#Plus One Result #Kerala HSE Result #62.01 Percent #Kerala Exam Result #DHSE Result #Cyber Attack
തിരുവനന്തപുരം: ( www.truevisionnews.com ) കേരള ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാഫലം പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഇത്തവണ 62.01 ശതമാനം വിദ്യാർഥികളാണ് വിജയിച്ചത്. കഴിഞ്ഞ വർഷത്തെ 60.76 ശതമാനത്തെ അപേക്ഷിച്ച് ഇത്തവണ വിജയശതമാനത്തിൽ നേരിയ വർധനയുണ്ട്.
പരീക്ഷ എഴുതിയ 4,10,190 വിദ്യാർഥികളിൽ 4,04,722 പേരുടെ ഫലമാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. ഇതിൽ 2,50,981 വിദ്യാർഥികൾ 30 ശതമാനം മാർക്ക് നേടി ഉന്നത പഠനത്തിന് യോഗ്യത നേടി.2026 മാർച്ച് 5 മുതൽ 27 വരെയാണ് സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷകൾ നടന്നത്.
എന്നാൽ പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം കാരണം ഗൾഫ് രാജ്യങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങളിലെ ഒന്നാം വർഷ പരീക്ഷകൾ മാറ്റിവെച്ചിരുന്നു. ആ വിദ്യാർഥികളുടെ പരീക്ഷ കൂടി നടത്തി ഫലം കൂട്ടിച്ചേർത്തതിനാലാണ് ഫലപ്രഖ്യാപനം വൈകിയത്.ദേശീയ തലത്തിൽ സർക്കാർ വെബ്സൈറ്റുകൾക്ക് നേരെയുണ്ടായ സൈബർ ആക്രമണത്തെ തുടർന്ന് സുരക്ഷാ പരിശോധനകൾ നടന്നുകൊണ്ടിരിക്കുന്നതിനാൽ ഫലം വെബ്സൈറ്റുകളിൽ ലഭ്യമാകാൻ അൽപം വൈകുമെന്ന് പരീക്ഷാ ചുമതലയുള്ള ജോയിന്റ് ഡയറക്ടർ അറിയിച്ചു.
ഉച്ചയ്ക്ക് 3 മണിക്ക് വെബ്സൈറ്റിൽ ഫലം പ്രസിദ്ധീകരിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്.
ഫലം അറിയാനുള്ള ഔദ്യോഗിക വെബ്സൈറ്റുകൾ:
www.results.kite.kerala.gov.in
ഫലം ലഭ്യമാകുന്ന മൊബൈൽ ആപ്പുകൾ:
കൈറ്റ് വിക്ടേഴ്സ്, സഫലം, ഡിജിലോക്കർ ആപ്പുകൾ വഴിയും വിദ്യാർഥികൾക്ക് ഫലം പരിശോധിക്കാവുന്നതാണ്. റോൾ നമ്പറും ജനത്തീയതിയും നൽകിയാണ് ഫലം കാണേണ്ടത്.ഗൾഫ് കേന്ദ്രങ്ങളിലെ പരീക്ഷ എഴുതിയ വിദ്യാർഥികളുടെ ഫലം കൂടി ലഭ്യമാകുന്നതോടെ അന്തിമ വിജയശതമാനത്തിൽ ചെറിയ മാറ്റം ഉണ്ടാകാനും സാധ്യതയുണ്ട്.
Content Highlight: Kerala Plus One Result 2026 Declared, Delay in Website Due to Cyber Attack
#Plus One Result #Kerala HSE Result #62.01 Percent #Kerala Exam Result #DHSE Result #Cyber Attack


































