അറസ്റ്റ് ഭീഷണി ഒഴിഞ്ഞു....! കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് മുൻ‌കൂർ ജാമ്യം

അറസ്റ്റ് ഭീഷണി ഒഴിഞ്ഞു....! കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് മുൻ‌കൂർ ജാമ്യം
2026-07-17T17:35:00 | By VIPIN P V
#Kafir Screenshot Case #Ribesh Ramakrishnan #DYFI #Vadakara #Anticipatory Bail

കോഴിക്കോട്: ( www.truevisionnews.com ) വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് മുൻകൂർ ജാമ്യം അനുവദിച്ച് കോടതി. കേസിൽ ആരോപണവിധേയനായതിനെ തുടർന്ന് അറസ്റ്റ് സാധ്യത മുന്നിൽ കണ്ടാണ് അദ്ദേഹം മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയത്.

കേസിൽ പ്രതി ചേർക്കപ്പെടുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് റിബേഷ് രാമകൃഷ്ണൻ കോടതിയെ സമീപിച്ചത്. അതേസമയം കേസിലെ പ്രധാന പ്രതിയായ ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ ഹർജി വടകര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി.

പ്രതി ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പോലീസ് ഹർജി നൽകിയത്.ജിതിന് ജാമ്യം ലഭിച്ചതിന് ശേഷം വടകരയിലും തിരുവള്ളൂരിലും നടന്ന സ്വീകരണ പരിപാടികളിലെ അക്രമസംഭവങ്ങൾ, പോലീസിനും സർക്കാരിനുമെതിരായ വെല്ലുവിളികൾ, പ്രകോപന മുദ്രാവാക്യങ്ങൾ എന്നിവ ചൂണ്ടിക്കാട്ടിയാണ് പ്രത്യേക അന്വേഷണ സംഘം കോടതിയെ സമീപിച്ചത്.

ഈ രണ്ട് സംഭവങ്ങളിലും ജിതിനെ പ്രതിയാക്കി പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.എന്നാൽ ജാഥകളിലും സ്വീകരണ പരിപാടികളിലും പങ്കെടുക്കുന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയല്ലെന്നും പോലീസ് കേസുകൾ കെട്ടിച്ചമയ്ക്കുകയാണെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു.

പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം റദ്ദാക്കണമെന്ന ഹർജി തള്ളിയത്.സാമൂഹ്യമാധ്യമങ്ങളിൽ മതപരമായ അധിക്ഷേപം അടങ്ങിയ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് വടകര കാഫിർ കേസ് രജിസ്റ്റർ ചെയ്തത്.

കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പ്രചരണത്തിന് പിന്നിലെ ഉദ്ദേശ്യമെന്താണെന്നും അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.കോടതിയുടെ ഇന്നത്തെ ഉത്തരവോടെ റിബേഷ് രാമകൃഷ്ണന് തൽക്കാലം അറസ്റ്റ് ഭീഷണി ഒഴിഞ്ഞു. അതേസമയം ജിതിൻ ഭാസ്കറിന് അനുകൂലമായ വിധി വന്നതോടെ കേസിലെ രാഷ്ട്രീയ ചർച്ചകളും സജീവമായിട്ടുണ്ട്.

Content Highlight: Kafir Screenshot Case: Court Grants Anticipatory Bail to DYFI Leader Ribesh Ramakrishnan

#Kafir Screenshot Case #Ribesh Ramakrishnan #DYFI #Vadakara #Anticipatory Bail

Next TV

Related Stories
രാത്രി 6 മുതൽ 11 വരെ സൂക്ഷിക്കുക, പണി വരുന്നുണ്ട്....! സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം; പീക്ക് സമയങ്ങളിൽ ഭാഗിക കട്ട്

Jul 17, 2026 06:12 PM

രാത്രി 6 മുതൽ 11 വരെ സൂക്ഷിക്കുക, പണി വരുന്നുണ്ട്....! സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം; പീക്ക് സമയങ്ങളിൽ ഭാഗിക കട്ട്

സംസ്ഥാനത്ത് തുടർച്ചയായി അഞ്ചാം ദിവസവും വൈദ്യുതി നിയന്ത്രണം. പീക്ക് സമയങ്ങളിൽ ഭാഗിക നിയന്ത്രണം വേണ്ടി വരുമെന്ന് കെഎസ്ഇബി. ഉപഭോക്താക്കളോട്...

Read More >>
പറ്റിയ കൂട്ട് തന്നെ ..! ലോണിന് അപേക്ഷിച്ച സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ കാണിച്ച് ഭീഷണി; 'ഡാർക്ക് വെബ് ബിബിനും ഗർഭിണിയായ പങ്കാളിയും കുടുങ്ങി

Jul 17, 2026 05:50 PM

പറ്റിയ കൂട്ട് തന്നെ ..! ലോണിന് അപേക്ഷിച്ച സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ കാണിച്ച് ഭീഷണി; 'ഡാർക്ക് വെബ് ബിബിനും ഗർഭിണിയായ പങ്കാളിയും കുടുങ്ങി

വായ്പ വാഗ്ദാനം ചെയ്ത് യുവതികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ ആലപ്പുഴ സ്വദേശികളായ ബിബിനും സൗമ്യയും അറസ്റ്റിൽ. നഗ്ന ദൃശ്യങ്ങൾ ഉപയോഗിച്ച്...

Read More >>
എങ്ങോട്ടേക്കാ ഈ ഓട്ടം? കൊച്ചിയിൽ  എംഡിഎംഎയുമായി അനന്തുവിനെ പൂട്ടി  ഓപ്പറേഷൻ തൂഫാൻ

Jul 17, 2026 05:45 PM

എങ്ങോട്ടേക്കാ ഈ ഓട്ടം? കൊച്ചിയിൽ എംഡിഎംഎയുമായി അനന്തുവിനെ പൂട്ടി ഓപ്പറേഷൻ തൂഫാൻ

കോടനാട് ഓപ്പറേഷൻ തൂഫാനിൽ രാസലഹരിയുമായി അനന്തു പിടിയിൽ. സ്കൂട്ടറിൽ കറങ്ങി എംഡിഎംഎ വിറ്റിരുന്നു. 0.556 ഗ്രാം കണ്ടെടുത്തു. 2019-ൽ കഞ്ചാവ്...

Read More >>
 നിങ്ങൾക്കാണോ ആ ഭാഗ്യം? സുവർണകേരളം ലോട്ടറി ഫലം അറിയാം; ഒന്നാം സമ്മാനം വൈക്കത്ത് വിറ്റ ടിക്കറ്റിന്

Jul 17, 2026 05:36 PM

നിങ്ങൾക്കാണോ ആ ഭാഗ്യം? സുവർണകേരളം ലോട്ടറി ഫലം അറിയാം; ഒന്നാം സമ്മാനം വൈക്കത്ത് വിറ്റ ടിക്കറ്റിന്

സുവർണകേരളം SK-77 ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. ഒരു കോടി വൈക്കത്ത് RC 532370-ന്. രണ്ടാം സമ്മാനം എറണാകുളത്ത് RK 329439-ന്. പൂർണ്ണ ലിസ്റ്റ്...

Read More >>
'ഇവിടെ എന്നും ഇപ്പോൾ പവർ കട്ടാണ്, താൻ ഈ ഡയറി എഴുതുമ്പോൾ പോലും വീട്ടിൽ കറന്റില്ല'; കുഞ്ഞിന്റെ ഡയറി  വൈറലാകുന്നു

Jul 17, 2026 05:25 PM

'ഇവിടെ എന്നും ഇപ്പോൾ പവർ കട്ടാണ്, താൻ ഈ ഡയറി എഴുതുമ്പോൾ പോലും വീട്ടിൽ കറന്റില്ല'; കുഞ്ഞിന്റെ ഡയറി വൈറലാകുന്നു

10 വർഷത്തിന് ശേഷം കേരളത്തിൽ വീണ്ടും പവർ കട്ട്. രാത്രിയിൽ ഒന്നും രണ്ടും മണിക്കൂർ വൈദ്യുതി മുടക്കം. പഠിക്കുന്ന കുട്ടികൾ മെഴുകുതിരി...

Read More >>
പോയാൽ 250, കിട്ടിയാൽ 10 കോടി....! വിൽപ്പനയിൽ റെക്കോർഡിട്ട് മൺസൂൺ ബമ്പർ, നറുക്കെടുപ്പ് നാളെ

Jul 17, 2026 05:10 PM

പോയാൽ 250, കിട്ടിയാൽ 10 കോടി....! വിൽപ്പനയിൽ റെക്കോർഡിട്ട് മൺസൂൺ ബമ്പർ, നറുക്കെടുപ്പ് നാളെ

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ മൺസൂൺ ബമ്പറിന് റെക്കോഡ് വിൽപ്പന. 40 ലക്ഷം ടിക്കറ്റുകളും വിറ്റു. നാളെ ഉച്ചയ്ക്ക് 2 മണിക്ക് നറുക്കെടുപ്പ്. ഒന്നാം സമ്മാനം...

Read More >>
Top Stories

News Roundup