൈനൽ: 'തിങ്കളാഴ്ച സംസ്ഥാനത്തെ സ്കൂളുകൾക്കും കോളജുകൾക്കും അവധി പ്രഖ്യാപിക്കണം'- പാലാ നഗരസഭാ ചെയർപേഴ്സൺ

ഫിഫ ലോകകപ്പ് ഫൈനൽ അർധരാത്രിയിൽ ആയതിനാൽ തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും കോളജുകൾക്കും അവധി നൽകണമെന്ന് പാലാ നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു...

Read More >>
രാത്രി 6 മുതൽ 11 വരെ സൂക്ഷിക്കുക, പണി വരുന്നുണ്ട്....! സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം; പീക്ക് സമയങ്ങളിൽ ഭാഗിക കട്ട്

Jul 17, 2026 06:12 PM

രാത്രി 6 മുതൽ 11 വരെ സൂക്ഷിക്കുക, പണി വരുന്നുണ്ട്....! സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം; പീക്ക് സമയങ്ങളിൽ ഭാഗിക കട്ട്

സംസ്ഥാനത്ത് തുടർച്ചയായി അഞ്ചാം ദിവസവും വൈദ്യുതി നിയന്ത്രണം. പീക്ക് സമയങ്ങളിൽ ഭാഗിക നിയന്ത്രണം വേണ്ടി വരുമെന്ന് കെഎസ്ഇബി. ഉപഭോക്താക്കളോട്...

Read More >>
പറ്റിയ കൂട്ട് തന്നെ ..! ലോണിന് അപേക്ഷിച്ച സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ കാണിച്ച് ഭീഷണി; 'ഡാർക്ക് വെബ് ബിബിനും ഗർഭിണിയായ പങ്കാളിയും കുടുങ്ങി

Jul 17, 2026 05:50 PM

പറ്റിയ കൂട്ട് തന്നെ ..! ലോണിന് അപേക്ഷിച്ച സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ കാണിച്ച് ഭീഷണി; 'ഡാർക്ക് വെബ് ബിബിനും ഗർഭിണിയായ പങ്കാളിയും കുടുങ്ങി

വായ്പ വാഗ്ദാനം ചെയ്ത് യുവതികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ ആലപ്പുഴ സ്വദേശികളായ ബിബിനും സൗമ്യയും അറസ്റ്റിൽ. നഗ്ന ദൃശ്യങ്ങൾ ഉപയോഗിച്ച്...

Read More >>
എങ്ങോട്ടേക്കാ ഈ ഓട്ടം? കൊച്ചിയിൽ  എംഡിഎംഎയുമായി അനന്തുവിനെ പൂട്ടി  ഓപ്പറേഷൻ തൂഫാൻ

Jul 17, 2026 05:45 PM

എങ്ങോട്ടേക്കാ ഈ ഓട്ടം? കൊച്ചിയിൽ എംഡിഎംഎയുമായി അനന്തുവിനെ പൂട്ടി ഓപ്പറേഷൻ തൂഫാൻ

കോടനാട് ഓപ്പറേഷൻ തൂഫാനിൽ രാസലഹരിയുമായി അനന്തു പിടിയിൽ. സ്കൂട്ടറിൽ കറങ്ങി എംഡിഎംഎ വിറ്റിരുന്നു. 0.556 ഗ്രാം കണ്ടെടുത്തു. 2019-ൽ കഞ്ചാവ്...

Read More >>
 നിങ്ങൾക്കാണോ ആ ഭാഗ്യം? സുവർണകേരളം ലോട്ടറി ഫലം അറിയാം; ഒന്നാം സമ്മാനം വൈക്കത്ത് വിറ്റ ടിക്കറ്റിന്

Jul 17, 2026 05:36 PM

നിങ്ങൾക്കാണോ ആ ഭാഗ്യം? സുവർണകേരളം ലോട്ടറി ഫലം അറിയാം; ഒന്നാം സമ്മാനം വൈക്കത്ത് വിറ്റ ടിക്കറ്റിന്

സുവർണകേരളം SK-77 ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. ഒരു കോടി വൈക്കത്ത് RC 532370-ന്. രണ്ടാം സമ്മാനം എറണാകുളത്ത് RK 329439-ന്. പൂർണ്ണ ലിസ്റ്റ്...

Read More >>
Top Stories

News Roundup