ആഴക്കടലിൽ മുങ്ങിത്താഴ്ന്ന് 'മെസ്സി'; എട്ട് തൊഴിലാളികളെ കരയ്ക്കെത്തിച്ച് ഫിഷറീസ് ലൈഫ് ഗാർഡുകൾ

ആഴക്കടലിൽ മുങ്ങിത്താഴ്ന്ന് 'മെസ്സി'; എട്ട് തൊഴിലാളികളെ കരയ്ക്കെത്തിച്ച് ഫിഷറീസ് ലൈഫ് ഗാർഡുകൾ
2026-07-17T17:04:00 | By Susmitha Surendran
#Boat Rescue #Kerala Fisheries #Thottappally #Rescue Operation

അമ്പലപ്പുഴ: (https://truevisionnews.com/) അമ്പലപ്പുഴയിൽ കടലിൽ മുങ്ങി അപകടത്തിൽപ്പെട്ട മത്സ്യബന്ധന വള്ളത്തിലെ എട്ട് തൊഴിലാളികളെ ഫിഷറീസ് വകുപ്പിന്റെ റെസ്ക്യൂ ബോട്ട് സമയോചിതമായി രക്ഷപ്പെടുത്തി.

തിരുവനന്തപുരം പൊഴിയൂർ സ്വദേശി വിൻസെന്റിന്റെ ഉടമസ്ഥതയിലുള്ള 'മെസ്സി' എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. അമ്പലപ്പുഴ പടിഞ്ഞാറ് കടലിൽ 42 മീറ്റർ ആഴമുള്ള ഭാഗത്തുവെച്ച് വള്ളത്തിന്റെ ഒരു ഭാഗം പൊട്ടി വെള്ളം കയറുകയായിരുന്നു.

ഇതിനിടെ അപകടത്തിൽപ്പെട്ട വള്ളം ഒഴുകി വണ്ടാനം പടിഞ്ഞാറെ ഭാഗത്ത് എത്തിയിരുന്നു. അപ്പോഴേക്കും വള്ളം മുങ്ങിത്തുടങ്ങിയിരുന്നു. ഫിഷറീസ് ബോട്ട് ഉടൻ സ്ഥലത്തെത്തി വള്ളത്തിലുണ്ടായിരുന്ന 8 മത്സ്യത്തൊഴിലാളികളെയും റെസ്ക്യൂ ബോട്ടിലേക്ക് മാറ്റി. പിന്നീട് അപകടത്തിൽപ്പെട്ട വള്ളം കെട്ടി വലിച്ച് തോട്ടപ്പള്ളി ഹാർബറിൽ സുരക്ഷിതമായി എത്തിക്കുകയും ചെയ്തു.തൊഴിലാളികൾ എല്ലാവരും സുരക്ഷിതരാണ്.

 ആർക്കും പരിക്കുകളില്ല.ഫിഷറീസ് ലൈഫ് ഗാർഡുമാരായ ജയൻ, രാഹുൽ, ജോസഫ്, റെസ്ക്യൂ ബോട്ടിലെ സ്രാങ്ക്, ഡ്രൈവർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.ഫിഷറീസ് എ ഡി എഫ് എസ് മനോജ്‌, എ എഫ് ഇ ഒ എസ് സാജൻ, മറൈൻ എൻഫോസ്‌മെന്റ് എസ് ഐ അരുൺ, ഗാർഡുമാരായ രാഹുൽ കൃഷ്ണൻ, അരുൺ എന്നിവർ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. 

മത്സ്യബന്ധനത്തിന് പോകുന്ന എല്ലാ വള്ളങ്ങളിലും നിയമപരമായി ആവശ്യമുള്ള ലൈഫ് ജാക്കറ്റ് നിർബന്ധമായും കരുതിയിരിക്കണമെന്ന് ഫിഷറീസ് വകുപ്പ് അധികൃതർ നിർദേശം നൽകി

Content Highlight: 8 Fishermen Rescued From Sinking Boat Off Alappuzha Coast Kerala

#Boat Rescue #Kerala Fisheries #Thottappally #Rescue Operation

Next TV

Related Stories
രാത്രി 6 മുതൽ 11 വരെ സൂക്ഷിക്കുക, പണി വരുന്നുണ്ട്....! സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം; പീക്ക് സമയങ്ങളിൽ ഭാഗിക കട്ട്

Jul 17, 2026 06:12 PM

രാത്രി 6 മുതൽ 11 വരെ സൂക്ഷിക്കുക, പണി വരുന്നുണ്ട്....! സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം; പീക്ക് സമയങ്ങളിൽ ഭാഗിക കട്ട്

സംസ്ഥാനത്ത് തുടർച്ചയായി അഞ്ചാം ദിവസവും വൈദ്യുതി നിയന്ത്രണം. പീക്ക് സമയങ്ങളിൽ ഭാഗിക നിയന്ത്രണം വേണ്ടി വരുമെന്ന് കെഎസ്ഇബി. ഉപഭോക്താക്കളോട്...

Read More >>
പറ്റിയ കൂട്ട് തന്നെ ..! ലോണിന് അപേക്ഷിച്ച സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ കാണിച്ച് ഭീഷണി; 'ഡാർക്ക് വെബ് ബിബിനും ഗർഭിണിയായ പങ്കാളിയും കുടുങ്ങി

Jul 17, 2026 05:50 PM

പറ്റിയ കൂട്ട് തന്നെ ..! ലോണിന് അപേക്ഷിച്ച സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ കാണിച്ച് ഭീഷണി; 'ഡാർക്ക് വെബ് ബിബിനും ഗർഭിണിയായ പങ്കാളിയും കുടുങ്ങി

വായ്പ വാഗ്ദാനം ചെയ്ത് യുവതികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ ആലപ്പുഴ സ്വദേശികളായ ബിബിനും സൗമ്യയും അറസ്റ്റിൽ. നഗ്ന ദൃശ്യങ്ങൾ ഉപയോഗിച്ച്...

Read More >>
എങ്ങോട്ടേക്കാ ഈ ഓട്ടം? കൊച്ചിയിൽ  എംഡിഎംഎയുമായി അനന്തുവിനെ പൂട്ടി  ഓപ്പറേഷൻ തൂഫാൻ

Jul 17, 2026 05:45 PM

എങ്ങോട്ടേക്കാ ഈ ഓട്ടം? കൊച്ചിയിൽ എംഡിഎംഎയുമായി അനന്തുവിനെ പൂട്ടി ഓപ്പറേഷൻ തൂഫാൻ

കോടനാട് ഓപ്പറേഷൻ തൂഫാനിൽ രാസലഹരിയുമായി അനന്തു പിടിയിൽ. സ്കൂട്ടറിൽ കറങ്ങി എംഡിഎംഎ വിറ്റിരുന്നു. 0.556 ഗ്രാം കണ്ടെടുത്തു. 2019-ൽ കഞ്ചാവ്...

Read More >>
 നിങ്ങൾക്കാണോ ആ ഭാഗ്യം? സുവർണകേരളം ലോട്ടറി ഫലം അറിയാം; ഒന്നാം സമ്മാനം വൈക്കത്ത് വിറ്റ ടിക്കറ്റിന്

Jul 17, 2026 05:36 PM

നിങ്ങൾക്കാണോ ആ ഭാഗ്യം? സുവർണകേരളം ലോട്ടറി ഫലം അറിയാം; ഒന്നാം സമ്മാനം വൈക്കത്ത് വിറ്റ ടിക്കറ്റിന്

സുവർണകേരളം SK-77 ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. ഒരു കോടി വൈക്കത്ത് RC 532370-ന്. രണ്ടാം സമ്മാനം എറണാകുളത്ത് RK 329439-ന്. പൂർണ്ണ ലിസ്റ്റ്...

Read More >>
അറസ്റ്റ് ഭീഷണി ഒഴിഞ്ഞു....! കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് മുൻ‌കൂർ ജാമ്യം

Jul 17, 2026 05:35 PM

അറസ്റ്റ് ഭീഷണി ഒഴിഞ്ഞു....! കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് മുൻ‌കൂർ ജാമ്യം

വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന പോലീസ്...

Read More >>
'ഇവിടെ എന്നും ഇപ്പോൾ പവർ കട്ടാണ്, താൻ ഈ ഡയറി എഴുതുമ്പോൾ പോലും വീട്ടിൽ കറന്റില്ല'; കുഞ്ഞിന്റെ ഡയറി  വൈറലാകുന്നു

Jul 17, 2026 05:25 PM

'ഇവിടെ എന്നും ഇപ്പോൾ പവർ കട്ടാണ്, താൻ ഈ ഡയറി എഴുതുമ്പോൾ പോലും വീട്ടിൽ കറന്റില്ല'; കുഞ്ഞിന്റെ ഡയറി വൈറലാകുന്നു

10 വർഷത്തിന് ശേഷം കേരളത്തിൽ വീണ്ടും പവർ കട്ട്. രാത്രിയിൽ ഒന്നും രണ്ടും മണിക്കൂർ വൈദ്യുതി മുടക്കം. പഠിക്കുന്ന കുട്ടികൾ മെഴുകുതിരി...

Read More >>
Top Stories

News Roundup