പോയാൽ 250, കിട്ടിയാൽ 10 കോടി....! വിൽപ്പനയിൽ റെക്കോർഡിട്ട് മൺസൂൺ ബമ്പർ, നറുക്കെടുപ്പ് നാളെ

പോയാൽ 250, കിട്ടിയാൽ 10 കോടി....! വിൽപ്പനയിൽ റെക്കോർഡിട്ട് മൺസൂൺ ബമ്പർ, നറുക്കെടുപ്പ് നാളെ
2026-07-17T17:10:00 | By VIPIN P V
#Kerala Lottery #Monsoon Bumper #10 Crore Prize #Lottery Result #Kerala Government Lottery

തിരുവനന്തപുരം: ( www.truevisionnews.com ) കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ മൺസൂൺ ബമ്പർ ഭാഗ്യക്കുറിക്ക് റെക്കോഡ് വിൽപ്പന. നാളെ ഉച്ചയ്ക്ക് 2 മണിക്ക് നടക്കാനിരിക്കുന്ന നറുക്കെടുപ്പിന് മുന്നോടിയായി അച്ചടിച്ച 40 ലക്ഷം ടിക്കറ്റുകളും വിറ്റുതീർന്നതായി ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ അഞ്ജു കെ എസ് അറിയിച്ചു.

കഴിഞ്ഞ വർഷം 33 ലക്ഷം ടിക്കറ്റുകളാണ് മൺസൂൺ ബമ്പറിന് വിറ്റത്. ഈ വർഷം അതിനേക്കാൾ 7 ലക്ഷം ടിക്കറ്റുകളുടെ വർധനയാണ് ഉണ്ടായത്. ഇത് മൺസൂൺ ബമ്പറിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിൽപ്പനയാണ്.ജില്ലകളിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റത് പാലക്കാട് ജില്ലയിലാണ്.

പാലക്കാട്ട് മാത്രം 11,14,500 ടിക്കറ്റുകൾ വിറ്റു. വിൽപ്പനയിൽ തൃശൂർ 4,54,510 ടിക്കറ്റുകളുമായി രണ്ടാം സ്ഥാനത്തും തിരുവനന്തപുരം 3,58,500 ടിക്കറ്റുകളുമായി മൂന്നാം സ്ഥാനത്തുമാണ്. ഏറ്റവും കുറവ് വിൽപ്പന രേഖപ്പെടുത്തിയത് മലപ്പുറം ജില്ലയിലാണ്. അവിടെ 1,29,000 ടിക്കറ്റുകൾ മാത്രമാണ് വിറ്റത്.

സമ്മാനത്തുകകൾ

മൺസൂൺ ബമ്പറിന്റെ ഒന്നാം സമ്മാനം 10 കോടി രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയും നാലാം സമ്മാനം 3 ലക്ഷം രൂപയുമാണ്. ഇതുകൂടാതെ 5000, 1000, 500, 250 രൂപയുടെ നിരവധി ചെറിയ സമ്മാനങ്ങളും ഉണ്ട്.

ജില്ലാ ലോട്ടറി ഓഫീസുകൾ, സബ് ഓഫീസുകൾ, അംഗീകൃത ഏജൻസികൾ വഴി വിറ്റഴിച്ച ടിക്കറ്റുകൾ മാത്രമേ നറുക്കെടുപ്പിൽ ഉൾപ്പെടുത്തുകയുള്ളൂ. നറുക്കെടുപ്പ് ഫലം keralalotteryresult.net, keralalotteries.com എന്നീ ഔദ്യോഗിക വെബ്സൈറ്റുകളിൽ ലഭ്യമാകും.

ജാഗ്രതാ നിർദേശം

കേരള സംസ്ഥാന ലോട്ടറിയുടെ പേരിൽ പ്രവർത്തിക്കുന്ന വ്യാജ വെബ്സൈറ്റുകളിൽ ടിക്കറ്റ് ബുക്ക് ചെയ്യുകയോ പണം അടയ്ക്കുകയോ ചെയ്യരുതെന്ന് ഡയറക്ടർ മുന്നറിയിപ്പ് നൽകി. സമ്മാനം ലഭിച്ചു എന്ന് പറഞ്ഞ് രജിസ്ട്രേഷൻ ഫീ, പ്രോസസിംഗ് ഫീ, ജിഎസ്ടി, ടാക്സ്, സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്നിവയുടെ പേരിൽ പണം ആവശ്യപ്പെട്ടാൽ അത് തട്ടിപ്പാണെന്ന് മനസ്സിലാക്കണം.

ബാങ്ക് അക്കൗണ്ട് നമ്പർ, ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, ഒടിപി, യുപിഐ പിൻ, ആധാർ നമ്പർ തുടങ്ങിയവ അപരിചിതരുമായി പങ്കുവെക്കരുത്. ഓൺലൈൻ തട്ടിപ്പിനിരയായാൽ ഉടൻ 1930 എന്ന സൈബർ ഹെൽപ്പ് ലൈനിലോ www.cybercrime.gov.in എന്ന പോർട്ടലിലോ പരാതി നൽകണമെന്നും അധികൃതർ അറിയിച്ചു.

Content Highlight: Kerala Monsoon Bumper 2026 Records 40 Lakh Ticket Sales, Draw Tomorrow

#Kerala Lottery #Monsoon Bumper #10 Crore Prize #Lottery Result #Kerala Government Lottery

Next TV

Related Stories
രാത്രി 6 മുതൽ 11 വരെ സൂക്ഷിക്കുക, പണി വരുന്നുണ്ട്....! സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം; പീക്ക് സമയങ്ങളിൽ ഭാഗിക കട്ട്

Jul 17, 2026 06:12 PM

രാത്രി 6 മുതൽ 11 വരെ സൂക്ഷിക്കുക, പണി വരുന്നുണ്ട്....! സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം; പീക്ക് സമയങ്ങളിൽ ഭാഗിക കട്ട്

സംസ്ഥാനത്ത് തുടർച്ചയായി അഞ്ചാം ദിവസവും വൈദ്യുതി നിയന്ത്രണം. പീക്ക് സമയങ്ങളിൽ ഭാഗിക നിയന്ത്രണം വേണ്ടി വരുമെന്ന് കെഎസ്ഇബി. ഉപഭോക്താക്കളോട്...

Read More >>
പറ്റിയ കൂട്ട് തന്നെ ..! ലോണിന് അപേക്ഷിച്ച സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ കാണിച്ച് ഭീഷണി; 'ഡാർക്ക് വെബ് ബിബിനും ഗർഭിണിയായ പങ്കാളിയും കുടുങ്ങി

Jul 17, 2026 05:50 PM

പറ്റിയ കൂട്ട് തന്നെ ..! ലോണിന് അപേക്ഷിച്ച സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ കാണിച്ച് ഭീഷണി; 'ഡാർക്ക് വെബ് ബിബിനും ഗർഭിണിയായ പങ്കാളിയും കുടുങ്ങി

വായ്പ വാഗ്ദാനം ചെയ്ത് യുവതികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ ആലപ്പുഴ സ്വദേശികളായ ബിബിനും സൗമ്യയും അറസ്റ്റിൽ. നഗ്ന ദൃശ്യങ്ങൾ ഉപയോഗിച്ച്...

Read More >>
എങ്ങോട്ടേക്കാ ഈ ഓട്ടം? കൊച്ചിയിൽ  എംഡിഎംഎയുമായി അനന്തുവിനെ പൂട്ടി  ഓപ്പറേഷൻ തൂഫാൻ

Jul 17, 2026 05:45 PM

എങ്ങോട്ടേക്കാ ഈ ഓട്ടം? കൊച്ചിയിൽ എംഡിഎംഎയുമായി അനന്തുവിനെ പൂട്ടി ഓപ്പറേഷൻ തൂഫാൻ

കോടനാട് ഓപ്പറേഷൻ തൂഫാനിൽ രാസലഹരിയുമായി അനന്തു പിടിയിൽ. സ്കൂട്ടറിൽ കറങ്ങി എംഡിഎംഎ വിറ്റിരുന്നു. 0.556 ഗ്രാം കണ്ടെടുത്തു. 2019-ൽ കഞ്ചാവ്...

Read More >>
 നിങ്ങൾക്കാണോ ആ ഭാഗ്യം? സുവർണകേരളം ലോട്ടറി ഫലം അറിയാം; ഒന്നാം സമ്മാനം വൈക്കത്ത് വിറ്റ ടിക്കറ്റിന്

Jul 17, 2026 05:36 PM

നിങ്ങൾക്കാണോ ആ ഭാഗ്യം? സുവർണകേരളം ലോട്ടറി ഫലം അറിയാം; ഒന്നാം സമ്മാനം വൈക്കത്ത് വിറ്റ ടിക്കറ്റിന്

സുവർണകേരളം SK-77 ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. ഒരു കോടി വൈക്കത്ത് RC 532370-ന്. രണ്ടാം സമ്മാനം എറണാകുളത്ത് RK 329439-ന്. പൂർണ്ണ ലിസ്റ്റ്...

Read More >>
അറസ്റ്റ് ഭീഷണി ഒഴിഞ്ഞു....! കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് മുൻ‌കൂർ ജാമ്യം

Jul 17, 2026 05:35 PM

അറസ്റ്റ് ഭീഷണി ഒഴിഞ്ഞു....! കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് മുൻ‌കൂർ ജാമ്യം

വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന പോലീസ്...

Read More >>
'ഇവിടെ എന്നും ഇപ്പോൾ പവർ കട്ടാണ്, താൻ ഈ ഡയറി എഴുതുമ്പോൾ പോലും വീട്ടിൽ കറന്റില്ല'; കുഞ്ഞിന്റെ ഡയറി  വൈറലാകുന്നു

Jul 17, 2026 05:25 PM

'ഇവിടെ എന്നും ഇപ്പോൾ പവർ കട്ടാണ്, താൻ ഈ ഡയറി എഴുതുമ്പോൾ പോലും വീട്ടിൽ കറന്റില്ല'; കുഞ്ഞിന്റെ ഡയറി വൈറലാകുന്നു

10 വർഷത്തിന് ശേഷം കേരളത്തിൽ വീണ്ടും പവർ കട്ട്. രാത്രിയിൽ ഒന്നും രണ്ടും മണിക്കൂർ വൈദ്യുതി മുടക്കം. പഠിക്കുന്ന കുട്ടികൾ മെഴുകുതിരി...

Read More >>
Top Stories

News Roundup